ETV Bharat / state

തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പൊലീസുകാരുടെ സ്ഥലം മാറ്റം അശാസ്ത്രീയമെന്ന് കെപിഒഎ - പൊലീസുദ്യോഗസ്ഥരുടെ സ്ഥലംമാറ്റങ്ങൾ

തെരഞ്ഞെടുപ്പ് കാലയളവിൽ സ്വന്തം ജില്ലയിലോ തുടർച്ചയായി മൂന്നു വർഷം ജോലി ചെയ്ത ജില്ലയിലോ കഴിഞ്ഞ പാർലമെൻ്റ്, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ജോലി ചെയ്ത ജില്ലയിലോ പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കില്ലെന്ന തീരുമാനം അശാസ്ത്രീയമാണെന്ന് കെപിഒഎ

KPOA in Relocation of police personnel  Kerala police officers association  കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ  പൊലീസുദ്യോഗസ്ഥരുടെ സ്ഥലംമാറ്റങ്ങൾ  അശാസ്ത്രീയമെന്ന് കെപിഒഎ
തെഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പൊലീസുകാരുടെ സ്ഥലം മാറ്റം; അശാസ്ത്രീയമെന്ന് കെപിഒഎ
author img

By

Published : Feb 17, 2021, 3:33 PM IST

Updated : Feb 17, 2021, 3:39 PM IST

തിരുവനന്തപുരം: തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ നടത്തിയ പൊലീസുദ്യോഗസ്ഥരുടെ സ്ഥലംമാറ്റങ്ങൾ അശാസ്ത്രീയമാണെന്ന് കെപിഒഎ. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കുമെന്നും കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കി. പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബ ജീവിതം തകർക്കുന്നതിനൊപ്പം നിലവിലുള്ള വിവിധ കേസുകളുടെ അന്വേഷണത്തെയും നടപടി പ്രതികൂലമായി ബാധിക്കുമെന് കെപിഒഎ ജനറൽ സെക്രട്ടറി സിആർ ബിജു പറഞ്ഞു.

തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പൊലീസുകാരുടെ സ്ഥലം മാറ്റം അശാസ്ത്രീയമെന്ന് കെപിഒഎ

തെരഞ്ഞെടുപ്പ് കാലയളവിൽ സ്വന്തം ജില്ലയിലോ തുടർച്ചയായി മൂന്നു വർഷം ജോലി ചെയ്ത ജില്ലയിലോ കഴിഞ്ഞ പാർലമെൻ്റ്, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ജോലി ചെയ്ത ജില്ലയിലോ പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കില്ലെന്ന തീരുമാനം അശാസ്ത്രീയമാണ്. ഇതുമൂലം ചില പൊലീസ് ഉദ്യോഗസ്ഥർ അഞ്ചു ജില്ലകൾക്കപ്പുറത്തേക്കാണ് സ്ഥലം മാറ്റപ്പെടുന്നത്. നിലവിൽ അന്വേഷണം തുടരുന്ന കേസുകൾ പാതിവഴിയിൽ ഉപേക്ഷിച്ച് ഉദ്യോഗസ്ഥർ മടങ്ങേണ്ടുന്ന സാഹചര്യവുമുണ്ട്. പുതുതായെത്തുന്ന ഉദ്യോഗസ്ഥർക്ക് കേസ് ഫയലുകൾ ആദ്യം മുതൽ പഠിക്കേണ്ടി വരുന്നത് നിയമനിർവഹണത്തിൽ വലിയ കാലതാമസം വരുത്തുമെന്നും കെപിഒഎ വ്യക്തമാക്കുന്നു.

Last Updated : Feb 17, 2021, 3:39 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.