തിരുവനന്തപുരം: 26-ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ വരവറിയിച്ച് തലസ്ഥാന നഗരിയില്‍ ഡബിള്‍ ഡക്കര്‍ ബസ് സര്‍വ്വീസ് ആരംഭിച്ചു. നിയമസഭ മന്ദിരത്തിന് മുന്നില്‍ മന്ത്രി സജി ചെറിയാന്‍ ബസ് ഫ്‌ളാഗ് ഓഫ് ചെയ്‌തു.
KSRTC run special double decker service: കൊവിഡ് കാലത്തിന് ശേഷം ഉത്സവാന്തരീക്ഷത്തിൽ തിരിച്ചെത്തുന്ന ചലച്ചിത്രമേളയുടെ ആവേശം ജനങ്ങളിലെത്തിക്കാനാണ് ഡബിൾ ഡെക്കർ പ്രചാരണം. മികച്ച രീതിയിൽ മേള നടത്താൻ ഒരുക്കം പൂർത്തിയായതായി മന്ത്രി സജി ചെറിയാൻ അറിയിച്ചു. മാർച്ച് 18 മുതൽ 25 വരെയാണ് ചലച്ചിത്രമേള.
മേളയിലെ പ്രതിനിധികള്‍ക്കുള്ള പാസ് വിതരം മാര്‍ച്ച് 16ന് ആരംഭിക്കും. പതിനായിരത്തോളം പ്രതിനിധികളാണ് ഇത്തവണ മേളയുടെ ഭാഗമാകുക. മേളയുടെ മുഖ്യ വേദിയായ ടാഗോര്‍ തിയേറ്ററിലെ വിവിധ കൗണ്ടറുകളില്‍ പാസ് വിതരണം നടക്കും.
പ്രതിനിധികള്‍ ഐഡി പ്രൂഫുമായി എത്തി ഫെസ്‌റ്റിവല്‍ കിറ്റ് കൈപ്പറ്റണം. കൂടുതലായി അനുവദിച്ച പാസുകള്‍ക്കായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടരുന്നു. പൊതുവിഭാഗത്തിന് 1000 രൂപയും വിദ്യാര്‍ഥകള്‍ക്ക് 500 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്.
Also Read: ആലിയക്ക് രണ്‍ബീറിന്‍റെ അമ്മയുടെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍