തിരുവനന്തപുരം: കെഎസ്ആർടിസി പെൻഷൻ വിതരണത്തിൽ വീണ്ടും അനിശ്ചിതത്വം ( Uncertainty in KSRTC Pension Distribution). പെൻഷൻ വിതരണത്തിനായി ബാങ്ക് കൺസോർഷ്യവുമായി കരാർ ഉണ്ടാക്കിയെങ്കിലും 8.8 ശതമാനം പലിശ (Interest) പോരെന്ന സഹകരണ വകുപ്പിൻ്റെ നിലപാടാണ് അനിശ്ചിതത്വത്തിന് കാരണം.
നിലവിൽ കേരള ബാങ്കുമായി ധനവകുപ്പും ഗതാഗത വകുപ്പും 8.8 ശതമാനം പലിശയ്ക്ക് ബാങ്കുകളുടെ കൺസോർഷ്യം പണം നൽകുന്നതിനാണ് ധാരണാപത്രം ( Memorandum of Understanding ) ഒപ്പിട്ടത്. എന്നാൽ ഇത് പോരെന്ന സഹകരണ വകുപ്പിൻ്റെ നിലപാടാണ് ഇപ്പോൾ പ്രതിസന്ധി സൃഷ്‌ടിക്കുന്നത്. സഹകരണ സംഘങ്ങളുടെ നിക്ഷേപത്തിന് കഴിഞ്ഞ ദിവസം പലിശ നിരക്ക് ഉയർത്തിയിരുന്നു.
ഇതനുസരിച്ച് മുതിർന്ന പൗരന്മാരുടെ നിക്ഷേപത്തിന് 9.5 ശതമാനം വരെയാണ് പലിശ നിരക്ക് ഉയർത്തിയത്. ഇനി ഈ പലിശയിൽ അര ശതമാനം ഉയർത്തി മാത്രമേ വായ്‌പ നൽകാനാകൂ എന്നാണ് വകുപ്പിന്‍റെ നിലപാട്. കെഎസ്ആർടിസി പെൻഷൻ (Distribution of KSRTC pension) വിതരണത്തിന് 10% പലിശ നിരക്കിൽ മാത്രമേ പണം നൽകാൻ കഴിയുവെന്ന് വ്യക്തമാക്കി ഗതാഗത വകുപ്പിന് ( Department of Transport ) കത്ത് നൽകിയതായി സഹകരണ രജിസ്റ്ററുടെ ഓഫീസ് വ്യക്തമാക്കി.
മാത്രമല്ല നേരത്തെ പെൻഷൻ കൊടുത്ത ഇനത്തിൽ 297 കോടി രൂപ ഗതാഗത വകുപ്പ് സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിൽ ( Consortium of Co-operative Banks തിരിച്ചടയ്ക്കാനുമുണ്ട്. ഈ തുക തിരിച്ചടയ്ക്കാതെ ബാങ്കുകൾ പണം നൽകില്ലെന്നും സഹകരണ വകുപ്പ് അറിയിച്ചിട്ടുണ്ട്. കെഎസ്ആർടിസിക്ക് ഒരു മാസം പെൻഷൻ വിതരണത്തിന് 71 കോടി രൂപയാണ് ആവശ്യമായ തുക.
ഡിസംബർ മാസത്തിൽ കെ എസ് ആർ ടിസിക്ക് പെൻഷൻ വിതരണത്തിനായി 71 കോടിരൂപ അനുവദിച്ചിരുന്നതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചിരുന്നു. നേരത്തെ നവംബറിൽ പെൻഷൻ വിതരണത്തിന് ആവശ്യമായ തുക സഹകരണബാങ്കിന്‍റെ കൺസോർഷ്യം വഴി ലഭ്യമാക്കാനായിരുന്നു തീരുമാനിച്ചിരുന്നത്.
എന്നാൽ ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാത്ത സാഹചര്യത്തിലാണ് ഡിസംബർ മാസത്തിലെ പെൻഷൻ വിതരണത്തിന് തുക അനുവദിച്ചത്. 2023 ൽ 9 മാസങ്ങളിലായി കെഎസ്ആർടിസിക്ക് 1335 കോടി രൂപയാണ് സർക്കാർ നൽകിയത്. ഒന്നാം പിണറായി സര്‍ക്കാരും രണ്ടാം പിണറായി സര്‍ക്കാരും ഏഴര വർഷത്തിനുള്ളില്‍ 9970 കോടി രൂപയാണ് കെഎസ്ആർടിസിക്ക് നൽകിയത്.
Also read : കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി 71 കോടി രൂപ കൂടി ; തുക പെൻഷൻ വിതരണത്തിന്