തിരുവനന്തപുരം: 6.72 ലക്ഷം രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് ഒരു നോട്ടീസും കെ.എസ്.ഇ.ബിയില്‍ നിന്ന് ലഭിച്ചിട്ടില്ലെന്ന് ഓഫിസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്‍റ് എം.ജി സുരേഷ് കുമാര്‍. നോട്ടീസ് സംബന്ധിച്ച് ഒരു വിശദാംശവും അറിയില്ല. വാര്‍ത്ത സൃഷ്‌ടിക്കാനായുളള ചെയര്‍മാന്‍ ബി.അശോകിന്‍റെ ശ്രമങ്ങളാണ് ഇതിനു പിന്നില്‍. തനിക്ക് ലഭിക്കുന്നതിനു മുമ്പ് തന്നെ വിവരങ്ങള്‍ നേരിട്ട് മാധ്യമങ്ങൾക്ക് നല്‍കുന്നത് വ്യക്തിഹത്യ നടത്താനാണെന്നും സുരേഷ് കുമാര്‍ ആരോപിച്ചു.
ഇതുവരെ ആരും വിശദീകരണം ചോദിച്ചിട്ടില്ല. വൈദ്യുതി മന്ത്രിയുടെ ഓഫിസില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്‌തിട്ടുണ്ട്. വൈദ്യുതി മന്ത്രി നിര്‍ദേശിച്ച ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് യാത്ര ചെയ്‌തിട്ടുള്ളത്. കുറ്റ്യാടിയില്‍ തന്‍റെ വീട് മാത്രമല്ല ഉള്ളത്. ഔദ്യോഗിക യാത്രകള്‍ക്കിടെ മന്ത്രിയുടെ അനുമതിയോടെ വീട്ടില്‍ പോയിട്ടുണ്ടെന്നും സുരേഷ് പ്രതികരിച്ചു.
ചെയര്‍മാന്‍റേത് പ്രതികാര നടപടിയാണോ എന്നത് കാണുന്നവര്‍ക്ക് മനസിലാകും. വ്യക്തിപരമായ ആരോപണവുമായി സംഘടനയെ ചേര്‍ത്ത് പറയേണ്ട കാര്യമില്ല. വ്യക്തിപരമായ നടപടികള്‍ക്ക് കൃത്യമായ മറുപടി നല്‍കി പോകുന്നുണ്ട്. ഇതിനും മറുപടി നല്‍കുക തന്നെ ചെയ്യുമെന്നും സുരേഷ് പറഞ്ഞു.
Also Read: കെ.എസ്.ഇ.ബി വാഹനം സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചു; എം.ജി സുരേഷ് കുമാറിന് 6.72 ലക്ഷം പിഴ