ETV Bharat / state

KPCC Meeting Criticism On CPM: മുഖ്യമന്ത്രിയ്ക്ക് ബിജെപിയുമായി രഹസ്യ ബന്ധം, ലാവ്‌ലിൻ കേസ്‌ 35-ാം തവണയും മാറ്റി വച്ചതിൽ ദൂരുഹതയെന്ന് കെപിസിസി

author img

By ETV Bharat Kerala Team

Published : Sep 13, 2023, 7:27 AM IST

KPCC Meeting On LDF Government ഗവൺമെന്‍റിനെതിരെയുള്ള ആരോപണങ്ങൾക്കു പ്രതിപക്ഷത്തിനു വ്യക്‌തമായ ഉത്തരം വേണമെന്നും ബിജെപിയുമായി പിണറായി സർക്കാരിനു രഹസ്യ ബന്ധമുണ്ടെന്നും കെപിസിസി ആരോപിച്ചു

CM And BJP Having Secret Relationship  lawllin case  lawlin case adjourned 35th time  cm and bjp  chief minister  മുഖ്യമന്ത്രിയ്ക്കു ബിജെപിയുമായി രഹസ്യ ബന്ധം  കെപിസിസി  കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റുമാരുടെ പുനഃസംഘടന  സോളാര്‍ ഗൂഢാലോചന  എസ്എന്‍സി ലാവ്‌ലിന്‍ കേസ്
KPCC Meeting Criticism On CPM

തിരുവനന്തപുരം : കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റുമാരുടെ പുനഃസംഘടന മുതൽ സോളാർ ഗൂഢാലോചന കേസിൽ അന്വേഷണം ആവശ്യപ്പെട്ടത് അടക്കം വിവിധ വിഷയങ്ങളിൽ തീരുമാനമെടുത്ത് കെപിസിസി നേതൃയോഗം (KPCC Meeting Criticism On CPM). സിപിഎമ്മിനെ പ്രതിരോധത്തിൽ ആക്കുന്ന മാസപ്പടി വിവാദം, കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്, ലാവലിൻ കേസ് തുടങ്ങിയവയിൽ നിലപാടും കെപിസിസി വ്യക്തമാക്കി. റെക്കോര്‍ഡ് വിജയം നേടിയ ചാണ്ടി ഉമ്മനെ അഭിനന്ദിച്ച യോഗം എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് കഴിഞ്ഞ തവണത്തേതിനേക്കാള്‍ 12000 ലധികം വോട്ടിന്‍റെ വലിയ ചോര്‍ച്ചയുണ്ടായതും വിലയിരുത്തി.

പുതുപ്പള്ളി നിയമസഭ തെരഞ്ഞെടുപ്പു മൂലം പുനഃസംഘടന നീണ്ടു പോയതിനാൽ മണ്ഡലം പ്രസിഡന്‍റുമാരുടെ പുനഃസംഘടന അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നാണ് നിർദേശം. ഇതോടൊപ്പം ബൂത്ത് കമ്മിറ്റികളുടെയും ബ്ലോക്ക് ഭാരവാഹികളുടെയും പുനഃസംഘടന പൂര്‍ത്തിയാക്കാനുമാണ് യോഗം തീരുമാനിച്ചത്. കൂടാതെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ നടന്ന സോളാര്‍ ഗൂഢാലോചനയെക്കുറിച്ച് സിബിഐ റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ഗൂഢാലോചനയെക്കുറിച്ച് സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണം എന്നും ആവശ്യം ഉയര്‍ത്തിയിട്ടുണ്ട്. സോളാര്‍ വിവാദത്തില്‍ സിപിഎമ്മിന്‍റെ പങ്ക് സിബിഐ റിപ്പോര്‍ട്ടില്‍നിന്ന് വ്യക്തമാണ്. ഇതുമായി ബന്ധപ്പെട്ടു നടന്ന സാമ്പത്തിക ഇടപാടിലും സിപിഎമ്മിനു പങ്കുണ്ടെന്നാണ്‌ തെളിവുകൾ വ്യക്‌തമാക്കുന്നത്‌.

യുഡിഎഫ് നേതാക്കള്‍ക്കെതിരെ മൊഴി നൽകാന്‍ സിപിഎം 10 കോടി രൂപ വാഗ്‌ദാനം ചെയ്‌തുവെന്ന്‌ പരാതിക്കാരി തന്നെ പരസ്യമായി പറഞ്ഞിട്ടുണ്ട്. ഈ സാമ്പത്തിക ഇടപാടും അന്വേഷണ പരിധിയില്‍ വരണമെന്നും യോഗം ആവശ്യപ്പെട്ടു. കരിമണല്‍ കമ്പനിക്ക് മകളുടെ കമ്പനി എന്തു സേവനമാണു നൽകിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ബിജെപിയുമായുള്ള രഹസ്യബന്ധമാണ് കേന്ദ്ര ഏജന്‍സികളില്‍നിന്ന് മുഖ്യമന്ത്രിയെ സംരക്ഷിക്കുന്നതെന്നും വിമർശിച്ചു. (CM And BJP Having Secret Relationship )

കേരളം കണ്ട ഏറ്റവും വലിയ കുഭകോണങ്ങളിലൊന്നാണ് കരുവന്നൂരിലേതെന്നും മുന്‍ ആലത്തൂര്‍ എംപിയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പികെ ബിജുവിന്‍റെ പങ്കും ദുരൂഹമാണന്നും യോഗം കുറ്റപ്പെടുത്തി. എസ്എന്‍സി ലാവ്‌ലിന്‍ കേസ് 35-ാം തവണയും മാറ്റിവച്ചതില്‍ അസ്വഭാവികതയുണ്ടെന്നും ഇത്തവണയും മാറ്റിവച്ചത് സിബിഐയുടെ അഭിഭാഷകനായ അഡിഷണൽ സോളിസിറ്റര്‍ ജനറല്‍ ഹാജരാകാതെ വന്നപ്പോഴാണന്നും ചൂണ്ടിക്കാട്ടി. ഓരോ തവണയും ഓരോ കാരണം പറഞ്ഞ് ഈ കേസ് മാത്രം നീട്ടിക്കൊണ്ടുപോകുന്നതിനു പിന്നില്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ ഉണ്ടാക്കിയിട്ടുള്ള രാഷ്ട്രീയബന്ധങ്ങളാണ്.

സര്‍ക്കാര്‍ പണം വിനിയോഗിച്ച് ഡല്‍ഹിയില്‍ പ്രത്യേകമായി രണ്ടു പേരെ നിയോഗിച്ചത് ബിജെപിയുമായി പാലമുണ്ടാക്കാനാണ് എന്നും കെപിസിസി യോഗം ആക്ഷേപിച്ചു. കെ കരുണാകരന്‍ ഫൗണ്ടേഷന്‍റെ മന്ദിര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടനെ ആരംഭിക്കും. വയനാട് ജില്ലയിലെ വെള്ളമുണ്ടയില്‍ ആനകുത്തിക്കൊന്ന വനംവകുപ്പ് വാച്ചര്‍ തങ്കച്ചന്‍റെ കുടുംബത്തിന് നഷ്‌ടപരിഹാരം നൽകണമെന്നും കുടുംബത്തിന് ജോലി നൽകണമെന്നും വയനാട് ഡിസിസി പ്രസിഡന്‍റ് എന്‍ഡി അപ്പച്ചന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.