തിരുവനന്തപുരം: ബസ് ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ച പാപ്പനംകോട് കെഎസ്ആർടിസി ഡിപ്പോയിൽ ജീവനക്കാരുടെ പ്രതിഷേധം. ആവശ്യമായ സുരക്ഷ ഒരുക്കുന്നില്ലെന്ന് ആരോപിച്ചാണ് ഡ്യൂട്ടിക്ക് കയറാതെ ജീവനക്കാർ പ്രതിഷേധിക്കുന്നത്. മാസ്ക്, സാനിറ്റൈസർ എന്നിവയും നൽകുന്നില്ല. രോഗം ബാധിച്ചയാൾ ഓടിച്ച ബസുകളും ഉപയോഗിച്ച മുറിയും അണുവിമുക്തമാക്കിയില്ലെന്നും പരാതി ഉയരുന്നു.
ബസുകളും ഡിപ്പോയും അണുവിമുക്തമാക്കി മാസ്കും സാനിറ്റൈസറും ലഭ്യമാക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. കഴിഞ്ഞ ദിവസമാണ് ഡിപ്പോയിലെ ഒരു ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ഇയാൾക്ക് ഒപ്പം ജോലി ചെയ്തിരുന്ന 15 ജീവനക്കാരെ നിരീക്ഷണത്തിലാക്കിയിരുന്നു.