ETV Bharat / state

'മുഖ്യമന്ത്രി ഭീരു'; തന്നെ അറസ്റ്റ് ചെയ്‌തത് 12.30നെന്ന് ശബരിനാഥൻ - KS sabarinathan arrested for protest against pinarayi vijayan

വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം സംബന്ധിച്ച ഗൂഢാലോചന കേസിലാണ് കെ.എസ് ശബരിനാഥനെ അറസ്റ്റ് ചെയ്‌തത്

KS sabarinathan responds after arrest  മുഖ്യമന്ത്രി ഭീരുവെന്ന് ശബരിനാഥൻ  കെ എസ് ശബരിനാഥൻ അറസ്റ്റ്  യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്‍റ് ശബരിനാഥൻ പ്രതികരണം  KS sabarinathan arrested for protest against pinarayi vijayan  Conspiracy case against sabarinathan
'മുഖ്യമന്ത്രി ഭീരു'; തന്നെ അറസ്റ്റ് ചെയ്‌തത് 12.30നെന്ന് ശബരിനാഥൻ
author img

By

Published : Jul 19, 2022, 3:19 PM IST

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്‍റ് കെ.എസ് ശബരിനാഥനെ അറസ്റ്റ് ചെയ്‌ത സമയം സംബന്ധിച്ച വിവാദം തുടരുന്നതിനിടെ തന്നെ പൊലീസ് അറസ്റ്റ് ചെയ്‌തത് ഉച്ചയ്‌ക്ക്‌ 12.30നെന്ന് ശബരിനാഥന്‍ മാധ്യമങ്ങളോട്. അറസ്റ്റിന് ശേഷം വൈദ്യപരിശോധനയ്‌ക്കായി ജനറല്‍ ആശുപത്രിയില്‍ എത്തിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശബരിനാഥന്‍.

മുദ്രാവാക്യം മുഴക്കിയാല്‍ വധശ്രമത്തിന് കേസെടുക്കുന്ന നാടാണ് കേരളം. മുഖ്യമന്ത്രി ഭീരുവാണ്. കേസിനെ നിയമപരമായും രാഷ്‌ട്രീയമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യപരമായി ആര്‍ക്കെതിരെയും പ്രതിഷേധിക്കുന്നതില്‍ എന്താണ് തെറ്റെന്നും ശബരിനാഥന്‍ ചോദിച്ചു. ശബരീനാഥനെ വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ ശേഷം എ.ആര്‍.ക്യാമ്പിലേക്ക് മാറ്റി. ഇന്ന്(19.07.2022) വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും.

READ MORE: മുഖ്യമന്ത്രിക്ക് എതിരായ വിമാനത്തിലെ പ്രതിഷേധം: കെ.എസ് ശബരിനാഥന്‍ അറസ്റ്റില്‍, നടപടി ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തിയ ശേഷം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.