തിരുവനന്തപുരം : കെ.എസ്.ആർ.ടി.സിയിലെ പെൻഷൻ വിതരണം ചൊവ്വാഴ്ച മുതലെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. പെൻഷൻ നൽകുന്നതിനുള്ള തുക ലഭ്യമാക്കുന്ന പ്രൈമറി അഗ്രികൾച്ചറൽ സൊസൈറ്റിയുമായുള്ള കരാർ മെയ് മാസത്തിൽ അവസാനിച്ചിരുന്നു.
ഇത് ഒരുമാസത്തേക്ക് പുതുക്കുന്നതിനുള്ള എം.ഒ.യു കെ.എസ്.ആർ.ടി.സി സി.എം.ഡി, സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് എം.ഡി, ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എന്നിവർ ഒപ്പുവച്ചു. ഇതേ തുടർന്നാണ് പ്രൈമറി അഗ്രികൾച്ചറൽ സൊസൈറ്റി വഴി 65.84 കോടി രൂപ വിതരണം ചെയ്യുന്നത്.
ALSO READ: 'മൂന്നാം തരംഗം മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കണം'; ആരോഗ്യവകുപ്പിനോട് കേന്ദ്രസംഘം
2018 മുതൽ പെൻഷൻ വിതരണം നടത്തിയ ഇനത്തിൽ പ്രൈമറി അഗ്രികൾച്ചറൽ സൊസൈറ്റികൾക്ക് ഇതുവരെ 2432 കോടി രൂപ സർക്കാരിൽ നിന്ന് തിരിച്ചടച്ചിട്ടുണ്ടെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു.