തിരുവനന്തപുരം: പാർട്ടി പുനസംഘടന ചർച്ച ചെയ്യുന്നതിനുള്ള കെ.പി.സി സി രാഷ്ട്രീയ കാര്യ സമിതി യോഗം ഇന്ന്. വൈകിട്ട് മൂന്നിന് പാർട്ടി ആസ്ഥാനമായ ഇന്ദിരാഭവനിൽ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയിലാണ് യോഗം. ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വർക്കിംഗ് പ്രസിഡന്‍റുമാരായ കൊടിക്കുന്നിൽ സുരേഷ്, കെ.സുധാകരൻ, ഡി സി സി പ്രസിഡന്റുമാരായ വി.കെ.ശ്രീകണ്ഠൻ, ടി.എൻ.പ്രതാപൻ , യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ എന്നിവർക്കു പകരക്കാരെ കണ്ടെത്തുന്നതു സംബന്ധിച്ച് ഗൗരവമായ ചർച്ച യോഗത്തിലുണ്ടാകും. ജംബോ കമ്മിറ്റി ഒഴിവാക്കി കെ.പി.സി.സി ഭാരവാഹികളെ കണ്ടെത്തുന്നതു സംബന്ധിച്ചും ഇന്നത്തെ യോഗം ധാരണയിലെത്തും.
കെ പി സി സി രാഷ്ട്രീയ കാര്യ സമിതി യോഗം ഇന്ന് - ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വർക്കിംഗ് പ്രസിഡന്‍റുമാർക്ക് പകരം അളെ കണ്ടെത്തും
ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വർക്കിംഗ് പ്രസിഡന്‍റുമാർക്കും ഡി സി സി പ്രസിഡന്‍റുമാർക്കും പകരക്കാരെ കണ്ടെത്താനാണ് യോഗം
തിരുവനന്തപുരം: പാർട്ടി പുനസംഘടന ചർച്ച ചെയ്യുന്നതിനുള്ള കെ.പി.സി സി രാഷ്ട്രീയ കാര്യ സമിതി യോഗം ഇന്ന്. വൈകിട്ട് മൂന്നിന് പാർട്ടി ആസ്ഥാനമായ ഇന്ദിരാഭവനിൽ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയിലാണ് യോഗം. ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വർക്കിംഗ് പ്രസിഡന്‍റുമാരായ കൊടിക്കുന്നിൽ സുരേഷ്, കെ.സുധാകരൻ, ഡി സി സി പ്രസിഡന്റുമാരായ വി.കെ.ശ്രീകണ്ഠൻ, ടി.എൻ.പ്രതാപൻ , യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ എന്നിവർക്കു പകരക്കാരെ കണ്ടെത്തുന്നതു സംബന്ധിച്ച് ഗൗരവമായ ചർച്ച യോഗത്തിലുണ്ടാകും. ജംബോ കമ്മിറ്റി ഒഴിവാക്കി കെ.പി.സി.സി ഭാരവാഹികളെ കണ്ടെത്തുന്നതു സംബന്ധിച്ചും ഇന്നത്തെ യോഗം ധാരണയിലെത്തും.
TAGGED:
KPCC RASHTREEYA KARYA SAMITI