ETV Bharat / state

1,195 മെക്കാനിക്കല്‍ വിഭാഗം ജീവനക്കാര്‍ക്ക് സ്ഥലം മാറ്റം; ഉത്തരവിറക്കി കെഎസ്ആര്‍ടിസി

KSRTC Employees Transfer: കെഎസ്ആര്‍ടിസി മെക്കാനിക്കൽ വിഭാഗം ജീവനക്കാരുടെ സ്ഥലം മാറ്റം സംബന്ധിച്ച് ഉത്തരവിറക്കി മാനേജ്‌മെന്‍റ്.

KSRTC Employees Transfer  KSRTC Mechanical Department Employees Transfer  KSRTC Transfer  KSRTC Management Order On Employees Transfer  Mechanical Department Employees Transfer List  കെഎസ്ആര്‍ടിസി സ്ഥലം മാറ്റല്‍ ഉത്തരവ്  കെഎസ്ആര്‍ടിസി ജീവനക്കാരുടെ സ്ഥലംമാറ്റല്‍  കെഎസ്ആര്‍ടിസി മെക്കാനിക്കല്‍ വിഭാഗം സ്ഥലം മാറ്റം  കെഎസ്ആര്‍ടിസി മാനേജ്‌മെന്‍റ്  കെഎസ്ആര്‍ടിസി വാര്‍ത്തകള്‍
KSRTC Employees Transfer
author img

By ETV Bharat Kerala Team

Published : Nov 26, 2023, 3:11 PM IST

തിരുവനന്തപുരം: മെക്കാനിക്കൽ വിഭാഗം ജീവനക്കാരുടെ സ്ഥലം മാറ്റം സംബന്ധിച്ച് ഉത്തരവിറക്കി കെഎസ്ആര്‍ടിസി. 1,195 ജീവനക്കാരുടെ പൊതുസ്ഥലം മാറ്റം സംബന്ധിച്ചാണ് മാനേജ്മെന്‍റ് ഉത്തരവിറക്കിയത്. സ്ഥലം മാറ്റം സംബന്ധിച്ച് കരട് പട്ടിക നേരത്തെ തന്നെ പ്രസിദ്ധീകരിച്ചിരുന്നു.

332 ഫസ്റ്റ് ഗ്രേഡ് മെക്കാനിക്കൽ ജീവനക്കാരുടെയും 469 സെക്കൻഡ് ഗ്രേഡ് മെക്കാനിക്കൽ ജീവനക്കാരുടെയും 101 തേർഡ് ഗ്രേഡ് ബ്ലാക്ക്‌സ്‌മിത്ത് തസ്‌തിക, 133 നാലാം ഗ്രേഡ് ബ്ലാക്ക്‌സ്‌മിത്ത് തസ്‌തിക, 11 അഞ്ചാം ഗ്രേഡ് കോച്ച് ബിൽഡർ തസ്‌തിക വിഭാഗങ്ങളിലെ ജീവനക്കാരെയാണ് സ്ഥലം മാറ്റിയത്.

നേരത്തെ പ്രസിദ്ധീകരിച്ച കരട് ലിസ്റ്റ് സംബന്ധിച്ച ജില്ലാ ഓഫീസുകളിൽ നിന്നും ലഭ്യമാക്കിയ അപേക്ഷകൾ, ജീവനക്കാർ സമർപ്പിച്ച വ്യക്തിഗത അപേക്ഷകൾ, അംഗീകൃത തൊഴിലാളി സംഘടനകൾ നൽകിയ അപേക്ഷകൾ എന്നിവ പരിശോധിച്ച് അപാകതകൾ പരിഹരിച്ച ശേഷമാണ് സ്ഥലം മാറ്റല്‍ ഉത്തരവ് പുറത്തിറക്കിയത്. ഒക്‌ടോബര്‍ 1 വരെയുള്ള ജീവനക്കാരുടെ സ്ഥിതിവിവരക്കണക്കിന്‍റെ അടിസ്ഥാനത്തിലാണ് സ്ഥലം മാറ്റ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ ദിവസത്തിന് ശേഷം സസ്പെൻഷനിൽ ആയവർ, അനധികൃതമായി ഡ്യൂട്ടിക്ക് ഹാജരാകാത്തവർ, ശൂന്യ വേതന അവധിയിൽ പ്രവേശിച്ചവർ, മരണപ്പെട്ടവർ തുടങ്ങിയവർ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ജില്ലാ അധികാരികൾ പരിശോധിച്ച് വിവരം ജനറൽ വിഭാഗത്തിൽ അറിയിക്കണമെന്ന് ഉത്തരവിൽ പറയുന്നുണ്ട്. ശബരിമല ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ള ജീവനക്കാർ ട്രാൻസ്ഫർ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവർ യൂണിറ്റുകളിൽ തിരിച്ചെത്തുമ്പോൾ വിടുതൽ ചെയ്യണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.

പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക് എ സി സർവീസ് (Pathanamthitta To Coimbatore KSRTC AC Low Floor Service): നവംബർ 25 മുതൽ പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക് കെഎസ്ആർടിസി വീണ്ടും ലോ ഫ്ലോർ എസി സർവീസ് ആരംഭിച്ചു. പത്തനംതിട്ടയിൽ നിന്ന് രാത്രി 08.30ന് ആരംഭിച്ച് രാവിലെ 5.15ന് കോയമ്പത്തൂരിലെത്തുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. കോയമ്പത്തൂരിൽ നിന്നും രാവിലെ 8:30ന് സർവീസ് പുറപ്പെടും. വൈകിട്ട് 5.30ന് തിരിച്ചെത്തും. റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പാലാ, തൊടുപുഴ, മൂവാറ്റുപുഴ, പെരുമ്പാവൂർ, അങ്കമാലി, ചാലക്കുടി, തൃശ്ശൂർ, ആലത്തൂർ, പാലക്കാട്, വാളയാർ വഴിയാണ് സർവീസ്.

പത്തനംതിട്ട-കോയമ്പത്തൂർ, സമയക്രമം

സ്റ്റോപ്പ്സമയം
പത്തനംതിട്ട8:30 PM
പാലാ10:30 PM
തൃശ്ശൂർ02:00 AM
പാലക്കാട്03:50 AM
കോയമ്പത്തൂർ05:15 AM

കോയമ്പത്തൂർ-പത്തനംതിട്ട സമയക്രം

സ്റ്റോപ്പ്സമയം
കോയമ്പത്തൂർ08:30 AM
പാലക്കാട്10:00 AM
തൃശ്ശൂർ12:00 PM
പാലാ03:35 PM
പത്തനംതിട്ട05:30 PM

Also Read: 'ഞങ്ങൾക്ക് പെർമിറ്റുണ്ട്': വ്യാജ പ്രചരണത്തിനെതിരെ ഫേസ്ബുക്ക് കുറിപ്പിട്ട് കെഎസ്ആര്‍ടിസി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.