ETV Bharat / state

കെഎസ്‌ആര്‍ടിസിയുടെ ഗ്രാമവണ്ടി പദ്ധതിക്ക് തുടക്കമായി - കെഎസ്ആര്‍ടിസി ഗ്രാമവണ്ടി

മലപ്പുറം ജില്ലയിലെ എടവണ്ണ, തൃശ്ശൂരിലെ എളവള്ളി, ആലപ്പുഴയിലെ പത്തിയൂർ എന്നിവിടങ്ങളിലും ഓ​ഗസ്റ്റ് മാസത്തിൽ ​​ഗ്രാമണ്ടികളുടെ സർവ്വീസ് ആരംഭിക്കും.

ksrtc gramavandi project  ksrtc local self government institution collaboration  antony raju on ksrtc gramavandi project  കെഎസ്ആര്‍ടിസി ഗ്രാമവണ്ടി  കെഎസ്ആര്‍ടിസി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായുള്ള സഹകരണംട
കെഎസ്‌ആര്‍ടിസി ഗ്രാമവണ്ടി പദ്ധതിക്ക് തുടക്കമായി
author img

By

Published : Jul 29, 2022, 10:39 PM IST

തിരുവനന്തപുരം: കെഎസ്ആർടിസി തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കുന്ന ​ഗ്രാമവണ്ടി പദ്ധതി യാഥാർത്ഥ്യമായി. ആദ്യ സര്‍വ്വീസ് ഗതാഗത മന്ത്രി ആന്‍റണി രാജു ഫ്ലാഗ് ഓഫ് ചെയ്‌തു. തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല കൊല്ലയിൽ ​ഗ്രാമ പഞ്ചായത്ത് സ്പോൺസർ ചെയ്‌ത ഗ്രാമവണ്ടിയുടെ സംസ്ഥാന തല ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. വി. ​ഗോവിന്ദൻ മാസ്റ്റർ ‌നിർവഹിച്ചു.

പദ്ധതി ആലോചന ഇങ്ങനെ: ഗ്രാമപഞ്ചായത്ത് പ്രതിനിധികളുടെ ഓണറേറിയം ഉൾപ്പെടെ ഇതിനായി സ്പോൺസർ ചെയ്യാനാകും. ഉത്സവങ്ങള്‍, മറ്റ് വാർഷിക ആഘോഷങ്ങൾ, കമ്പനികള്‍ നടത്തുന്നവർ തുടങ്ങി സ്വകാര്യ സംരംഭകര്‍ക്കും ഇതിലേക്ക് സ്പോൺസർ ചെയ്യാനാകും. സ്പോൺസർ ചെയ്യുന്നവരുടെ പരസ്യം ഉൾപ്പെടെ പതിക്കാനുള്ള സൗകര്യവും ഒരുക്കും. സ്പോൺസൺ ചെയ്യുന്നവരുടെ പരസ്യങ്ങൾ ബസുകളിൽ പ്രദർശിപ്പിക്കുകയും ചെയ്യും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിർദ്ദേശിക്കുന്ന റൂട്ടിൽ നിർദ്ദേശിക്കുന്ന സമയത്ത് ബസ് സർവ്വീസ് നടത്തും. ഏത് തദ്ദേശസ്വയംഭരണ സ്ഥാപനം ചോദിച്ചാലും വണ്ടി കൊടുക്കാൻ തയ്യാറാണ്. ഇടറോഡുകളിൽ രണ്ടാം ഘട്ടത്തിൽ ചെറിയ ബസുകൾ ഉള്ള സ്വകാര്യ ബസ് ഉടമകളുമായി കരാർ ഉണ്ടാക്കി അവരുടെ ബസുകൾ എടുത്ത് സർവ്വീസ് നടത്താനാണ് ഉദ്ദേശമെന്നും ഗതാഗത മന്ത്രി പറഞ്ഞു.

സർവ്വീസ് നടത്തുന്ന ബസുകൾക്ക് ഡീസലിനുള്ള തുക മാത്രം തദ്ദേശ സ്ഥാപനങ്ങൾ നൽകിയാൽ മതിയാകും. സ്റ്റേ ബസുകള്‍ വേണ്ടി വന്നാല്‍ ​ഗ്രാമവണ്ടിയിലെ ജീവനക്കാരുടെ താമസം, പാർക്കിം​ഗ് സുരക്ഷ എന്നിവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും, വാഹനം, ജീവനക്കാരുടെ ശമ്പളം, മെയിന്റനൻസ്, സ്പെയർപാർടുസുകൾ, ഇൻഷ്വറൻസ് എന്നിവയുടെ ചെലവ് കെഎസ്ആർടിസിയും വഹിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.