ETV Bharat / state

KSEB Remove Fuse In Public Prosecutors Office: 'ബില്ലടച്ചിട്ട് ആറ് മാസം, കുടിശിക ഒരുലക്ഷം കടന്നു..'; ഫ്യൂസൂരല്‍ നടപടിയുമായി കെഎസ്ഇബി - ബില്‍ കുടിശിക വരുത്തിയതില്‍ കെഎസ്‌ഇബി നടപടി

KSEB Disconnected Electricity : പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ ഓഫിസിലെ വൈദ്യുതി ബന്ധം കെഎസ്‌ഇബി വിച്ഛേദിച്ചു. നടപടി ബില്‍ തുകയില്‍ കുടിശിക വരുത്തിയതിന് പിന്നാലെ.

KSEB  KSEB Remove Fuse In Public Prosecutors Office  KSEB Public Prosecutors Office  KSEB Disconnected Electricity  KSEB Action Against Public Prosecutor Office  KSEB MVD Issue  കെഎസ്‌ഇബി നടപടി  ബില്‍ കുടിശിക വരുത്തിയതില്‍ കെഎസ്‌ഇബി നടപടി  പബ്ലിക് പ്രോസിക്യൂട്ടര്‍ ഓഫീസ് കെഎസ്ഇബി
KSEB Remove Fuse In Public Prosecutors Office
author img

By ETV Bharat Kerala Team

Published : Sep 12, 2023, 2:11 PM IST

തിരുവനന്തപുരം: വൈദ്യുതി ബില്‍ കുടിശിക വരുത്തിയതില്‍ വീണ്ടും നടപടിയുമായി കെഎസ്ഇബി (KSEB). ഇത്തവണ പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ ഓഫിസിലെ ഫ്യൂസാണ് കെഎസ്ഇബി ഊരിയത്. തിരുവനന്തപുരത്തെ പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ ഓഫിസിലാണ് കെഎസ്‌ഇബിയുടെ നടപടി (KSEB Action Against Public Prosecutor Office).

ഓഫിസിലെ വൈദ്യുതി ബില്‍ കഴിഞ്ഞ ആറ് മാസമായി അടച്ചിരുന്നില്ല. ഇതോടെ ഒരുലക്ഷം രൂപയുടെ കുടിശികയാണുണ്ടായത്. വൈദ്യുതി ചാര്‍ജായ ഈ തുക അടയ്‌ക്കണമെന്ന് കെഎസ്ഇബി നിരവധി തവണ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, ഈ തുക അടയ്‌ക്കാതെ വന്നതോടെയാണ് ഇന്ന് (സെപ്‌റ്റംബര്‍ 12) കെഎസ്‌ഇബി ഉദ്യോഗസ്ഥര്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ ഓഫിസിലെത്തി ഫ്യൂസ് ഊരിയത് (KSEB Remove the fuse From Public Prosecutor Office). തിരുവനന്തപുരം സി ജെ എം കോടതിയിലെ (CJM Court Thiruvananthapuram) ഡെപ്യൂട്ടി ഡയറക്‌ടർ ഓഫ് പ്രോസിക്യൂഷന്‍റെ ഓഫിസും വിവിധ മജിസ്ട്രേറ്റ് കോടതിയിലെ അസിസ്റ്റൻഡ് പബ്ലിക് പ്രോസിക്യൂട്ടർമാരുടെ ഓഫിസുമാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്. ആഭ്യന്തരവകുപ്പിന് കീഴിലുള്ള സ്ഥിരം ജീവനക്കാരാണ് ഇവരെല്ലാം.

ഒരു 'കെഎസ്ഇബി എംവിഡി' പോരുകഥ: അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ ഏറെ ചര്‍ച്ചയായ ഒന്നായിരുന്നു കെഎസ്ഇബി എംവിഡി (KSEB MVD Issue) ഫൈനടിക്കല്‍ ഫ്യൂസൂരല്‍ പോര്. വയനാട്ടില്‍ നിന്നായിരുന്നു സംഭവങ്ങളെല്ലാം തുടങ്ങിയത്. കരാര്‍ വാഹനത്തില്‍ തോട്ടിയുമായി പോയ കെഎസ്‌ഇബിയ്‌ക്ക് മോട്ടോര്‍ വാഹന വകുപ്പ് എഐ കാമറ പരിശോധനയിലൂടെ 20,500 രൂപ പിഴയിട്ടിരുന്നു.

വയനാട് അമ്പലവയല്‍ ഇലക്‌ട്രിക്കൽ സെക്ഷൻ ഓഫിസ് ജീവനക്കാർക്ക് വേണ്ടി കരാറെടുത്ത വാഹനത്തിനെതിരെ ആയിരുന്നു എംവിഡി നടപടി. പിഴയ്‌ക്കുള്ള ചിത്രവും കാരണവും സഹിതം വ്യക്തമാക്കിയായിരുന്നു സംഭവത്തില്‍ കെഎസ്ഇബിക്ക് നോട്ടിസ് ലഭിച്ചത്. വാര്‍ത്ത പുറത്തുവന്നതോടെ, സോഷ്യല്‍ മീഡിയയില്‍ എംവിഡി കെഎസ്‌ഇബിക്ക് പിഴയിട്ടു എന്ന ചര്‍ച്ചയും സജീവമായി.

ഈ ചര്‍ച്ചകള്‍ തകൃതിയായി തുടരുന്നതിനിടെ രണ്ടാമത്തെ വാര്‍ത്തയുമെത്തി. കല്‍പ്പറ്റയിലെ മോട്ടോര്‍ വാഹന വകുപ്പ് ഓഫിസിലെ ഫ്യൂസ് കെഎസ്‌ഇബി ഊരി. ജില്ലയിലെ മുഴുവന്‍ എഐ കാമറകളും നിയന്ത്രിച്ചിരുന്ന എംവിഡി ഓഫിസിന് നേരെ ആയിരുന്നു കെഎസ്‌ഇബിയുടെ നടപടി.

ഫ്യൂസ് ഊരിയതിന് പിന്നാലെ കുടിശികയുണ്ടായിരുന്ന തുക മുഴുവന്‍ വേഗത്തില്‍ തന്നെ എംവിഡി അടയ്‌ക്കുകയായിരുന്നു. ഇതിന് ശേഷം, വൈദ്യുതി ബില്‍ കുടിശിക വരുത്തിയ കാസര്‍കോട് കറന്തക്കാടുള്ള ആര്‍ ടി ഒ എന്‍ഫോഴ്‌സ്‌മെന്‍റ് ഓഫിസിലെയും ഫ്യൂസ് കെഎസ്‌ഇബി ഊരിയിരുന്നു.

Also Read : 'ഫൈനിട്ടാല്‍ ഫ്യൂസ് ഊരും', മോട്ടോർ വാഹന വകുപ്പിന് ചെക്ക് വെച്ച് കെഎസ്ഇബി (ഒരു വയനാടൻ കഥ)

Also Read : വീണ്ടും ഫ്യൂസ് ഊരി കെഎസ്‌ഇബി, ഇത്തവണ ഇരുട്ടിലായത് കാസർകോട് കറന്തക്കാടുള്ള ആർടിഒ എൻഫോഴ്സ്മെന്‍റ് ഓഫിസ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.