ETV Bharat / state

കൊവിഡ് പ്രതിരോധത്തിൽ കൈതാങ്ങായി കെഎസ്ആർടിസി ഡ്രൈവർമാരും - കേരള കൊവിഡ് വാർത്തകൾ

450ലധികം കെഎസ്ആർടിസി ഡ്രൈവർമാരാണ് സന്നദ്ധ സേവനത്തിന് മുന്നോട്ടുവന്നത്. ഇതിൽ നിന്നുള്ള 35 പേരുടെ ആദ്യ സംഘം നാളെ പരിശീലനം ആരംഭിക്കും.

covid in kerala  kerala covid restrictions  kerala covid news  ksrtc and covid  കേരളത്തിൽ കൊവിഡ്  കേരള കൊവിഡ് മാർഗനിർദേശങ്ങൾ  കേരള കൊവിഡ് വാർത്തകൾ  കൊവിഡും കെഎസ്ആർടിസിയും
കൊവിഡ് പ്രതിരോധത്തിൽ കൈതാങ്ങായി ഇനി കെഎസ്ആർടിസി ഡ്രൈവർമാരും
author img

By

Published : May 12, 2021, 4:46 PM IST

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജീവൻരക്ഷ മരുന്നുകളും ഓക്‌സിജൻ സിലിണ്ടറുകൾ അടക്കമുള്ള അവശ്യവസ്‌തുക്കളും എത്തിക്കാൻ കെഎസ്ആർടിസി ഡ്രൈവർമാരുടെ സേവനവും ലഭ്യമാക്കുമെന്ന് സിഎംഡി ബിജുപ്രഭാകർ. ഓക്‌സിജൻ എത്തിക്കുന്നതിന് വേണ്ടിയുള്ള ടാങ്കറുകൾ സർവീസ് നടത്തുന്നതിന് കെഎസ്ആർടിസി ഡ്രൈവർമാരുടെ സേവനം നാളെ മുതൽ ലഭ്യമാകും. ഇതിനായി സന്നദ്ധത അറിയിച്ച ആദ്യ ബാച്ചിലെ 35 ഡ്രൈവർമാർക്ക് നാളെ പാലക്കാട് മോട്ടോർ വാഹന വകുപ്പ് പരിശീലനം നൽകും. പരിശീലനം പൂർത്തിയാക്കുന്ന ഡ്രൈവർമാരുടെ സേവനം രാത്രിയോടെ ഇനോക്‌സ് കമ്പനിയുടെ ഓക്‌സിജൻ ടാങ്കറിൽ ലഭ്യമാക്കും.

Also Read: കുട്ടികള്‍ക്കുള്ള വാക്സിന്‍ ഒരുങ്ങുന്നു : കൊവാക്സിന്‍റെ അടുത്ത ഘട്ട പരീക്ഷണത്തിന് അനുമതി

സംസ്ഥാനത്ത് ഓക്‌സിജൻ ക്ഷാമം ഉണ്ടാകാതിരിക്കാനായി പരമാവധി ഓക്‌സിജൻ സിലിണ്ടറുകൾ മുഴുവൻ ആശുപത്രികളിലും എത്തിക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ ഒരുക്കിയ വാർ റൂമിൽ ഡ്രൈവർമാരുടെ സേവനം ആവശ്യമായി വന്നിരുന്നു. ഡ്രൈവർമാരുടെ കുറവ് അനുഭവപ്പെട്ടതോടെ കെഎസ്ആർടിസിയുടെ സഹായം അഭ്യർഥിക്കുകയായിരുന്നു. തുടർന്ന് സന്നദ്ധ സേവനത്തിന് സർവീസ് നടത്താൻ താൽപര്യമുള്ള ഡ്രൈവർമാർ അറിയിക്കണം എന്ന സർക്കുലർ ഇറക്കി. ഇതിനുപിന്നാലെ 450ലധികം പേരാണ് സന്നദ്ധ സേവനത്തിന് തയാറായി വന്നത്. ഇതിൽ നിന്നുള്ള ആദ്യ ബാച്ചിലെ 35 ഡ്രൈവർമാർക്ക് ആണ് ആദ്യ ഘട്ടത്തിൽ പരിശീലനം നൽകുന്നത്.

Also Read: കൊവിഡാനന്തര ക്ഷീണത്തെ എങ്ങനെ മറികടക്കാം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.