തിരുവനന്തപുരം: കസ്റ്റംസ് കമ്മിഷണറുമായുള്ള ഡിജിപി ലോക്‌നാഥ് ബഹ്റയുടെ രഹസ്യകൂടിക്കാഴ്ച സ്വർണക്കടത്ത് കേസ് അന്വേഷണം അട്ടിമറിക്കാനെന്ന് കെപിസിസി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഒന്നര മണിക്കൂറാണ് കൊച്ചിയിൽ ഡിജിപി കസ്റ്റംസ് കമ്മിഷണറുമായി കൂടിക്കാഴ്ച നടത്തിയത്.
സിപിഎം ഉന്നതരെ പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയതോടെ ഡിജിപിയെ ഉപയോഗിച്ച് മുഖ്യമന്ത്രി അപ്രതീക്ഷിത നീക്കം നടത്തുകയാണ്. കേസിന്‍റെ അന്വേഷണം സുപ്രധാന ഘട്ടത്തിലേക്ക് നീങ്ങുമ്പോഴുള്ള കൂടിക്കാഴ്ച ദുരൂഹമാണ്. ഡിജിപി ലോക്‌നാഥ് ബഹ്റ സിപിഎമ്മുകാരുടെ ഇടനിലക്കാരനായി അധപതിച്ചെന്നും മുല്ലപ്പള്ളി പ്രസ്താവനയിൽ ആരോപിച്ചു.