തിരുവനന്തപുരം: കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയോഗം മാറ്റി. ഈ മാസം 18,19 തീയതികളിൽ ചേരാനിരുന്ന കെ പി സി സി യോഗമാണ് മാറ്റിയത്. തിരുവനന്തപുരം ജില്ലയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് യോഗം മാറ്റിയത്.
Also Read: വ്യാജ ഇമെയില്‍ ഐഡി ഉപയോഗിച്ച് പണം പിരിക്കൽ; പരാതിയുമായി മുല്ലപ്പളളി രാമചന്ദ്രൻ
നിയമസഭ തെരഞ്ഞെടുപ്പിലുണ്ടായ തോൽവി വിശദമായി ചർച്ച ചെയ്യാൻ രണ്ടു ദിവസം നീണ്ടു നിൽക്കുന്ന യോഗം ചേരാൻ കഴിഞ്ഞ രാഷ്ട്രീയ കാര്യ സമിതി യോഗത്തിലാണ് തീരുമാനിച്ചത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് കെ പി സി സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു.