ETV Bharat / state

കെ പി സി സി രാഷ്ട്രീയ കാര്യ സമിതി യോഗം ഇന്ന് - rv

തോൽവിയെ കുറിച്ച് വിലയിരുത്താനാണ് യോഗം. കെ പി സി സി ആസ്ഥാനമായ ഇന്ദിരാഭവനിലാണ് യോഗം ചേരുന്നത്.

kpcc_political_commity_meeting_  കെ പി സി സി രാഷ്ട്രീയ കാര്യ സമിതി യോഗം ഇന്ന്  കെ പി സി സി  തിരുവനന്തപുരം  ഇന്ദിരാഭവൻ  inc kerala  congress  mullapally  rv  rc
കെ പി സി സി രാഷ്ട്രീയ കാര്യ സമിതി യോഗം ഇന്ന്
author img

By

Published : May 7, 2021, 12:00 AM IST

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോൽവി വിലയിരുത്താൻ കെ പി സി സി രാഷ്ട്രീയ കാര്യ സമിതി യോഗം ഇന്ന് ചേരും. രാവിലെ 10 ന് കെ പി സി സി ആസ്ഥാനമായ ഇന്ദിരാഭവനിലാണ് യോഗം. ഭരണം ലഭിക്കുമെന്ന് യു ഡി എഫ് പ്രതീക്ഷിച്ചിരുന്നിട്ടും ഇടതുമുന്നണിക്ക് തുടർ ഭരണം ഉണ്ടായതിൻ്റെ സാഹചര്യം യോഗം വിലയിരുത്തും.

അതേസമയം കെ പി സി സി യിലും കോൺഗ്രസ് പാർലമെൻ്ററി പാർട്ടിയിലും നേതൃമാറ്റം വേണമെന്ന ആവശ്യം ചില കോണുകളിൽ നിന്ന് ഉയരുന്നുണ്ടെങ്കിലും. ധൃതി പിടിച്ച് തീരുമാനം വേണ്ട എന്ന നിലപാടിലാണ് മുതിർന്ന നേതാക്കൾ. അതുകൊണ്ട് തന്നെ രാഷ്ട്രീയ കാര്യ സമിതി യോഗത്തിൽ ഇത് ചർച്ചയായേക്കില്ല എന്നാണ് സൂചന. കെ പി സി സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തുടരട്ടേ എന്ന നിലപാടിലേക്ക് യോഗം എത്തിയേക്കും.

കൂടുതൽ വായനയ്ക്ക്: മുല്ലപ്പള്ളി രാജിവെക്കണം: പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

പ്രതിപക്ഷ നേതാവ് നിലയിൽ രമേശ് ചെന്നിത്തല നടത്തിയത് മികച്ച പോരാട്ടമായിരുന്നു എന്ന വിലയിരുത്തലാണ് പാർട്ടിയിൽ പൊതുവേ ഉള്ളത്. മുല്ലപ്പള്ളിയെ പരാജയത്തിൻ്റെ പേരിൽ ക്രൂശിക്കുന്നതിനോടും മുതിർന്ന നേതാക്കൾക്ക് താൽപര്യമില്ല. പാർലമെൻ്ററി പാർട്ടി നേതൃസ്ഥാനത്തേക്ക് ഏതെങ്കിലും ഗ്രൂപ്പിൻ്റെ പ്രതിനിധി വരുന്നതിനേക്കാൾ എം.എൽ.എമാർക്ക് ഇടയിൽ പൊതുസമ്മതനായ ആൾ വരുന്നതിനോടാണ് ഉമ്മൻ ചാണ്ടി അടക്കമുള്ള നേതാക്കൾക്ക് താൽപ്പര്യം എന്നാണ് സൂചന.

കൂടുതൽ വായനയ്ക്ക്: ശബരിമല മുതല്‍ സമുദായ സമവാക്യങ്ങൾ വരെ, കേരളം തള്ളിയ വോട്ട് തന്ത്രങ്ങൾ

ഈ സാഹചര്യത്തിൽ അടുത്ത പ്രതിപക്ഷ നേതാവ് ആരാകണമെന്ന് പാർലമെൻ്ററി പാർട്ടിയിലെ ഭൂരിപക്ഷം തെളിയിക്കട്ടെ എന്നതാണ് എല്ലാവരുടെയും നിലപാട്. ഉടനടി മുല്ലപ്പള്ളിയെ പുറത്താക്കിയുള്ളു തൊലിപ്പുറ ചികിത്സകളോടും എല്ലാവർക്കും വിയോജിപ്പാണ്. നഷ്ടപ്പെട്ടു പോയ അണികളുടെ ആത്മവീര്യം വീണ്ടെടുത്ത് പാർട്ടിയെ ശക്തമാക്കാനുള്ള നടപടികളിലേക്കാവും രാഷ്ട്രീയ കാര്യ സമിതി കടക്കുക. എ ക്ലസ് മണ്ഡലങ്ങളായി കണ്ടിരുന്ന ആറ് മണ്ഡലങ്ങളിലെ സിറ്റിങ് എംഎൽഎമാർ പരാജയപ്പെട്ടതും പരിശോധിക്കും. ന്യൂനപക്ഷങ്ങളുടെ നഷ്ടമായ പിന്തുണ വീണ്ടെടുക്കാൻ എന്തൊക്കെ നടപടി സ്വകരിക്കണമെന്നും യോഗം ചർച്ച ചെയ്യും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.