ETV Bharat / state

മാന്ത്രികവടിയില്ല, നാടകീയതയുമില്ല: ലക്ഷ്യം നവകേരള നിർമാണം

author img

By

Published : Jun 4, 2021, 2:26 PM IST

ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, തീരദേശം, ടൂറിസം എന്നി മേഖലകൾക്ക് പ്രത്യേക പരിഗണന നല്‍കിയ കേരള ബജറ്റ് എല്‍ഡിഎഫ് സർക്കാരിന്‍റെ പ്രകടന പത്രികയെ കൂടി അടിസ്ഥാനമാക്കിയാണ് തയ്യാറാക്കിയിട്ടുള്ളത്.

Krealabudget2021
മാന്ത്രികവടിയില്ല, നാടകീയതയുമില്ല: ലക്ഷ്യം നവകേരള നിർമാണം

ഴിഞ്ഞ അഞ്ച് വർഷം കേരളം കണ്ടത് ഡോ തോമസ് ഐസക് എന്ന സാമ്പത്തിക വിദഗ്ധന്‍റെ ബജറ്റ് അവതരണമായിരുന്നു. കവിതകളും പ്രമുഖരുടെ ഉദ്ധരണികളും അതിനൊപ്പം സാമ്പത്തിക വൈദഗ്ധ്യവും നിറഞ്ഞിരുന്ന ബജറ്റില്‍ തോമസ് ഐസക് ധനസമാഹരണത്തിനായി പല വിദ്യകളും പ്രയോഗിച്ചിരുന്നു. വികസന പദ്ധതികൾക്ക് പണം കണ്ടെത്താൻ കിഫ്‌ബി അടക്കമുള്ള പുതിയ സംരഭങ്ങൾ ആവിഷ്കരിച്ച തോമസ് ഐസക് ലോട്ടറി, മദ്യം എന്നിവയാണ് ഖജനാവ് നിറയ്ക്കാനുള്ള മാർഗ്ഗങ്ങളായി കണ്ടിരുന്നത്. പക്ഷേ രണ്ടാം പിണറായി സർക്കാരില്‍ കെഎൻ ബാലഗോപാല്‍ ധനമന്ത്രിയായി ആദ്യ ബജറ്റുമായി എത്തുമ്പോൾ എന്താകും പണപ്പെട്ടിയില്‍ കരുതിവെച്ചിരുന്നത് എന്നറിയാൻ കേരളം ആകാംക്ഷയോടെ കാത്തിരുന്നു.

ബാലഗോപാല്‍ പണപ്പെട്ടി തുറന്നപ്പോൾ

കെഎൻ ബാലഗോപാല്‍ കന്നി ബജറ്റ് അവതരിപ്പിച്ചപ്പോൾ സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന കേരളത്തിന്‍റെ ഖജനാവ് നിറയ്ക്കാൻ മാന്ത്രിക വിദ്യകളൊന്നും പുറത്തെടുത്തില്ല എന്നതാണ് യാഥാർഥ്യം. സർക്കാരിന്‍റെ ആദ്യ ബജറ്റ് ആയിട്ടുകൂടി, ഇനി അടുത്തൊന്നും തെരഞ്ഞെടുപ്പുകൾ വരാനില്ല എന്നറിഞ്ഞിട്ടും അധിക ധനസമാഹരണത്തിനായി സാധാരണക്കാരന് അധിക ഭാരം ഏല്‍പ്പിക്കുന്ന ഒന്നും കെഎൻ ബാലഗോപാലിന്‍റെ ബജറ്റ് പ്രസംഗത്തില്‍ ഉണ്ടായില്ല. പുതിയ നികുതി നിർദ്ദേശങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല എന്നതാണ് ഈ ബജറ്റിന്‍റെ ഏറ്റവും വലിയ പ്രത്യേകത. യാഥാർഥ്യം ഉൾക്കൊണ്ട് ഈ മഹാമാരിക്കാലത്ത് കൊവിഡ് മൂന്നാം തരംഗം മുൻകൂട്ടി കണ്ട് ആരോഗ്യ മേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതും കൊവിഡ് പ്രതിരോധത്തിന് കൂടുതല്‍ പണം വകയിരുത്തിയുമാണ് ബജറ്റ് അവതരിപ്പിച്ചത്. ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, തീരദേശം, ടൂറിസം എന്നി മേഖലകൾക്ക് പ്രത്യേക പരിഗണന നല്‍കിയ ബജറ്റ് എല്‍ഡിഎഫ് സർക്കാരിന്‍റെ പ്രകടന പത്രികയെ കൂടി അടിസ്ഥാനമാക്കിയാണ് തയ്യാറാക്കിയിട്ടുള്ളത്.

ദീർഘവീക്ഷണം, യാഥാർഥ്യ ബോധം

എല്ലാവരും വീടുകളില്‍ അടച്ചിരിക്കുന്ന കാലത്ത് വൻകിട പദ്ധതികളും പണം വാരിക്കോരി ചെലവഴിക്കുന്ന പരിപാടികളും പ്രഖ്യാപിച്ചാല്‍ അത് ജനപ്രീതിയില്‍ ഇടിവുണ്ടാക്കും എന്ന് മനസിലാക്കിയാണ് ബജറ്റ് തയ്യാറാക്കിയിട്ടുള്ളത്. കഴിഞ്ഞ അഞ്ച് വർഷം പിന്തുടർന്ന നയം അതേപടി തുടരാൻ തന്നെയാണ് പിണറായി സർക്കാരിന്‍റെ തീരുമാനം എന്ന് വ്യക്തമാണ്. വിദ്യാർഥികൾ, കർഷകർ, തൊഴിലാളികൾ, ചെറുകിട വ്യവസായികൾ, മത്സ്യത്തൊഴിലാളികൾ, അഭ്യസ്ഥവിദ്യർ, പ്രവാസികൾ, ടൂറിസം മേഖലയുമായി ബന്ധപ്പെടുന്നവർ, കെഎസ്ആർടിസി അങ്ങനെ കഴിഞ്ഞ അഞ്ച് വർഷം എല്‍ഡിഎഫ് സർക്കാരിന് ഒപ്പം നിന്നവരെയെല്ലാം ഈ ബജറ്റിലും പരിഗണിച്ചിട്ടുണ്ട്. സൗജന്യ വാക്‌സിനേഷൻ, കൊവിഡ് കാലത്ത് വിദ്യാർഥികളുടെ മാനസിക സംഘർഷങ്ങൾ ലഘൂകരിക്കാൻ പദ്ധതി, അഭ്യസ്ത വിദ്യർക്ക് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച തൊഴില്‍ പദ്ധതി വിപുലീകരിക്കാനുള്ള നടപടികൾ, തദ്ദേശീയ കർഷകർക്ക് ന്യായ വില ഉറപ്പാക്കാനുള്ള പ്രഖ്യാപനം, തൊഴിലുറപ്പില്‍ 12 കോടി തൊഴില്‍ ദിനങ്ങൾ സൃഷ്ടിക്കാനുള്ള നടപടികൾ, കാർഷിക മേഖലയ്്ക്ക് 2000 കോടിയുടെ വായ്‌പ, പ്രാഥമിക സഹകരണ സംഘങ്ങൾക്ക് 2000 കോടി, കുടുംബ ശ്രീ അയല്‍ക്കൂട്ടങ്ങൾക്ക് 1000 കോടി, തീരസംരക്ഷണത്തിന് 1500 കോടിയുടെ പദ്ധതി, കടല്‍ഭിത്തി നിർമാണത്തിന് 5300 കോടി എന്നിവയെല്ലാം ഈ ബജറ്റിലെ ജനപ്രിയവും ശ്രദ്ധേയവും ദീർഘവീക്ഷണത്തോടെയുമള്ള പ്രഖ്യാപനങ്ങളാണ്.

ലക്ഷ്യം കേരളത്തിന്‍റെ ആരോഗ്യം

ആരോഗ്യമേഖലയില്‍ വൻ പ്രഖ്യാപനങ്ങളാണ് ഇത്തവണത്തെ ബജറ്റിലുണ്ടായത്. മുൻ വർഷത്തെ ബജറ്റുകളില്‍ നിന്ന് വ്യത്യസ്തമായി ആരോഗ്യ മേഖലയ്ക്ക് കൂടുതല്‍ പണം ചെലവഴിക്കാനാണ് കെഎൻ ബാലഗോപാലിന്‍റെ ആദ്യ ബജറ്റില്‍ പറയുന്നത്. സംസ്ഥാനത്ത് എല്ലാവർക്കും സൗജന്യ വാക്‌സിൻ നല്‍കുമെന്ന പ്രഖ്യാപിച്ച ബാലഗോപാല്‍ 18 വയസിന് മുകളിലുള്ളവർക്ക് കൊവിഡ് വാക്‌സിൻ സൗജന്യമായി നല്‍കാൻ 1000 കോടി ബജറ്റില്‍ വകയിരുത്തി. അനുബന്ധ ഉപകരണങ്ങൾ വാങ്ങുന്നതിന് 500 കോടിയും അനുവദിച്ചു. സംസ്ഥാനത്തെ കൊവിഡ് പ്രതിസന്ധി നേരിടാൻ 20,000 കോടിയുടെ രണ്ടാം പാക്കേജും കെഎൻ ബാലഗോപാല്‍ പ്രഖ്യാപിച്ചു. ആരോഗ്യ അടിയന്തരാവസ്ഥ നേരിടാൻ പാക്കേജില്‍ 2,800 കോടി പ്രഖ്യാപിച്ച കെഎൻ ബാലഗോപാല്‍ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും 10 ബെഡുള്ള ഐസൊലേഷൻ വാർഡുകൾ സജ്ജീകരിക്കുമെന്നും പ്രഖ്യാപിച്ചു. കേരളത്തില്‍ വാക്‌സിൻ ഗവേഷണ കേന്ദ്രം സ്ഥാപിക്കുമെന്നും അതിനായി 10 കോടി വകയിരുത്തിയെന്നും പറഞ്ഞു. കൊവിഡ് പ്രതിസന്ധിയില്‍ ഉപജീവനം നഷ്ടമായവർക്ക് നേരിട്ടം പണം കൈയിലെത്തിക്കുന്നതിനായി 8900 കോടി രൂപയും സാമ്പത്തിക പുനരുജ്ജീവനത്തിന് ലോണുകൾ, പലിശ, സബ്‌സിഡി എന്നിവയ്ക്കായി 8300 കോടിയും പാക്കേജിന്‍റെ ഭാഗമായി പ്രഖ്യാപിച്ചു.

പകർച്ചവ്യാധികൾ കൈകാര്യം ചെയ്യുന്നതിനായി ഓരോ മെഡിക്കൽ കോളജുകളിലും ഒരു പ്രത്യേക ബ്ലോക്ക് സ്ഥാപിക്കും. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ ഈ വർഷം തന്നെ ഐസൊലേഷൻ ബ്ലോക്കുകൾ സ്ഥാപിക്കുമെന്നും ഇതിനായി 50 കോടി രൂപ വകയിരുത്തുമെന്നും മന്ത്രി അറിയിച്ചു. കൂടാതെ കൊവിഡ് മൂന്നാം തരംഗം മുന്നിൽക്കണ്ട് കുട്ടികൾക്കുള്ള അടിയന്തര ചികിത്സാ സൗകര്യം ശക്തിപ്പെടുത്തും. ഇതിന്‍റെ ആദ്യപടിയായി പീഡിയാട്രിക് ഐസിയുകളിലെ കിടക്ക ശേഷി വർധിപ്പിക്കും. സ്ഥല ലഭ്യതയുള്ള ജില്ല ആശുപത്രികളിലും ജനറൽ ആശുപത്രികളിലും മെഡിക്കൽ കോളജുകളിലും പീഡിയാട്രിക് ഐസിയു വാർഡുകൾ നിർമിക്കുമെന്നും ബജറ്റിൽ പറയുന്നു. ഇതിന്‍റെ പ്രാരംഭഘട്ടമായി 25 കോടി രൂപ അനുവദിക്കും.

കാർഷിക രംഗം ആധുനിക വത്കരിക്കും

കാര്‍ഷിക മേഖലയെ ആധുനികവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് പ്രഖ്യാപനം നടന്നത്. കൊവിഡ് കാരണം ജോലി നഷ്‌ടപ്പെട്ടവരെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കാൻ ബജറ്റ് ലക്ഷ്യമിടുന്നു. കാര്‍ഷിക മേഖലയിലാകെ 2000 കോടി രൂപയുടെ വായ്‌പ അടുത്ത സാമ്പത്തിക വർഷത്തില്‍ അനുവദിക്കും. പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് നാല് ശതമാനം പലിശ നിരക്കില്‍ നബാര്‍ഡില്‍ നിന്നുള്ള പശ്ചാത്തല സൗകര്യ പുനർ വായ്പ കേരള ബാങ്ക് മുഖേന ലഭ്യമാക്കും.

കര്‍ഷരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പുവരുത്തും. കാര്‍ഷിക വികസന കര്‍ഷക ക്ഷേ വകുപ്പിനെ നവീകരിക്കുന്നതിന്‍റെ ഭാഗമായി കൃഷി ഭവനുകളെ സ്മാര്‍ട്ടാക്കും. ഗുണമേൻമയുള്ള നടീല്‍ വസ്‌തുക്കളുടെ വിതരണം, മണ്ണിന്‍റെ സ്വഭാവത്തിന് അനുസൃതമായ കൃഷി, കൃഷി പരിപാലനം, വിളവെടുപ്പ്, വെയർഹൗസുകളുടെ ഉപയോഗം, കോള്‍ഡ് സ്റ്റോറേജുകളുടെ ശൃംഖല, മാർക്കറ്റിങ് എന്നിവ ശക്തിപ്പെടുത്തും. ഈ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമമായ ഏകോപനത്തിനായി ക്ലൗഡ് കമ്പ്യൂട്ടിങ്സ് ബ്ലോക്ക് ചെയിൻ, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജൻസ് തുടങ്ങിയവ നടപ്പിലാക്കും. ഇതിന്‍റെ പ്രാഥമിക ചിലവുകള്‍ക്കായി 10 കോടി രൂപ അനുവദിക്കുമെന്നും ബജറ്റ് പറയുന്നു. തോട്ടവിളകളെ സംരക്ഷിക്കും. അഞ്ച് അഗ്രോ പാർക്കുകൾ സ്ഥാപിക്കും, സുഗന്ധവ്യഞ്ജനങ്ങളില്‍ നിന്ന് മൂല്യവർധിത ഉല്‍പ്പന്നങ്ങൾ നിർമിക്കും എന്നി പ്രഖ്യാപനങ്ങളും ബജറ്റിലുണ്ട്.

വിദ്യാഭ്യാസ രംഗം പരിഷ്കരിക്കും

സ്‌കൂള്‍ തലം മുതലുള്ള വിദ്യാഭ്യാസ സംവിധാനം സമഗ്രമായി മാറ്റുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ബജറ്റ് പ്രഖ്യാപനത്തില്‍ പറഞ്ഞു. അന്താരാഷ്ട്ര തലത്തില്‍ മുന്നേറാന്‍ കഴിയണമെങ്കില്‍ സ്‌കൂള്‍ തലം മുതലുള്ള വിദ്യാഭ്യാസ മേഖലയില്‍ കാലഘട്ടത്തിനനുസരിച്ചുള്ള പുന:സംഘാടനം വേണ്ടി വരും. നിലവിലെ വിദ്യാഭ്യാസ സംവിധാനം പരിശോധിച്ച് പുന:സംഘാടനത്തിന് പ്രായോഗിക നിര്‍ദേശങ്ങള്‍ മൂന്ന് മാസത്തിനകം സമര്‍പ്പിക്കാന്‍ ഉന്നതാധികാര സമിതിയെ നിയോഗിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. അതോടൊപ്പം കൊവിഡ് കാലത്ത് വിദ്യാർഥികളുടെ മാനസിക ആരോഗ്യം സംരക്ഷിക്കാൻ കൗൺസിലിങ്ങുകളും ഫിസിക്കല്‍ എഡ്യുക്കേഷൻ ക്ലാസുകളും ഓൺലൈനായി സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

അഭ്യസ്ത വിദ്യർക്ക് തൊഴില്‍ പദ്ധതി

കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ഏറ്റവും ശ്രദ്ധേയമായ പദ്ധതിയാണിത്. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ 20 ലക്ഷം തൊഴില്‍ അവസരങ്ങൾ സൃഷ്ടിക്കുക, സ്ത്രീ പ്രൊഫഷണലുകൾക്ക് പ്രത്യേക പരിശീലനം നല്‍കി തൊഴില്‍ നല്‍കുക എന്നിവയായിരുന്നു കഴിഞ്ഞ ബജറ്റിലെ നിർദ്ദേശങ്ങൾ. അത് ഇത്തവണ പരിഷ്‌കരിച്ചിട്ടുണ്ട്. കെ ഡിസ്‌ക് എന്ന സർക്കാർ സംരംഭം വഴി പരിശീലനവും അതുവഴി തൊഴില്‍ കണ്ടെത്താനുള്ള സൗകര്യവും ഒരുക്കുക എന്നതാണ് ഇതുവഴി ലക്ഷ്യമിടുന്നത്. കരിയർ കൗൺസിലിങ് നല്‍കുന്നതിന് സംവിധാനം ഒരുക്കിയിട്ടുണ്ട്. അതിനുശേഷം പ്രൊഫഷണല്‍ എച്ച്ആർ ഏജൻസികളെയും പ്ലെയിസ്മെന്‍റ് ഓഫീസർമാരെയും ഇതുമായി ബന്ധിപ്പിക്കാൻ താല്‍പര്യ പത്രം ക്ഷണിച്ചു. അതിന്‍റെ തുടർച്ചയെന്നോണം ആഗോള റിക്രൂട്ട്മെന്‍റ് പോർട്ടല്‍ ബ്രാൻഡായ മോൺസ്റ്റർ, ഫ്രീലാൻസ് മാർക്കറ്റ് ശ്യംഖലയായ ഫ്രീലാൻസർ ഡോട് കോം എന്നിവയുമായി സഹകണം ഉറപ്പാക്കിയിട്ടുണ്ട്. തൊഴില്‍ അന്വേഷകർക്ക് സാമൂഹിക സുരക്ഷയും പ്രാഥമിക സൗകര്യങ്ങളും ഒരുക്കുമെന്നും ബജറ്റില്‍ പറയുന്നു. വ്യവസായം, ഉന്നത വിദ്യാഭ്യാസം, തൊഴിലും നൈപുണ്യവും, കൃഷി എന്നി വകുപ്പുകളുടെ മന്ത്രിമാരും മുഖ്യമന്ത്രിയും അടങ്ങുന്ന രജിസ്റ്റേഡ് സൊസൈറ്റിയായി കെ ഡിസ്‌ക് രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ചതായും ബജറ്റില്‍ മന്ത്രി പറഞ്ഞു. അതിനായി നോളജ് ഇക്കണോമി ഫണ്ട് 300 കോടിയായി ഉയർത്തുകയും ചെയ്തു.

കെഎസ്‌ആർടിസി രക്ഷപെടട്ടെ

ഈ കൊവിഡ് കാലത്ത് ഏറ്റവുമധികം പ്രതിസന്ധിയിലായ കേരളത്തിന്‍റെ പൊതുഗതാഗത സംവിധാനമായ കെഎസ്ആർടിസിയുടെ നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ പദ്ധതികൾ അവതരിപ്പിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. 3000 ഡീസൽ ബസുകൾ സിഎൻജിയിലേക്ക് ഘട്ടം ഘട്ടമാക്കി മാറ്റും. 300 കോടി രൂപ ചെലവ് വരുന്ന പദ്ധതിയുടെ നടപ്പു സാമ്പത്തിക വർഷത്തിലേക്കുള്ള വിഹിതം 100 കോടിയായി ഉയർത്തുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. പുതുക്കാട് കെഎസ്ആർടിസി മൊബിലിറ്റി ഹബ്ബ്, കൊല്ലം ആധുനിക ബസ് സ്റ്റാന്‍റ് എന്നിവയുടെ നിർമാണത്തിനായി കിഫ്ബിയുമായി ചേർന്ന് പദ്ധതികൾ ആവിഷ്കരിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

പരിസ്ഥിതി സൗഹൃദ ഗതാഗതം സംസ്ഥാനത്ത് ആവിഷ്കരിക്കും. ഇതിന്‍റെ തുടക്കമെന്ന നിലയിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്‍റെയും സിയാലിന്‍റെയും സഹകരണത്തോടെ പൈലറ്റ് അടിസ്ഥാനത്തിൽ 10 ഹൈഡ്രജൻ ബസുകൾ നിരത്തിലിറക്കും. ഇതിനായി സർക്കാർ വിഹിതമെന്ന നിലയിൽ 10 കോടി രൂപ വകയിരുത്തുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചു.

കേരളത്തിന്‍റെ നട്ടെല്ലാകാൻ ടൂറിസം

പ്രളയാനന്തര കാലത്ത് നടപ്പിലാക്കിയ ടൂറിസം ക്യാമ്പയിന്‍ ഉടൻ തുടങ്ങും. ഇതിന്‍റെ ഭാഗമായി രണ്ട് ടൂറിസം സര്‍ക്യൂട്ടുകള്‍ പ്രഖ്യാപിച്ചു. പാലക്കാട്, മലപ്പുറം ജില്ലകളിലെ തുഞ്ചന്‍ സ്‌മാരകം, ബേപ്പൂര്‍, തസ്രാക്ക്, ഭാരതപ്പുഴയുടെ തീരങ്ങള്‍, പൊന്നാനി, തൃത്താല എന്നി സ്ഥലങ്ങളെ കോര്‍ത്തിണക്കി മലബാര്‍ ലിറ്റററി സര്‍ക്യൂട്ടും കൊല്ലം ജില്ലയിലെ അഷ്ടമുടിക്കായല്‍, മണ്‍ട്രോ തുരുത്ത്, കൊട്ടാരക്കര, മീന്‍പിടിപ്പാറ, മുട്ടറ മരുതിമല, ജഡായുപാറ, തെന്‍മല, അച്ചന്‍കോവില്‍ എന്നി പ്രദേശങ്ങളെ ബന്ധിപ്പിച്ച് ബയോഡൈവേഴ്‌സിറ്റി സര്‍ക്യൂട്ടുമാണ് പ്രഖ്യാപിച്ചത്.

ടൂറിസം മാര്‍ക്കറ്റിങിന് നിലവിലുള്ള 100 കോടി രൂപയ്ക്ക് പുറമേ 50 കോടി രൂപ അധികമായി ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. വിനോദ സഞ്ചാരികളുടെ ആകര്‍ഷിക്കുന്നതിനായി കരയിലും വെള്ളത്തിലും സഞ്ചരിക്കുന്ന ആംഫീബിയന്‍ വാഹനസൗകര്യം ഏര്‍പ്പെടുത്താന്‍ 5 കോടി രൂപ പ്രഖ്യാപിച്ചു. പദ്ധതിയുടെ ആദ്യഘട്ടം കൊല്ലം, കൊച്ചി, തലശ്ശേരി മേഖലയില്‍ ആരംഭിക്കും. അടച്ചു പൂട്ടലിന്‍റെ വക്കിലായ ടൂറിസം സംരംഭങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള പുനരുജ്ജീവന പാക്കേജിന് സര്‍ക്കാര്‍ വിഹിതമായി 30 കോടി വകയിരുത്തി. ഇതിനൊപ്പം തീരദേശ മേഖലയുടെ സംരക്ഷണത്തിനും നവീകരണത്തിനും വിവിധ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.