തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസില്‍ തിരക്കിട്ട നേതൃമാറ്റത്തിന്‍റെ ആവശ്യമില്ലെന്ന് കെപിസിസി വര്‍ക്കിങ്ങ് പ്രസിഡന്‍റ് കെ സുധാകരന്‍. നേതൃമാറ്റമടക്കമുള്ള കാര്യങ്ങള്‍ക്ക് സാവകാശമുണ്ട്. ആലോചിച്ച് ബുദ്ധിപൂര്‍വമാകണം തീരുമാനമെന്നും സുധാകരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫും കോണ്‍ഗ്രസും കനത്ത പരാജയമേറ്റു വാങ്ങിയതിന് പിന്നാലെ കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവിനുമെതിരെ കോണ്‍ഗ്രസില്‍ പരസ്യവിമര്‍ശനം രൂക്ഷമാകുന്നതിനിടെയാണ് സുധാകരന്‍റെ പ്രതികരണം. തോല്‍വിയിലേക്ക് നയിച്ച സാഹചര്യവും മറ്റ് കാര്യങ്ങളും പാര്‍ട്ടിയും ഹൈക്കമാന്‍ഡും വിശദമായി വിലയിരുത്തും. ഹൈക്കമാന്‍ഡ് തീരുമാനം എല്ലാവരും ഉള്‍ക്കൊള്ളും. വെള്ളിയാഴ്ച ചേരുന്ന രാഷ്ട്രീയകാര്യ സമിതി എല്ലാം പരിശോധിക്കുമെന്നും സുധാകരന്‍ പറഞ്ഞു.
കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയരുമ്പോഴും രാജി വയ്ക്കണമെങ്കില്‍ ഹൈക്കമാന്‍ഡ് പറയട്ടെയെന്നാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ നിലപാട്. അതേ സമയം പ്രതിപക്ഷ നേതൃസ്ഥാനം രാജി വയ്ക്കാന്‍ സന്നദ്ധമാണെന്ന് രമേശ് ചെന്നിത്തല പാര്‍ട്ടിയെ അറിയിച്ചു കഴിഞ്ഞു. രണ്ട് സ്ഥാനങ്ങളും ലക്ഷ്യമിട്ടുള്ള നീക്കങ്ങളും കോണ്‍ഗ്രസില്‍ സജീവമാണ്. കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് കെ സുധാകരന്‍, കെ മുരളീധരന്‍ തുടങ്ങിയവരാണ് ഹൈക്കാന്‍ഡ് പരിഗണനയിലുള്ളത്. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വിഡി സതീശന്‍, പിടി തോമസ് എന്നിവര്‍ക്കായും മുറവിളി ഉയരുന്നുണ്ട്.
കൂടുതല്‍ വായനയ്ക്ക്: തോല്‍വിക്കു പിന്നാലെ അഴിച്ചു പണിയ്‌ക്കൊരുങ്ങി കോണ്‍ഗ്രസ്