ETV Bharat / state

കെഎസ്‌ആര്‍ടിസിയില്‍ ഉത്തരവ് ബഹളം, ശമ്പളം ഗഡുക്കളായി നല്‍കാമെന്ന് മാനേജ്‌മെന്‍റ് - തൊഴിലാളി യൂണിയനുകളുമായി നടന്ന യോഗം

ടാർഗറ്റ് അടിസ്ഥാനത്തിൽ വരുമാനം കണക്കാക്കി ശമ്പളം നൽകാമെന്ന തീരുമാനത്തിന് പിന്നാലെ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്കുള്ള ശമ്പളം ഗഡുക്കളായി നൽകാമെന്ന് വ്യക്തമാക്കി മാനേജ്മെന്‍റിന്‍റെ പുതിയ ഉത്തരവ്

KSRTC Employees Salary in installment New order  KSRTC Employees Salary  KSRTC Employees Salary in installment  KSRTC Management  alary of Employees will distribute by Installment  ജീവനക്കാരുടെ ശമ്പളം ഗഡുക്കളായി  കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ ശമ്പളം  ഉത്തരവുമായി കെഎസ്‌ആര്‍ടിസി മാനേജ്‌മെന്‍റ്  കെഎസ്‌ആര്‍ടിസി മാനേജ്‌മെന്‍റ്  ടാർഗറ്റ് അടിസ്ഥാനത്തിൽ ശമ്പളം  കെഎസ്‌ആര്‍ടിസി മാനേജ്മെന്‍റിന്‍റെ പുതിയ ഉത്തരവ്  കെഎസ്ആർടിസിയിൽ ജീവനക്കാർ  ശമ്പളം  ജീവനക്കാരും ഓഫീസർമാരും  കെഎസ്ആർടിസി  തൊഴിലാളി യൂണിയനുകളുമായി നടന്ന യോഗം  ശമ്പളം ഗഡുക്കളായി
ജീവനക്കാരുടെ ശമ്പളം ഗഡുക്കളായി നല്‍കാമെന്നുള്ള ഉത്തരവുമായി കെഎസ്‌ആര്‍ടിസി മാനേജ്‌മെന്‍റ്
author img

By

Published : Feb 16, 2023, 7:31 PM IST

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ജീവനക്കാർക്ക് ടാർഗറ്റ് അടിസ്ഥാനത്തിൽ വരുമാനം കണക്കാക്കി ശമ്പളം നൽകാമെന്ന തീരുമാനത്തിന് പിന്നാലെ ജീവനക്കാരെ വീണ്ടും പൊല്ലാപ്പിലാക്കി മാനേജ്മെന്‍റിന്‍റെ അസാധാരണ ഉത്തരവ്. ജീവനക്കാർക്ക് ശമ്പളം ഗഡുക്കളായി നൽകാമെന്നാണ് എം.ഡി ബിജു പ്രഭാകർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നത്. ഉത്തരവ് പ്രകാരം എല്ലാ മാസവും അഞ്ചാം തീയതിക്ക് മുൻപ് മാനേജ്മെന്റിന്‍റെ കൈവശമുള്ള തുകയും ഓവർ ഡ്രാഫ്റ്റും ചേർത്ത് പരമാവധി തുക ഭാഗികമായി (ആദ്യ ഗഡുവായി) നൽകും.

ബാക്കി എപ്പോള്‍: ബാക്കി തുക സർക്കാർ സഹായം ലഭിക്കുന്ന തൊട്ടടുത്ത ദിവസം പൂർണമായും നൽകി ആ മാസത്തെ ശമ്പള വിതരണം പൂർത്തിയാക്കുമെന്നാണ് ഉത്തരവിൽ പറയുന്നത്. എന്നാൽ ഗഡുക്കളായി ശമ്പളം വേണ്ടാത്ത ജീവനക്കാരും ഓഫീസർമാരും വ്യക്തിഗത സമ്മതപത്രം 25 മുൻപ് നൽകണമെന്നും ഉത്തരവിൽ പറയുന്നു. കെഎസ്ആർടിസിയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ ഉത്തരവ്.

KSRTC Employees Salary in installment New order  KSRTC Employees Salary  KSRTC Employees Salary in installment  KSRTC Management  alary of Employees will distribute by Installment  ജീവനക്കാരുടെ ശമ്പളം ഗഡുക്കളായി  കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ ശമ്പളം  ഉത്തരവുമായി കെഎസ്‌ആര്‍ടിസി മാനേജ്‌മെന്‍റ്  കെഎസ്‌ആര്‍ടിസി മാനേജ്‌മെന്‍റ്  ടാർഗറ്റ് അടിസ്ഥാനത്തിൽ ശമ്പളം  കെഎസ്‌ആര്‍ടിസി മാനേജ്മെന്‍റിന്‍റെ പുതിയ ഉത്തരവ്  കെഎസ്ആർടിസിയിൽ ജീവനക്കാർ  ശമ്പളം  ജീവനക്കാരും ഓഫീസർമാരും  കെഎസ്ആർടിസി  തൊഴിലാളി യൂണിയനുകളുമായി നടന്ന യോഗം  ശമ്പളം ഗഡുക്കളായി
ജീവനക്കാർക്ക് ശമ്പളം ഗഡുക്കളായി നൽകാമെന്നറിയിച്ചുള്ള എം.ഡിയുടെ ഉത്തരവ്

അതേസമയം ടാർഗറ്റ് അടിസ്ഥാനത്തിൽ വരുമാനം കണക്കാക്കി ശമ്പളം നൽകാനുള്ള തീരുമാനം ചർച്ച ചെയ്യാൻ തൊഴിലാളി യൂണിയനുകളുമായി നടന്ന യോഗം തീരുമാനമാകാതെ പിരിഞ്ഞിരുന്നു. ഭരണപക്ഷ പ്രതിപക്ഷ സംഘടനകൾ തീരുമാനത്തെ ശക്തിയുക്തം എതിർത്തിരുന്നു.

'ടാര്‍ഗറ്റ്' എന്തായി: ഇതിനിടെ ശമ്പളം ഗഡുക്കളായി നൽകാമെന്ന മാനേജ്മെന്‍റ് ഉത്തരവിനോട് യൂണിയനുകൾ എങ്ങനെ പ്രതികരിക്കുന്നു എന്നതും കണ്ടറിയണം. അഞ്ചാം തീയതിക്ക് മുൻപ് ശമ്പളം നൽകണമെന്ന് മുഖ്യമന്ത്രി നൽകിയ ഉറപ്പ് കാറ്റിൽപ്പറത്തി സർക്കാർ സഹായം ലഭിക്കുന്ന മുറയ്ക്ക് പത്താം തീയതിയും കഴിഞ്ഞാണ് നിലവിൽ ജീവനക്കാർക്ക് ശമ്പളം നൽകുന്നത്. ഡിപ്പോകൾ ചെലവിനെക്കാൾ വരുമാനം ഉണ്ടാക്കിയാൽ മാത്രമെ പൂർണശമ്പളം അഞ്ചിനു മുൻപു നൽകാനാകു എന്നാണ് മാനേജ്മെന്‍റ് വാദം. ടാർഗറ്റ് എത്താത്ത ഡിപ്പോകളിലും എല്ലാവർക്കും പൂർണ ശമ്പളം കിട്ടും. പക്ഷേ അഞ്ചിനു മുൻപു ലഭിക്കില്ലെന്നതാണു മാനേജ്മെന്‍റ് മുന്നോട്ടുവച്ച നിർദേശം.

ചര്‍ച്ചകളില്‍ ഫലം കാണുമോ: ദിവസം എട്ട് കോടി വച്ച് മാസം 240 കോടി രൂപയാണ് വരുമാനമായി കെഎസ്ആര്‍ടിസി ആലോചിക്കുന്നത്. ഓഡിനറി ബസുകള്‍ ദിവസം 12, 752 രൂപ, ഫാസ്‌റ്റിന് 25,225, സൂപ്പര്‍ ഫാസ്റ്റിന് 46,345 രൂപ എന്നിങ്ങനെയാണ് ടാര്‍ഗറ്റ് നല്‍കുന്നത്. പരമാവധി ബസുകളോടിച്ച് വരുമാനം കണ്ടെത്തണം. നിർദേശം നടപ്പിലാക്കുന്നതിന് മുൻപ് ഉടക്കി നിൽക്കുന്ന തൊഴിലാളി യൂണിയനുകളുമായി വീണ്ടും ചർച്ചകളുണ്ടാകാനാണ് സാധ്യത. അതേസമയം കെഎസ്ആർടിസിയിലെ ജീവനക്കാർക്ക് 50 ശതമാനം വേതനം നൽകി അഞ്ചുവർഷം അവധി നല്‍കുന്ന 'മധ്യപ്രദേശ് മോഡൽ' ഫലോ അവധി ആനുകൂല്യം മാനേജ്മെന്‍റ് നിർത്തലാക്കി.

ഉത്തരവുകള്‍ പലവിധം: അവധിയിൽ പോയ ജീവനക്കാർ മൂന്നു മാസത്തിനകം സർവീസിൽ തിരിച്ചുകയറണമെന്നും മാനേജ്മെന്‍റ് ഉത്തരവിട്ടു. കഴിഞ്ഞ വർഷത്തെ ശമ്പള പരിഷ്‌കരണത്തിനൊപ്പമാണ് ഫലോ അവധി നടപ്പാക്കിയത്. ഏഴായിരത്തിലധികം അധിക ജീവനക്കാരുള്ള കെഎസ്ആര്‍ടിസിയില്‍ 3000 പേരെങ്കിലും അവധിയിൽ പോകുമെന്നും അതുവഴി ശമ്പള ഇനത്തിൽ ആറുകോടി രൂപ ലാഭിക്കാനാകുമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് ഫലോ അവധി ആനുകൂല്യം മാനേജ്മെന്‍റ് നടപ്പിലാക്കിയത്.

പദ്ധതി നടപ്പിലാക്കി വെറും ഏഴ് മാസം പിന്നിടുമ്പോഴാണ് ഇത് പിൻവലിക്കുന്നത്. പദ്ധതി ആരംഭിച്ചു ഏഴ് മാസം പിന്നിടുമ്പോൾ വെറും 150 ജീവനക്കാർ മാത്രമാണ് ഈ ആനുകൂല്യം ഉപയോഗപ്പെടുത്തിയതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.