ETV Bharat / state

കാശ് വാരി കെഎസ്‌ആര്‍ടിസി ബജറ്റ് ടൂറിസം, ഏപ്രിലില്‍ കലക്ഷൻ 2.40 കോടി - ടൂര്‍ പാക്കേജുകൾ

വേനലവധിയിൽ കെഎസ്‌ആർടിസിയുടെ ബജറ്റ് ടൂറിസം വമ്പൻ ഹിറ്റ്. ജനപ്രിയമായി 'സൂര്യാംശു'. ഏറ്റവും പുതിയ പാക്കേജായ യാന യാത്രയ്‌ക്കും നെഫര്‍റ്റിറ്റി ആഢംബരക്കപ്പല്‍ യാത്രയ്ക്കും സഞ്ചാരികളേറെ.

Ksrtc  Ksrtc budget tourism collection  tourism collection kerala  summer tourism packages  വേനലവധി  കെഎസ്‌ആർടിസി  കെഎസ്‌ആര്‍ടിസി ബജറ്റ് ടൂറിസം  കെഎസ്‌ആര്‍ടിസി ബജറ്റ് ടൂറിസം വരുമാനം  യാനയാത്ര  ടൂര്‍ പാക്കേജുകൾ  സൂര്യാംശു
കെഎസ്‌ആര്‍ടിസി ബജറ്റ് ടൂറിസം
author img

By

Published : May 25, 2023, 3:21 PM IST

തിരുവനന്തപുരം : കെഎസ്‌ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലിന്‍റെ നേതൃത്വത്തില്‍ നടത്തിവരുന്ന ബജറ്റ് ടൂറിസം പദ്ധതി വരുമാനക്കുതിപ്പില്‍ ഡബിള്‍ ബെല്ലടിച്ച് മുന്നോട്ട്.വേനല്‍ അവധിക്കാലമായ ഏപ്രില്‍, മെയ് മാസങ്ങളിൽ റിക്കോര്‍ഡ് കളക്ഷനാണ് ബജറ്റ് ടൂറിസം സെല്‍ നേടിയിരിക്കുന്നത്. ഏപ്രില്‍ മാസത്തില്‍ 2.40 കോടി (2,40,72,785) രൂപയാണ് ബജറ്റ് ടൂറിസം പദ്ധതിയിലൂടെ കെഎസ്‌ആര്‍ടിസിക്ക് ലഭിച്ച വരുമാനം.

ആകര്‍ഷകമായ 42 ടൂര്‍ പാക്കേജുകളുമായി 546 ഷെഡ്യൂളുകളാണ് സര്‍വീസ് നടത്തിയത്. 25,831 പേരാണ് യാത്ര ചെയ്‌തത്. മെയ് മാസത്തെ കണക്ക് ലഭ്യമായിട്ടില്ലെങ്കിലും വരുമാനത്തില്‍ വന്‍ വര്‍ധനവുണ്ടായതായാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തില്‍ 70,95,190 ലക്ഷം രൂപയായിരുന്നു ബജറ്റ് ടൂറിസം പദ്ധതിയിലൂടെ കെഎസ്‌ആര്‍ടിസിക്ക് ലഭിച്ച വരുമാനം.

68 ടൂര്‍ പാക്കേജുകളില്‍ നിന്നായി 182 ഷെഡ്യൂളുകളാണ് അന്ന് സര്‍വീസ് നടത്തിയത്. 9,515 പേര്‍ യാത്ര ചെയ്യുകയും ചെയ്‌തു. 2022 ഏപ്രിലിനെ അപേക്ഷിച്ച് 1.169 കോടി(1,69,77,595) രൂപയുടെ അധിക വരുമാനമാണ് ഈ ഏപ്രിലില്‍ ലഭിച്ചിരിക്കുന്നത്. മൂന്നാര്‍, നെഫര്‍റ്റിറ്റി ആഢംബര കപ്പല്‍ യാത്ര, ഗവി, മലക്കപ്പാറ, വാഗമണ്‍, വയനാട്, കുമരകം, നെല്ലിയാമ്പതി, നാലമ്പല ദര്‍ശനം, മണ്‍റോതുരുത്ത്, ബത്തേരി ജംഗിള്‍ സഫാരി, പഞ്ചപാണ്ഡവ ദര്‍ശനം, ഡബിള്‍ ഡെക്കര്‍ പാക്കേജ് തുടങ്ങിയ ടൂര്‍ പാക്കേജുകള്‍ക്കാണ് യാത്രാപ്രേമികള്‍ക്കിടയില്‍ ഡിമാന്‍ഡ് ഏറെയുള്ളത്.

പത്തനംതിട്ട, കണ്ണൂര്‍, കൊല്ലം, പാലക്കാട്, കോതമംഗലം, ചാലക്കുടി, മൂന്നാര്‍, കൂത്താട്ടുകുളം, കൊട്ടാരക്കര, നെയ്യാറ്റിന്‍കര, മലപ്പുറം, താമരശ്ശേരി, തിരുവനന്തപുരം, ഇരിങ്ങാലക്കുട, ആറ്റിങ്ങല്‍ എന്നീ ഡിപ്പോകളാണ് കളക്ഷനില്‍ മുന്നില്‍ നില്‍ക്കുന്നത്. 2021 നവംബറില്‍ സര്‍വീസ് ആരംഭിച്ചത് മുതല്‍ ഈ ഏപ്രില്‍ 30 വരെ ആകെ 5,731 ടൂര്‍ പാക്കേജുകളാണ് ബജറ്റ് ടൂറിസം സെല്‍ ഓപ്പറേറ്റ് ചെയ്‌തത്. 3,87,092 പേര്‍ യാത്ര ചെയ്‌തു.

ജനപ്രിയമായി 'സൂര്യാംശു' : ബജറ്റ് ടൂറിസം പദ്ധതിയിലൂടെ ഇതുവരെ ആകെ 21.34 കോടി രൂപയാണ് കെഎസ്‌ആര്‍ടിസിക്ക് ലഭിച്ച വരുമാനം. അതേസമയം നെഫര്‍റ്റിറ്റി ആഢംബര കപ്പല്‍ യാത്ര, ഗവി - കുമളി ഉല്ലാസയാത്ര, വണ്ടര്‍ല പാക്കേജ്, മൂന്നാര്‍ തുടങ്ങിയ പാക്കേജുകള്‍ ബജറ്റ് ടൂറിസം സെല്‍ വേനല്‍ അവധിക്ക് വേണ്ടി പ്രത്യേകം സജ്ജമാക്കിയതാണ്. ബജറ്റ് ടൂറിസം സെല്‍ പുതുതായി ആരംഭിച്ച കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡ് പുറത്തിറക്കിയ കേരളത്തിലെ ആദ്യ സൗരോര്‍ജ ടൂറിസ്റ്റ് വെസല്‍ 'സൂര്യാംശു' എന്ന ഡബിള്‍ ഡെക്കര്‍ യാനത്തിലെ യാത്രയ്‌ക്കും ഡിമാൻഡ് ഉണ്ട്.

യാനത്തിൽ യാത്ര ചെയ്‌ത് ചെയ്‌ത്‌ കൊച്ചി കായല്‍പ്പരപ്പിലെ കാഴ്‌ചകള്‍ ആസ്വദിക്കാന്‍ അവസരമൊരുക്കുന്ന ടൂര്‍ പാക്കേജും ഇതിനോടകം ജനപ്രിയമായിക്കഴിഞ്ഞു. നെഫര്‍റ്റിറ്റി ആഢംബരക്കപ്പല്‍ യാത്രയ്‌ക്ക് സമാനമായ ഉല്ലാസയാത്രയാണിത്. ഏപ്രില്‍ മുതല്‍ പാലക്കാട് നിന്നാണ് ഈ ഉല്ലാസയാത്ര പാക്കേജ് ആരംഭിച്ചത്. ബസ് ചാര്‍ജ് കൂടാതെ ഒരാള്‍ക്ക് 999 രൂപയാണ് ഇതിനായി ഈടാക്കുന്നത്.

നെഫര്‍റ്റിറ്റി കപ്പല്‍ യാത്ര പാക്കേജ് ഇങ്ങനെ: എറണാകുളത്ത് രാവിലെ 9.30ന് എത്തിച്ചേരണം. 10 മണിക്ക് മറൈന്‍ഡ്രൈവില്‍ നിന്ന് യാത്രക്കാരെ 'സൂര്യാംശു' ഡബിള്‍ ഡക്കര്‍ യാനത്തിലേക്ക് കയറ്റും. ചായയും ലഘുഭക്ഷണവും നല്‍കും. കൊച്ചി കായലിന്‍റെ വശ്യമനോഹാരിത ആസ്വദിച്ച് യാത്ര ചെയ്യാം.

കാലാവസ്ഥ അനുസരിച്ച് സൂര്യാംശു കടലിലൂടെയും സഞ്ചരിക്കും. ഉച്ചയോടെ ഞാറയ്‌ക്കലെത്തും. ഇവിടെയുള്ള മത്സ്യഫെഡിന്‍റെ അക്വാ ഫാമിലാണ് ഉച്ചയൂണ്. ഇവിടെ കയാക്കിംഗ്, കുട്ട വഞ്ചി യാത്ര, ഫിഷിംഗ് എന്നിവ നടത്തുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. തുടര്‍ന്ന് കായല്‍ ഭംഗി ആസ്വദിച്ച് നാലരയോടെ തിരിച്ചെത്തുന്ന വിധമാണ് പാക്കേജ് ഒരുക്കിയിരിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.