ETV Bharat / state

കെഎസ്എഫ്ഇ റെയ്‌ഡ്; നിലപാട് ആവർത്തിച്ച് ധനമന്ത്രി

author img

By

Published : Dec 1, 2020, 12:31 PM IST

റെയ്ഡ് സംബന്ധിച്ച വിശദീകരണം മുഖ്യമന്ത്രി യോഗത്തിൽ നൽകി. എന്നാൽ മുഖ്യമന്ത്രിയുടെ വിശദീകരണം തോമസ് ഐസക് അംഗീകരിച്ചിട്ടില്ലെന്നാണ് സൂചന.

KSFE Raid; The Finance Minister reiterated his position  KSFE Raid  കെഎസ്എഫ്ഇസ റെയ്‌ഡ്  നിലപാട് ആവർത്തിച്ച് ധനമന്ത്രി  The Finance Minister
കെഎസ്എഫ്ഇ

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ നിലപാട് ആവർത്തിച്ച് ധനമന്ത്രി തോമസ് ഐസക്. കെഎസ്എഫ്ഇയിൽ നടന്ന പരിശോധന വകുപ്പ് മന്ത്രി എന്ന നിലയിൽ താൻ അറിയണമായിരുന്നു എന്ന നിലപാടാണ് ഐസക്ക് യോഗത്തിൽ അവർത്തിച്ചത്. ഇക്കാര്യത്തിൽ ഒരു ചട്ടവും പാലിക്കപ്പെട്ടിട്ടില്ല. ചട്ടം പാലിക്കാതെ ഈ പരിശോധന അംഗീകരിക്കില്ലെന്നും തോമസ് ഐസക് വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ വിശദീകരണത്തെ തള്ളിയാണ് ഐസക് ശക്തമായ നിലപാട് സെക്രട്ടേറിയറ്റ് യോഗത്തിൽ എടുത്തിരിക്കുന്നത്. വിജിലൻസ് പരിശോധനയുടെ പേരിൽ പരസ്യ വിമർശനവുമായി തോമസ് ഐസക്കും മുതിർന്ന നേതാവ് ആനത്തലവട്ടം ആനന്ദനും രംഗത്ത് വന്നതോടെയാണ് വിഷയം ചർച്ച ചെയ്യാൻ സിപിഎം അവയ്‌ലബിൾ സെക്രട്ടേറിയറ്റ് ചേർന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, എസ്. രാമചന്ദ്രൻപിള്ള, എം. എ. ബേബി, കോടിയേരി ബാലകൃഷ്ണൻ തുടങ്ങിയ മുതിർന്ന നേതാക്കളെല്ലാം ഇന്നത്തെ യോഗത്തിൽ പങ്കെടുത്തു.

റെയ്ഡ് സംബന്ധിച്ച വിശദീകരണം മുഖ്യമന്ത്രി യോഗത്തിൽ നൽകി. എന്നാൽ മുഖ്യമന്ത്രിയുടെ വിശദീകരണം തോമസ് ഐസക് അംഗീകരിച്ചിട്ടില്ലെന്നാണ് സൂചന. വിഷയത്തിൽ പരസ്യ പ്രസ്താവനകൾക്ക് സിപിഎം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.