തിരുവനന്തപുരം : 100 പുതിയ ആധുനിക ബസുകള്‍ കെഎസ്ആര്‍ടിസി പുറത്തിറക്കുന്നു. കോര്‍പ്പറേഷന്‍റെ നവീകരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ അനുവദിച്ച 50 കോടി രൂപയില്‍ നിന്നും 44.64 കോടി ഉപയോഗിച്ചാണ് അത്യാധുനിക ശ്രേണിയിലുള്ള ബസുകള്‍ പുറത്തിറക്കുന്നത്.
നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ ബസുകള്‍ പുറത്തിറക്കാനാണ് കെഎസ്ആര്‍ടിസിയുടെ തീരുമാനം. ആദ്യഘട്ടത്തില്‍ കുറച്ച് ബസുകളാകും പുറത്തിറക്കുക. 2022 ഫെബ്രുവരി മാസത്തോടെ മുഴുവന്‍ ബസുകളും നിരത്തിലിറക്കും. എട്ട് സ്ലീപ്പര്‍ , 20 സെമി സ്ലീപ്പര്‍ , 72 എയര്‍ സസ്‌പെന്‍ഷന്‍ നോണ്‍ എ.സി ബസുകളാണ് കെഎസ്ആര്‍ടിസി വാങ്ങുന്നത്.
വോള്‍വോ കമ്പനിയില്‍ നിന്നാണ് സ്ലീപ്പര്‍ ബസുകള്‍ വാങ്ങുന്നത്. നാല് തവണ വിളിച്ച ടെണ്ടറില്‍ ബസ് ഒന്നിന് 1.385 കോടി രൂപ എന്ന നിരക്കില്‍ ആകെ 11.08 കോടി രൂപ ഉപയോഗിച്ചാണ് എട്ടെണ്ണം വാങ്ങുന്നത്. സെമി സ്ലീപ്പര്‍ വിഭാഗത്തില്‍ ലെയ്‌ലന്‍റ് 47.12 ലക്ഷവും, ഭാരത് ബെന്‍സ് 58.29 ലക്ഷവും കോട്ടായി സമര്‍പ്പിച്ചു.
അതില്‍ കുറഞ്ഞ തുക കോട്ട് ചെയ്ത അശോക് ലെയ്‌ലന്‍റിൽ നിന്ന് 9.42 കോടി രൂപയ്ക്ക് 20 എ.സി സീറ്റര്‍ ബസുകളും വാങ്ങും. എയര്‍ സസ്‌പെന്‍ഷന്‍ നോണ്‍ എ.സി വിഭാഗത്തില്‍ ലെയ്‌ലന്‍റ് 33.79 ലക്ഷവും, റ്റാറ്റാ 37.35 ലക്ഷവും കോട്ട് നല്‍കിയതില്‍ നിന്നും ലെയ്‌ലന്‍റിന്‍റെ കരാര്‍ ഉറപ്പിക്കുകയായിരുന്നു.
ALSO READ:നഗരസഭ പരിധിയിൽ 70% പേരും വാക്‌സിൻ സ്വീകരിച്ചെന്ന് മേയർ
അശോക് ലെയ്‌ലന്‍റിൽ നിന്നും 24.32 കോടി രൂപക്ക് 72 ബസുകളാണ് വാങ്ങുന്നത്. വോള്‍വോ ബസുകള്‍ ബോഡി സഹിതം കമ്പനി നിർമിച്ച് നല്‍കും. ലെയ്‌ലന്‍റ് കമ്പനിയുടെ ഉത്തരവാദിത്തത്തില്‍ പുറമെ കൊടുത്താണ് ബസ് ബോഡി നിര്‍മിക്കുന്നത്. മികച്ച യാത്രാസൗകര്യത്തോടൊപ്പം മൊബൈല്‍ ചാര്‍ജിങ് പോയിന്‍റ്, കൂടുതല്‍ ലഗേജ് സ്‌പേസ്, വൈഫെ തുടങ്ങിയവും പുതിയ ബസുകളിലെ സൗകര്യങ്ങളാണ്.
നിലവില്‍ ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി കെഎസ്ആര്‍ടിസി ഉപയോഗിക്കുന്ന ബസുകള്‍ക്ക് അഞ്ച് വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ പഴക്കമുണ്ട്. 12 വോള്‍വോ, 17 സ്‌കാനിയ, 135 സൂപ്പര്‍ ഡീലക്‌സ്, 53 എക്‌സ്പ്രസ് ബസുകൾ എന്നിവയാണ് കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് നിലവില്‍ ഉപയോഗിക്കുന്നത്.
ഇതോടെ ദീര്‍ഘദൂര യാത്രക്കാരെ കൂടുതലായി കെഎസ്ആര്‍ടിസിയിലേക്ക് ആകര്‍ഷിക്കാനുമാകുമെന്നാണ് മാനേജ്‌മെന്‍റിന്‍റെ കണക്കുകൂട്ടല്‍.