ETV Bharat / state

Bribery | പരസ്യ കരാറുകാരനിൽ നിന്നും കൈക്കൂലി; കെഎസ്ആർടിസി ഉദ്യോഗസ്ഥനെ കയ്യോടെ പൊക്കി വിജിലൻസ്

പരസ്യ പതിക്കുന്ന കരാറുകാരന് ബില്ല് കൈമാറുന്നതിനായി പണം കൈപ്പറ്റുന്നതിനിടെയാണ് കെഎസ്ആർടിസി ട്രാൻസ്പോർട്ട് ഭവനിലെ ഡെപ്യുട്ടി ജനറൽ മാനേജർ ഉദയകുമാർ വിജിലിൻസിന്‍റെ പിടിയിലായത്

author img

By

Published : Jul 16, 2023, 9:00 AM IST

Updated : Jul 16, 2023, 9:27 AM IST

Ksrtc employee arrested Bribery Arrest കൈക്കൂലി അറസ്റ്റ് തിരുവനന്തപുരം കെഎസ്ആർടിസി ഉദ്യോഗസ്ഥൻ അറസ്റ്റിൽ crime news വിജിലൻസ് വാർത്തകൾ പരസ്യ കരാറുകാരനിൽ നിന്നും കൈക്കൂലി Bribery Arrest Trivandrum KSRTC official caught by vigilance bribe
കെഎസ്ആർടിസി ഉദ്യോഗസ്ഥൻ പിടിയിൽ
കൈക്കൂലി വാങ്ങുന്നതിനിടയിൽ കെഎസ്ആർടിസി ഉദ്യോഗസ്ഥൻ അറസ്റ്റിൽ

തിരുവനന്തപുരം : കൈക്കൂലി വാങ്ങുന്നതിനിടയിൽ കെഎസ്ആർടിസി ഉദ്യോഗസ്ഥൻ വിജിലൻസിന്‍റെ പിടിയിൽ. കെഎസ്ആർടിസി ട്രാൻസ്പോർട്ട് ഭവനിലെ ഡെപ്യുട്ടി ജനറൽ മാനേജർ ഉദയകുമാറിനെയാണ് വിജിലൻസ് പിടികൂടിയത്. പരസ്യം പതിക്കുന്നതിനായി കരാറെടുത്ത കരാറുകാരനിൽ നിന്നും 30,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്. പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

സംഭവം ഇങ്ങനെ ; കെഎസ്ആർടിസി ബസുകളിൽ പരസ്യം പതിക്കുന്നതിന് പരാതിക്കാരൻ കരാർ എടുത്തിരുന്നു. കരാറുമായി ബന്ധപ്പെട്ട ആറര ലക്ഷം രൂപയുടെ ബില്ല് മാറുന്നതിനായി ഉദയകുമാർ ഒരു ലക്ഷം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഇക്കഴിഞ്ഞ ബുധനാഴ്‌ച (ജൂലൈ 12) 40,000 രൂപ ഉദയകുമാറിന് നൽകി. ബാക്കി തുകയിൽ 30,000 രൂപ ഇന്നലെ രാവിലെയും നൽകി. ബാക്കി തുക നൽകാത്തപക്ഷം 12 ലക്ഷം രൂപയുടെ ബിൽ മാറില്ലെന്ന് ഉദയകുമാർ പരാതിക്കാരനെ ഭീഷണിപ്പെടുത്തി.

ഇതോടെ പരാതിക്കാരൻ ഇക്കാര്യം വിജിലൻസ് തെക്കൻ മേഖല പൊലിസ് സൂപ്രണ്ട് ജയശങ്കറിനെ അറിയിക്കുകയായിരുന്നു. സൂപ്രണ്ടിന്‍റെ നിർദേശപ്രകാരം തെക്കൻ മേഖല വിജിലൻസ് ഓഫിസിലെ ഡിവൈഎസ്‌പി വിനോദ് സിഎസ്‌ന്‍റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം ഇന്നലെ രാത്രി 7 മണിയോടെ തിരുവനന്തപുരത്തെ പ്രമുഖ ക്ലബ്ബിൽ വച്ച് 30,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഉദയകുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇൻസ്പെക്‌ടർ നിസാം, സബ് ഇൻസ്പെക്‌ടർമാരായ ശശികുമാർ, വിജയൻ, അബ്‌ദുൾ ഖാദർ എന്നിവരും സംഘത്തിലുണ്ടായിരുന്നു. അഴിമതി സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് വിജിലൻസിന്‍റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്‌സാപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കാമെന്ന് വിജിലൻസ് ഡയറക്‌ടർ മനോജ് എബ്രഹാം അറിയിച്ചു.

അതേസമയം കെഎസ്ആർടിസിയിൽ ഒരു വിഭാഗം ജീവനക്കാര്‍ കൃത്യമായ അജന്‍ഡയോടെ പ്രവര്‍ത്തിക്കുന്നുവെന്ന് സിഎംഡി ബിജു പ്രഭാകര്‍ ആരോപിച്ചു. കെഎസ്ആർടിസിക്കും തനിക്കുമെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് മറുപടി നൽകുന്നതിന്‍റെ ഭാഗമായി ഇന്നലെ വൈകിട്ട് 6 മണിക്ക് നടത്തിയ ഫേസ്ബുക് ലൈവിലൂടെയാണ് ബിജു പ്രഭാകറിന്‍റെ ആരോപണം.

ALSO READ: KSRTC | കെഎസ്ആർടിസിയുടെ പ്രധാന പ്രശ്‌നം യൂണിയനെക്കാൾ മുകളിൽ കുറെപേർ പ്രവർത്തിക്കുന്നത്; സിഎംഡി ബിജു പ്രഭാകർ

എന്നാൽ ജീവനക്കാരിൽ ഭൂരിഭാഗം പേരും മികച്ച രീതിയിൽ പ്രവർത്തിക്കുന്നവരാണ്. കൊവിഡ് കാലഘട്ടത്തിൽ പോലും ജീവനക്കാർക്ക് കൃത്യമായി ശമ്പളവും അലവൻസും നൽകിയിട്ടുണ്ട്. വലിയ പ്രതീക്ഷയോടെയാണ് താൻ കെഎസ്ആർടിസിയിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കെഎസ്ആർടിസിയിൽ ശമ്പള വിതരണ പ്രതിസന്ധി തുടരുന്നതിനിടെ സിഎംഡി സ്ഥാനത്ത് നിന്ന് തന്നെ മാറ്റണമെന്ന് ബിജു പ്രഭാകർ ചീഫ് സെക്രട്ടറി വി വേണുവിനോട് ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിയെ നേരിൽ കണ്ടാണ് ബിജു പ്രഭാകർ ഇക്കാര്യം ആവശ്യപ്പെട്ടത്.

More Read ; Biju Prabhakar | 'സിഎംഡി സ്ഥാനത്ത് നിന്ന് മാറ്റണം'; ചീഫ് സെക്രട്ടറിയെ നേരിട്ട് കണ്ട് ബിജു പ്രഭാകർ

Last Updated : Jul 16, 2023, 9:27 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.