ETV Bharat / state

സർക്കാർ ധനസഹായമെത്തി; മാർച്ച് മാസത്തെ ശമ്പളത്തിന്‍റെ ആദ്യ ഗഡു വിതരണം ചെയ്‌ത് കെഎസ്‌ആർടിസി

മാർച്ച് മാസത്തെ സർക്കാർ ധനസഹായം എത്തുന്ന മുറയ്‌ക്ക് രണ്ടാം ഗഡുവായ 50 ശതമാനവും നൽകുമെന്ന് കെഎസ്‌ആർടിസി

KSRTC Salary  കെഎസ്‌ആർടിസി ശമ്പളം  കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകി  കെഎസ്‌ആർടിസി ശമ്പളത്തിന്‍റെ ആദ്യ ഗഡു നൽകി  ബിഎംഎസ്  ധനവകുപ്പ്  ആന്‍റണി രാജു  KSRTC paid first installment salary of march  KSRTC paid first installment salary  കെഎസ്‌ആർടിസി  KSRTC
കെഎസ്‌ആർടിസി
author img

By

Published : Apr 6, 2023, 1:10 PM IST

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് മാർച്ച് മാസത്തെ ശമ്പളത്തിന്‍റെ ആദ്യ ഗഡു ഇന്നലെ (05.04.2023) വിതരണം ചെയ്‌തു. ജീവനക്കാരുടെ ശമ്പളത്തിന്‍റെ 50 ശതമാനമാണ് ആദ്യ ഗഡുവായി വിതരണം ചെയ്‌തത്. ജനുവരി, ഫെബ്രുവരി മാസങ്ങളിലായി സർക്കാർ സഹായമായ 40 കോടി രൂപ കെഎസ്ആർടിസിക്ക് ധനവകുപ്പ് നൽകാനുണ്ടായിരുന്നു. ഈ തുക അനുവദിച്ചതിന് പിന്നാലെയാണ് ജീവനക്കാരുടെ ശമ്പളത്തിന്‍റെ ആദ്യ ഗഡു വിതരണം ചെയ്‌തത്.

കെഎസ്ആർടിസിക്ക് 50 കോടി രൂപയാണ് സർക്കാർ സഹായമായി നൽകുന്നത്. മാർച്ച് മാസത്തെ ധനസഹായം അടുത്ത ആഴ്‌ച തന്നെ ലഭിക്കുമെന്നാണ് കെഎസ്ആർടിസി അധികൃതർ നൽകുന്ന വിവരം. ഈ തുക ലഭിക്കുന്ന മുറയ്ക്ക് രണ്ടാം ഗഡുവായ 50 ശതമാനവും നൽകി മാർച്ച് മാസത്തെ ശമ്പള വിതരണം പൂർത്തിയാക്കും.

മാർച്ച് മാസം 191 കോടി രൂപയാണ് കെഎസ്ആർടിസിയുടെ ടിക്കറ്റ് വരുമാനം. 24 കോടി രൂപയാണ് ടിക്കറ്റേതര വരുമാനം. എന്നാൽ ഈ തുക ഡീസൽ- ഓയിൽ, കൺസോർഷ്യം വായ്‌പ തിരിച്ചടവ്, ഇൻഷുറൻസ്, മെഡിക്കൽ, പെൻഷൻ, മറ്റ് അലവൻസുകൾ, സാലറി റീ പേയ്‌മെന്‍റ്, ആക്‌സിഡന്‍റ് ക്ലെയിം (എംഎസിറ്റി), വൈദ്യുതി, വെള്ളം മറ്റ് ചെലവുകൾ എന്നിവയ്ക്കായി നൽകേണ്ടി വരുന്നതിനാലാണ് കളക്ഷൻ വരുമാനം ഉപയോഗിച്ച് ശമ്പളം നൽകാൻ കഴിയാത്തതെന്നാണ് മാനേജ്മെന്‍റ് വാദം.

ആകെ 82 കോടിയോളം രൂപയാണ് ഒരു മാസത്തെ ശമ്പള വിതരണത്തിനായി കെഎസ്ആർടിസിക്ക് വേണ്ടത്. അതേസമയം ജീവനക്കാർക്ക് ശമ്പളം ഗഡുക്കളായി നൽകാനുള്ള മാനേജ്മെന്‍റിന്‍റെ ഏകപക്ഷീയമായ തീരുമാനത്തെ തൊഴിലാളി യൂണിയനുകൾ ശക്തിയുക്തം എതിർക്കുന്ന സാഹചര്യത്തിലാണ് മാർച്ച് മാസത്തെ ശമ്പളവും ഗഡുക്കളായി നൽകുന്നത്.

പ്രതിഷേധവുമായി സംഘടനകൾ: മാനേജ്മെന്‍റ് തീരുമാനത്തിനെതിരെ ഭരണപക്ഷ സംഘടന സിഐടിയു, പ്രതിപക്ഷ സംഘടന ടിഡിഎഫ്, ബിജെപി അനുകൂല സംഘടന ബിഎംഎസ് എന്നീ തൊഴിലാളി സംഘടനകൾ ചേർന്ന് സംയുക്ത സമരത്തിന് ഐക്യ സമരസമിതിക്ക് രൂപം നൽകിയിരിക്കുകയാണ്. ശമ്പളം ഗഡുക്കളായി നൽകാനുള്ള തീരുമാനം പിൻവലിച്ചില്ലെങ്കിൽ പണിമുടക്ക് അടക്കമുള്ള സമര മുറകളിലേക്ക് കടക്കുമെന്നും യൂണിയനുകൾ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.

അതേസമയം കെഎസ്ആർടിസി സ്വിഫ്റ്റിലേക്ക് വാങ്ങിയ 131 സൂപ്പർഫാസ്റ്റ് ബസുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങിലും തൊഴിലാളി സംഘടനകൾ വിട്ടു നിന്നു. ടിഡിഎഫും, ബിഎംഎസും ഫ്ലാഗ് ഓഫ് ചടങ്ങ് നടന്ന തൈക്കാട് പൊലീസ് ഗ്രൗണ്ടിലേക്ക് മാർച്ചും നടത്തിയിരുന്നു. ഇവരെ പൊലീസ് ബാരിക്കേഡ് വച്ച് തടയുകയായിരുന്നു.

തൊഴിലാളി യൂണിയനുകൾ ഫ്ലാഗ് ഓഫ് ചടങ്ങിൽ നിന്ന് വിട്ടുനിന്നത് ബോധപൂർവമാണോ എന്നറിയില്ലെന്നായിരുന്നു ഇതേ കുറിച്ചുള്ള ചോദ്യത്തിന് ഗതാഗത മന്ത്രി ആന്‍റണി രാജുവിന്‍റെ പ്രതികരണം. അതേസമയം ശമ്പളം ഗഡുക്കളായി നൽകാനുള്ള തീരുമാനത്തിൽ നിന്നും മാനേജ്മെന്‍റ് പിന്മാറാൻ സാധ്യത ഇല്ല. ജീവനക്കാർ ഈ തീരുമാനത്തിനെതിരെ കടുത്ത എതിർപ്പും പ്രകടിപ്പിച്ചിട്ടില്ല. നിലവിലെ സാഹചര്യത്തിൽ തൊഴിലാളി യൂണിയനുകളുടെ അടുത്ത നീക്കം എന്താകുമെന്നാണ് കണ്ടറിയേണ്ടത്.

ALSO READ: 'ചുമതലകൾ വികേന്ദ്രീകരിക്കുന്നത് നടപ്പിലായില്ല, പ്രവര്‍ത്തിച്ച് കാണിക്കണം'; കെഎസ്ആർടിസിക്കെതിരെ മുഖ്യമന്ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.