ETV Bharat / state

ഐഎഫ്‌എഫ്‌കെയില്‍ കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികളുടെ പ്രതിഷേധം; പിന്തുണയുമായി സിനിമാപ്രവര്‍ത്തകര്‍

കെആർ നാരായണന്‍ നാഷണൽ ഇൻ‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻ‍സ് ആന്‍ഡ് ആർട്‌സ് ഡയറക്‌ടറുടെ ജാതി വിവേചനത്തിനെതിരായാണ് വിദ്യാര്‍ഥികളുടെ പ്രതിഷേധം

protest in IFFK  KR Narayanan National Institute students protest  കെആർ നാരായണന്‍ നാഷണൽ ഇൻ‍സ്റ്റിറ്റ്യൂട്ട്
കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികളുടെ പ്രതിഷേധം
author img

By

Published : Dec 13, 2022, 10:51 PM IST

കെആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജാതിവിവേചനത്തിനെതിരായി ഐഎഫ്‌എഫ്‌കെ വേദിയില്‍ നടന്ന പ്രതിഷേധത്തില്‍ നിന്നും

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയുടെ പ്രധാന വേദിയായ ടാ​ഗോർ തിയേറ്ററിൽ കെആർ നാരായണന്‍ നാഷണൽ ഇൻ‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻ‍സ് ആന്‍ഡ് ആർട്‌സിലെ വിദ്യാർഥികളുടെ പ്രതിഷേധം. ഇൻ‍സ്റ്റിറ്റ്യൂട്ട് ഡയറക്‌ടര്‍ ശങ്കർ മോഹൻ‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഇന്ന് ​വൈകിട്ട് ആറിന് നടന്ന സമരത്തിന് ഐക്യദാർഢ്യവുമായി സംവിധായകരായ കമല്‍, ആഷിഖ് അബു, മഹേഷ് നാരായണന്‍, ജിയോ ബേബി, കെഎം കമല്‍, സംഗീത സംവിധായകരായ ബിജിബാല്‍, ഷഹബാസ് അമന്‍, നടി സജിത മഠത്തിൽ എന്നിവർ പങ്കെടുത്തു.

സ്ഥാപനത്തിന്‍റെ ഡയറക്‌ടറുടെ ജാതി വിവേചനം അവസാനിപ്പിക്കണമെന്നും പദവിയില്‍ നിന്നും ശങ്കർ മോഹനെ ഒഴിവാക്ക​ണമെന്നുമാണ് വിദ്യാർഥികളുടെ ആവശ്യം. ഇൻ‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥി കൗൺസിലിന്‍റെ നേതൃത്വത്തിലാണ് സമരം. ഇൻ‍സ്റ്റിറ്റ്യൂട്ടിലെ ശുചീകരണ തൊഴിലാളികളോട് ഡയറക്‌ടര്‍ ജാതി വിവേചനം കാണിക്കുന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. വിഷയത്തിൽ വിദ്യാർഥികളോട് നേരിട്ട് സംവദിക്കാതെ ഡയറക്‌ടറുടെ പക്ഷം മാത്രം കേട്ടുകൊണ്ടാണ് ഇൻ‍സ്റ്റിറ്റ്യൂട്ടിന്‍റെ ചെയർമാനായ അടൂർ ഗോപാലകൃഷ്‌ണന്‍റെ നടപടികൾ. ഇത് അവസാനിപ്പിക്കണമെന്നും വിദ്യാർഥി കൗൺസിലിന്‍റെ ചെയർമാൻ‍ ശ്രീദേവ് പറഞ്ഞു.

'പ്രതിഷേധം അനാവശ്യമാണെന്ന തരത്തിലാണ് ഇൻ‍സ്റ്റിറ്റ്യൂട്ട് അധികൃതരുടെ നയം. താത്കാലിക അടിസ്ഥാനത്തിൽ നിയമിതരാകുന്ന ഇൻ‍സ്റ്റിറ്റ്യൂട്ടിലെ ഭൂരിഭാഗം അധ്യാപകരും സ്വന്തം ജോലിയുടെ സുരക്ഷിതത്വം ഭയക്കുന്നു', ഇൻ‍സ്റ്റിറ്റ്യൂട്ടിലെ മുൻ‍ അധ്യാപിക കൂടിയായ സജിത മഠത്തിൽ പറഞ്ഞു. സമരത്തിന് പൂർണമായും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും വിജയം കാണുന്നതുവരെ സമരത്തോടൊപ്പം നിലകൊള്ളുമെന്നും സംവിധായകരായ കമലും അഷിഖ് അബുവും പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.