തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ജീവനക്കാർക്കായി കെഎസ്‌ആർടിസി പ്രത്യേക സർവീസുകൾ ആരംഭിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും രാവിലെയും വൈകിട്ടും ഒമ്പത് വീതം ബസുകളാണ് സർവീസ് നടത്തുന്നത്. രാവിലെ 9.30ഓടെ ജീവനക്കാരുമായി ആദ്യ ബസ് സെക്രട്ടേറിയറ്റിലെത്തി. സാമൂഹിക അകലം ഉൾപ്പെടെ പാലിച്ചാണ് യാത്ര. സർവീസ് ആരംഭിച്ചത് ഏറെ ആശ്വാസകരമാണെന്ന് യാത്രക്കാർ പറഞ്ഞു.
സാധാരണ ടിക്കറ്റ് നിരക്കിനേക്കാൾ കൂടിയ നിരക്കാണ് യാത്രയ്ക്ക് കെഎസ്‌ആർടിസി ഈടാക്കുന്നത്. കാട്ടാക്കട, പൂവാർ, ആര്യനാട്, നെടുമങ്ങാട്, കിളിമാനൂർ, ആറ്റിങ്ങൽ, നെയ്യാറ്റിൻകര, വിഴിഞ്ഞം എന്നിവിടങ്ങളിൽ നിന്നാണ് ബസ് സർവീസ്. സെക്രട്ടേറിയറ്റിൽ നിന്നും തിരിച്ചുള്ള എല്ലാ സർവീസുകളും വൈകിട്ട് 5.20ന് പുറപ്പെടും.