തിരുവനന്തപുരം: Silver Line Project: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതി ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഭൂമി ഏറ്റെടുക്കുന്നതിനുള്ള 13,700 കോടി രൂപയും പദ്ധതി നടത്തിപ്പിനായി രൂപീകരിച്ച കെ-റെയില്‍ വഴിയുണ്ടാക്കുന്ന ബാദ്ധ്യതകളും സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് സംസ്ഥാനം നേരത്തെ ഉറപ്പു നല്‍കിയ കാര്യം കത്തില്‍ പറയുന്നു. കേരളത്തിന്‍റെയും രാജ്യത്തിന്‍റെയും പുരോഗതിക്ക് പദ്ധതി നിര്‍ണായകമാകും.
K Rail Project: പാതയ്ക്ക് വേണ്ടി ഏറ്റെടുക്കുന്ന റെയില്‍വേ ഭൂമിയില്‍ കല്ല് സ്ഥാപിക്കാനും തീരുമാനിച്ചു. റെയില്‍വേയുടെ ഉടമസ്ഥതയിലുള്ള 185 ഹെക്‌ടര്‍ ഭൂമി പദ്ധതിക്ക് ആവശ്യമുണ്ട്. ഇത് പദ്ധതിയിലെ റെയില്‍വേയുടെ വിഹിതമായി കണക്കാക്കുമെന്നും കത്തില്‍ പറയുന്നു.
66000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന സില്‍വര്‍ലൈന്‍ അര്‍ധ അതിവേഗ പാതയുടെ ദൈര്‍ഘ്യം 530 കിലോമീറ്ററാണ്. ഏകദേശം പതിനായിരത്തോളം കെട്ടിടങ്ങള്‍ പദ്ധതിക്കുവേണ്ടി പൊളിച്ചു നീക്കേണ്ടി വരുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
ALSO READ: Coonoor Army Helicopter Crash:13 പേരും മരിച്ചതായി എ.എൻ.ഐ; ബിപിൻ റാവത്ത് വെന്‍റിലേറ്ററില്‍