ETV Bharat / state

KSRTC Janata Bus Service കെഎസ്‌ആർടിസി ജനത ബസ് സർവീസ് ആരംഭിക്കുന്നു, തിങ്കളാഴ്‌ച മുതല്‍ ഓടിതുടങ്ങും

KSRTC starts Janata bus service from Monday: കെഎസ്ആർടിസി ജനത ബസ് സർവീസ് എന്ന പുതിയ പദ്ധതി യാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ എ സി ബസിൽ യാത്ര സൗകര്യം ഒരുക്കുന്നതിനുവേണ്ടിയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്

KSRTC starts Janata bus service from Monday  കെഎസ്ആർടിസി ജനത ബസ് സർവീസ് ആരംഭിക്കുന്നു  KSRTC Janata bus service  കെഎസ്ആർടിസി ജനത ബസ് സർവീസ്  എ സി ബസിൽ യാത്ര സൗകര്യം  AC bus travel facility  യാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ യാത്ര  Travel at low cost for passengers  KSRTC service will start from Monday  KSRTC
KSRTC starts Janata bus service from Monday
author img

By ETV Bharat Kerala Team

Published : Sep 17, 2023, 6:31 PM IST

Updated : Sep 17, 2023, 7:58 PM IST

തിരുവനന്തപുരം: കെഎസ്‌ആർടിസി ജനത ബസ് സർവീസ് തിങ്കളാഴ്‌ച(സെപ്‌റ്റംബര്‍ 18) മുതൽ സർവീസ് ആരംഭിക്കും (KSRTC starts Janata bus service from Monday). യാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ എ സി ബസിൽ യാത്ര സൗകര്യം ഒരുക്കുന്നതിനുവേണ്ടിയാണ് കെഎസ്ആർടിസി ജനത ബസ് സർവീസ് എന്ന പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങളിൽ നിന്നും രാവിലെ 7.15ന് സർവീസ് ആരംഭിച്ച് 9.30 ന് തിരുവനന്തപുരത്ത് എത്തിച്ചേരുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.

തലസ്ഥാനത്തെ ഓഫിസുകളിൽ ജോലി ചെയ്യുന്നവർക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന തരത്തിലാണ് സർവീസുകൾ. കെഎസ്‌ആർടിസിയുടെ എ സി ലോ ഫ്ലോർ ബസുകളിലാണ് ജനത സർവീസ് നടത്തുന്നത്. മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയാണ്. രാവിലെ 7.15ന് കൊല്ലത്ത് നിന്ന് സർവീസ് ആരംഭിച്ച് 9.30ന് തിരുവനന്തപുരത്ത് എത്തിച്ചേരുന്ന തരത്തിലാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് 10 മണിക്ക് പുറപ്പെട്ട് 12 മണിക്ക് തിരികെ കൊല്ലത്തും, കൊട്ടാരക്കരയിലും എത്തിച്ചേരും. ഉച്ചക്ക് 2.20ന് ഇവിടെ നിന്ന് പുറപ്പെട്ട് 4.30 ന് തിരുവനന്തപുരത്ത് എത്തിച്ചേരും.

അഞ്ച് മണിക്ക് തമ്പാനൂർ, വഴുതക്കാട്, സ്റ്റാച്ചു, പട്ടം (മെഡിക്കൽ കോളേജ് - കൊല്ലം ബസ്) കേശവദാസപുരം എന്നീ സ്ഥലങ്ങളിലെ ഓഫിസുകളെ ബന്ധിപ്പിച്ച് തിരികെ പോയി രാത്രി 7.15 ന് സർവീസ് അവസാനിപ്പിക്കുന്ന തരത്തിലാണ് ജനത സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ഓരോ ഡിപ്പോകളെയും ഹബ്ബുകളായും, പ്രധാന ബസ് സ്റ്റേഷനുകളെ റീജിയണൽ ഹബ്ബുകളായും, അങ്കമാലി ബസ് സ്റ്റേഷനെ സെൻട്രൽ ഹബ്ബായും ക്രമീകരിച്ചുള്ള സർവീസുകളാണ് ജനത എ.സി ബസുകൾക്കായി ക്രമപ്പെടുത്തുന്നതെന്ന് അധികൃതർ അറിയിച്ചു. ഹബ് ആന്‍റ് സ്പോക്ക് മാതൃകയിൽ ശാസ്ത്രീയമായി പുന:ക്രമീകരിച്ചാകും സർവീസുകൾ നടത്തുക.

ക്രമീകരണം ഇങ്ങനെ:

  • ഫസ്റ്റ് മൈൽ കണക്‌ടിവിറ്റി നൽകി മിനി ഫീഡർ സർവീസുകൾ യാത്രക്കാരെ ബസ് റൂട്ടുകളിലേക്ക് എത്തിക്കുന്നു
  • ഇത്തരം റൂട്ടുകളെ ഹബ്ബുമായി (ഡിപ്പോകൾ) ബന്ധിപ്പിക്കുന്ന ഓർഡിനറി ബസ്സുകൾ കൃത്യമായ ഇടവേളകളിൽ യാത്രക്കാർക്ക് യാത്രാ സൗകര്യം ഏർപ്പെടുത്തും
  • റീജിയണൽ ഹബ്ബുകളെ (പ്രധാന ജില്ലാ കേന്ദ്ര ഡിപ്പോകളെ) പരസ്‌പരം ബന്ധിപ്പിച്ച് ഒരു ജില്ലയിൽ നിന്നും തൊട്ടടുത്ത ജില്ലയിലേക്ക് ഡി ടു ഡി സർവീസുകൾ നടത്തുന്നു. (എസി / നോൺ എസി ജനത)
  • തെക്ക്, വടക്ക്, സെൻട്രൽ ഹബ്ബ് ഇവയെ ബന്ധിപ്പിച്ച് ഹബ് (ഡിപ്പോ) ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പർക്ലാസ് സർവീസുകൾ നടത്തുന്നു.

    ജനത സർവീസ് വിജയകരമെങ്കിൽ എല്ലാ ജില്ലകളെയും പരസ്‌പരം ബന്ധിപ്പിച്ച് പുതിയ എ സി ബസ് ഉപയോഗിച്ച് ജനത എ സി സർവീസ് ആരംഭിക്കും. ഇല്ലെങ്കിൽ നോൺ എ സി ജനത സർവീസാകും ക്രമീകരിക്കുകയെന്നും അധികൃതർ വ്യക്തമാക്കി.

    ടിക്കറ്റ് നിരക്ക് ഇങ്ങനെ:
    KSRTC starts Janata bus service from Monday  കെഎസ്ആർടിസി ജനത ബസ് സർവീസ് ആരംഭിക്കുന്നു  KSRTC Janata bus service  കെഎസ്ആർടിസി ജനത ബസ് സർവീസ്  എ സി ബസിൽ യാത്ര സൗകര്യം  AC bus travel facility  യാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ യാത്ര  Travel at low cost for passengers  KSRTC service will start from Monday  KSRTC
    യാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ എ സി ബസിൽ യാത്ര

    കെഎസ്ആർടിസി ജനത ബസ് സർവീസ്

Last Updated : Sep 17, 2023, 7:58 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.