ETV Bharat / state

'മുഖ്യമന്ത്രിക്ക് പരിപാടികളുണ്ടെങ്കിൽ ജനത്തിന് പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതി' ; കടന്നാക്രമിച്ച് കെ സുധാകരന്‍

മുഖ്യമന്ത്രിയുടെ ഔദ്യോഗിക സന്ദർശനങ്ങളുടെ പേരിൽ കോൺഗ്രസ്‌ പ്രവർത്തകരെ കരുതൽ തടങ്കലിൽ എടുക്കുന്ന നടപടിക്കെതിരെ പ്രതിഷേധമറിയിച്ച് മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ

KPCC President K Sudhakaran  K Sudhakaran criticised Chief Minister  arrest of Congress activists  KPCC President  മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് കെ സുധാകരന്‍  രാഷ്‌ട്രീയ എതിരാളികളെ ജയിലടക്കുന്നു  മുഖ്യമന്ത്രിയുടെ പേക്കൂത്ത് പ്രതിഷേധാര്‍ഹം  മുഖ്യമന്ത്രിയുടെ ഔദ്യോഗിക യാത്ര  കരുതൽ തടങ്കലിൽ എടുക്കുന്ന നടപടി  മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി  കെപിസിസി അധ്യക്ഷൻ  സുധാകരൻ  തിരുവനന്തപുരം  മുഖ്യമന്ത്രി പിണറായി വിജയന്‍  മുഖ്യമന്ത്രി
മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് കെ.സുധാകരന്‍
author img

By

Published : Feb 19, 2023, 9:18 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഔദ്യോഗിക സന്ദർശനങ്ങളുടെ പേരിൽ കോൺഗ്രസ്‌ പ്രവർത്തകരെ കരുതൽ തടങ്കലിൽ എടുക്കുന്നതിനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. മുഖ്യമന്ത്രിക്ക് പൊതുപരിപാടികളുണ്ടെങ്കിൽ ജനങ്ങൾക്ക് പുറത്തിറങ്ങി നടക്കാൻ പറ്റാത്ത സ്ഥിതിയാണെന്ന് കെ.സുധാകരന്‍ ആരോപിച്ചു. മുഖ്യമന്ത്രിക്ക് വേണ്ടി പൊലീസ് കാട്ടിക്കൂട്ടുന്നത് അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്ക് തുല്യമായ നടപടികളാണ്.

ജനങ്ങളെ വഴിയില്‍ തടഞ്ഞുനിർത്തി രാഷ്‌ട്രീയ എതിരാളികളെ ജയിലിലടച്ച് മുഖ്യമന്ത്രി കാട്ടിക്കൂട്ടുന്ന പേക്കൂത്ത് പ്രതിഷേധാര്‍ഹമാണ്. സമരമാര്‍ഗങ്ങളെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളായി ചാപ്പകുത്തുന്ന ഭീരുവായ മുഖ്യമന്ത്രിയുടെ സേച്ഛാധിപത്യ നടപടികളെ കോണ്‍ഗ്രസ് നിയമപരമായി ചോദ്യം ചെയ്യും. പ്രതിഷേധങ്ങളുടെ പേരില്‍ പ്രവര്‍ത്തകരെ ജയിലിലടയ്ക്കാമെന്നാണ് കരുതുന്നതെങ്കില്‍ അതിന് കേരളത്തിലെ ജയിലറകള്‍ പോരാതെ വരുമെന്നും കെ.സുധാകരന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ യാത്രകളുടെ പേരിൽ നാട്ടിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുകയാണ്. കറുത്ത വസ്‌ത്രങ്ങൾ ധരിക്കുന്നവരെ പൊലീസ് ഓടിച്ചിട്ട് പിടികൂടുകയുമാണ്. സിആര്‍പിസി 151ാം വകുപ്പ് മുഖ്യമന്ത്രിക്ക് വേണ്ടി പൊലീസ് ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളെ ബന്ദിയാക്കിയുള്ള മുഖ്യമന്ത്രിയുടെ സഞ്ചാരമാണ് കേരളത്തില്‍ നിരോധിക്കേണ്ടത്. ജനാധിപത്യ സംവിധാനത്തില്‍ പ്രതിഷേധം ഒരു കുറ്റക‍ൃത്യമല്ല. സംസ്ഥാന ഭരണകൂടം മൗലികാവകാശങ്ങളുടെ മേല്‍ കടന്നുകയറുകയാണെന്നും സമരങ്ങള്‍ നടത്തിയ പാരമ്പര്യത്തിന്‍റെ മേന്മ വിളമ്പുന്ന സിപിഎമ്മിനും മുഖ്യമന്ത്രിക്കും എന്നുമുതലാണ് പ്രതിഷേധങ്ങളോട് ഇത്രയും പുച്ഛമുണ്ടായതെന്നും സുധാകരൻ ചോദിച്ചു. മുഖ്യമന്ത്രിയുടെ കറുപ്പ് പേടി കാരണം നാട്ടില്‍ മുസ്‌ലിം സ്‌ത്രീകള്‍ക്ക് പര്‍ദ്ദയും തട്ടവും ധരിക്കാന്‍ കഴിയാത്ത സ്ഥിതിയുമാണ്.

കരുതല്‍ തടങ്കിലെടുക്കുന്നതിന് രാജ്യത്ത് ചില നിയമവ്യവസ്ഥകള്‍ നിലനില്‍ക്കുന്നുണ്ട്. ഒരു വ്യക്തിയുടെ സങ്കുചിത താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ആരെയെങ്കിലും തുറങ്കിലടയ്ക്കാന്‍ നിയമത്തില്‍ പറയുന്നില്ലെന്നും സുധാകരൻ വാർത്താക്കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.