ETV Bharat / state

രത്തൻ ടാറ്റയെ കണ്ടു; സന്തോഷം പങ്കുവെച്ച് കെഎസ് ശബരിനാഥന്‍ എംഎല്‍എ - aruvikkara mla

ബോംബെ ഓഫീസിലെ ബുൾഗാൻ താടിക്കാരൻ പയ്യനെ കുടുംബസ്ഥനായി കണ്ടതിലുള്ള സന്തോഷം രത്തന്‍ ടാറ്റ പങ്കുവച്ചെന്ന് ശബരിനാഥന്‍ എംഎല്‍എ ഫേസ്‌ബുക്കില്‍ കുറിച്ചു.

അരുവിക്കര എംഎല്‍എ  കെ.എസ് ശബരീനാഥൻ  ടാറ്റ ഗ്രൂപ്പ്  രത്തൻ ടാറ്റ  ks sabarinadhan mla  ratan tata  tata gruop  aruvikkara mla  sabarinathan facebook post
അരുവിക്കര എംഎല്‍എ കെ.എസ് ശബരീനാഥൻ
author img

By

Published : Jan 16, 2020, 9:24 AM IST

തിരുവനന്തപുരം: വര്‍ഷങ്ങൾക്ക് ശേഷം പഴയ മേലുദ്യോഗസ്ഥനെ കണ്ട സന്തോഷം പങ്കുവെച്ചിരിക്കുകയാണ് അരുവിക്കര എംഎല്‍എ കെ.എസ് ശബരീനാഥൻ. എംഎല്‍എ ആകുന്നതിന് മുമ്പ് നാല് വര്‍ഷത്തോളം ടാറ്റ ഗ്രൂപ്പിലെ ജീവനക്കാരനായിരുന്നു ശബരീനാഥൻ. സ്വകാര്യ സന്ദർശനത്തിനായി തിരുവനന്തപുരത്തെത്തിയ ടാറ്റ ഗ്രൂപ്പ് ചെയര്‍മാൻ രത്തന്‍ ടാറ്റയെ കാണാൻ ശബരീനാഥൻ കുടുംബസമേതമെത്തുകയായിരുന്നു. രത്തൻ ടാറ്റക്കൊപ്പമുള്ള കുടുംബ ചിത്രവും ശബരിനാഥന്‍ ഫേസ്‌ബുക്കിലൂടെ പങ്കുവെച്ചു. ബോംബെ ഓഫീസിലെ ബുൾഗാൻ താടിക്കാരൻ പയ്യനെ കുടുംബസ്ഥനായി കണ്ടതിലുള്ള സന്തോഷം രത്തന്‍ ടാറ്റ പങ്കുവച്ചെന്ന് ശബരിനാഥന്‍ എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു.

  • " class="align-text-top noRightClick twitterSection" data="">

കെ.എസ് ശബരിനാഥന്‍ എംഎല്‍എയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം,

എംബിഎ പഠനത്തിനു ശേഷം ഞാൻ 2008 മുതൽ ജോലി ചെയ്‌തത് ടാറ്റാ ഗ്രൂപ്പിലാണ്. അതിൽ ഏകദേശം നാലു വർഷം ടാറ്റയുടെ ഹെഡ് ഓഫീസായ ബോംബെ ഹൗസിൽ. ഈ കാലയളവിൽ ഒരു പ്രധാനപെട്ട ചുമതല ടാറ്റാ ട്രസ്റ്റ്‌ ചെയർമാൻ ശ്രീ രത്തൻ ടാറ്റയുടെ ഓഫീസിന്‍റെ ഭാഗമായി സാമൂഹിക പ്രതിബദ്ധതയുള്ള പ്രോജക്ടുകൾ തയ്യാറാക്കുന്നതായിരുന്നു. അപ്പോഴാണ് ആകസ്മികമായി 2015ൽ അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായത്. എംഎല്‍എയായതിനുശേഷം ടാറ്റയിലെ പഴയ സഹപ്രവർത്തകരുമായി ഇപ്പോഴും ആശയവിനിമയം നടത്തുന്നുണ്ടെങ്കിലും ചെയർമാനെ നേരിട്ട് വീണ്ടും കാണുവാൻ കഴിഞ്ഞിരുന്നില്ല. ഇങ്ങനെയിരിക്കെയാണ് സ്വകാര്യ സന്ദർശനത്തിനായി ശ്രീ രത്തൻ ടാറ്റ തിരുവനന്തപുരത്ത് എത്തിയത്. എയർപോർട്ടിൽ നിന്ന് അദ്ദേഹത്തെ യാത്ര അയക്കാൻ കുടുംബസമേതം പോയി, പഴയ ഓർമ്മകൾ പുതുക്കി. ബോംബെ ഓഫീസിലെ ബുൾഗാൻ താടിക്കാരൻ പയ്യനെ കുടുംബസ്ഥനായി കണ്ടതിലുള്ള സന്തോഷം അദ്ദേഹം പ്രകടിപ്പിച്ചു. എയർപോർട്ടിൽ പോയി ടാറ്റ കൊടുത്തതിന്‍റെ ത്രില്ലിൽ മൽഹാറും.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.