ETV Bharat / state

'അധ്യക്ഷ പദമൊഴിയാന്‍ കത്തയച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതം'; കത്ത് ഏത് കേന്ദ്രത്തില്‍ നിന്നു വന്നുവെന്ന് അന്വേഷിക്കും: കെ സുധാകരന്‍

തന്‍റെ പേരില്‍ പുറത്തു വരുന്ന കത്തിലെ കാര്യങ്ങള്‍ മാധ്യമങ്ങളുടെ ഭാവനാ സൃഷ്‌ടി മാത്രമാണെന്ന് സുധാകരന്‍ പറഞ്ഞു.

kpcc president  k sudhakaran  resign letter controversy  k sudhakaran on resign letter  asianet news  twenty four news  k sudhakaran controversy  latest news in trivandrum  latest news today  sudjakaran statement  കത്തയച്ചുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതം  കെ സുധാകരന്‍  കത്തിലെ കാര്യങ്ങള്‍ മാധ്യമങ്ങളുടെ ഭാവനാ സൃഷ്‌ടി  കെപിസിസി പ്രസിഡന്‍റ്  ഏഷ്യാനെറ്റ് ന്യൂസ്  രാഹുല്‍ ഗാന്ധി  മല്ലികാര്‍ജുന ഖാര്‍ഗെ  കെ സുധാകരന്‍ വിവാദ പ്രസ്‌താവന  തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
'അധ്യക്ഷ പദമൊഴിയാന്‍ കത്തയച്ചുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതം'; കത്ത് ഏത് കേന്ദ്രത്തില്‍ നിന്നു വന്നുവെന്ന് അന്വേഷിക്കുമെന്ന് കെ സുധാകരന്‍
author img

By

Published : Nov 16, 2022, 3:32 PM IST

തിരുവനന്തപുരം: ആര്‍എസ്എസ് അനുകൂല പരാമര്‍ശത്തിന്‍റെ പേരില്‍ കെപിസിസി അധ്യക്ഷ പദമൊഴിയാന്‍ സന്നദ്ധതയറിയിച്ച് താന്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചെന്ന തരത്തില്‍ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് കെ സുധാകരന്‍. തന്‍റെ പേരില്‍ പുറത്തു വരുന്ന കത്തിലെ കാര്യങ്ങള്‍ മാധ്യമങ്ങളുടെ ഭാവനാ സൃഷ്‌ടി മാത്രമാണെന്ന് സുധാകരന്‍ പ്രസ്‌താവനയിലൂടെ അറിയിച്ചു.

'ഇത്തരം ഒരു കത്ത് ഏത് കേന്ദ്രത്തില്‍ നിന്നാണ് വന്നതെന്ന് അന്വേഷിക്കും. അവാസ്‌തവമായ കാര്യങ്ങളാണ് കുറച്ചു ദിവസമായി തനിക്കെതിരെ മാധ്യമങ്ങളിലൂടെ പുറത്തു വരുന്നത്. ഒരു പരിശോധനയുമില്ലാതെ ഇത്തരം ഒരു വാര്‍ത്ത നല്‍കിയതിനു പിന്നില്‍ തന്നെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുക എന്ന ലക്ഷ്യം ഏഷ്യാനെറ്റ് ന്യൂസ്, 24 ന്യൂസ് തുടങ്ങിയ ചില മാധ്യമങ്ങള്‍ക്കുള്ളതായി സംശയിക്കുന്നു. ഒരു മണിക്കൂറിലേറെ നീണ്ട പ്രസംഗത്തില്‍ ഭൂരിഭാഗം സമയവും വിനിയോഗിച്ചത് മതേതരത്വത്തിന്‍റെ പ്രാധാന്യവും ജനാധിപത്യ മൂല്യങ്ങളുടെ പ്രസക്തിയും ന്യൂനപക്ഷ സംരക്ഷണത്തിന്‍റെ വര്‍ത്തമാനകാല ആവശ്യകതയും ഊന്നി പറയാനായിരുന്നു'.

'ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് പ്രവര്‍ത്തകരെ സജ്ജമാക്കുക എന്നതായിരുന്നു അതിന്‍റെ ഉദ്ദേശ്യം. ആ സന്ദേശങ്ങളെയെല്ലാം തമസ്‌കരിച്ചും തന്‍റെ പ്രസംഗത്തിന്‍റെ ഉദ്ദേശ ശുദ്ധിയെ വക്രീകരിച്ചും കേവലം സെക്കന്‍ഡുകള്‍ മാത്രം വരുന്ന ചില വാക്യങ്ങള്‍ അടര്‍ത്തിയെടുത്ത് വിവാദം സൃഷ്‌ടിക്കുകയും ചെയ്‌തു. അതിന്‍റെ തുടര്‍ച്ചയാണ് ഇപ്പോഴുണ്ടായ ഈ കത്തു വിവാദമെന്ന് ആര്‍ക്കാണ് മനസിലാകാത്തതെന്ന്' സുധാകരന്‍ അഭിപ്രായപ്പെട്ടു.

ALSO READ:'സുധാകരൻ രാജിസന്നദ്ധത അറിയിച്ചിട്ടില്ല, മാറേണ്ട സാഹചര്യമില്ല': പിന്തുണയുമായി ചെന്നിത്തല

'കോണ്‍ഗ്രസിന്‍റെ സംഘടന കാര്യങ്ങളെ കുറിച്ച് ഒരു ചുക്കും അറിയാത്തവരാണ് അബദ്ധജിലമായ ഇത്തരം വാര്‍ത്തകള്‍ പടച്ചുണ്ടാക്കുന്നത്. ഫാസിസ്റ്റ് ശക്തികളില്‍ നിന്നും ഇന്ത്യയെ മോചിപ്പിക്കാനുള്ള വലിയ ഉദ്യമം ഏറ്റെടുത്ത് ഭാരത് ജോഡോ യാത്രയുമായി മുന്നോട്ടു പോകുന്ന രാഹുല്‍ ഗാന്ധിക്ക് അലോസരം ഉണ്ടാക്കും വിധം കത്തെഴുതാനുള്ള മൗഢ്യം എനിക്കില്ല. ഇങ്ങനെ ഒരു കത്തെഴുതണമെങ്കില്‍ അത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കാണെന്ന ബോധം എനിക്കുണ്ട്'.

'ഇതില്‍ നിന്നു തന്നെ സാമാന്യ ബോധമുള്ള എല്ലാവര്‍ക്കും ഇതിന്‍റെ പിന്നിലെ ഗൂഢലക്ഷ്യം ബോധ്യമാകും. കോണ്‍ഗ്രസിന്‍റെയും യുഡിഎഫിന്‍റെയും തകര്‍ച്ച ആഗ്രഹിക്കുന്നവരാണ് ഇത്തരം വാര്‍ത്തകളുടെ ബുദ്ധി കേന്ദ്രം. കോണ്‍ഗ്രസിന്‍റെയും യുഡിഎഫിന്‍റെയും പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പം സൃഷ്‌ടിച്ച് മുതലെടുപ്പ് നടത്തുക എന്നൊരു ലക്ഷ്യം ഈ വാര്‍ത്തയ്ക്കു പിറകിലുണ്ട്. അത്തരം കെണിയില്‍ വീഴാതിരിക്കാനുള്ള ജാഗ്രത പ്രവര്‍ത്തകര്‍ കാണിക്കണമെന്നും' സുധാകരന്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.