ETV Bharat / state

'പീഡനം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നു' ; സുധാകരനെതിരായ വിവാദ പരാമര്‍ശത്തില്‍ എംവി ഗോവിന്ദനെതിരെ ഡിജിപിക്ക് പരാതി നല്‍കി കെപിസിസി

മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പോക്‌സോ കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന് എതിരെ നടത്തിയ പരാമര്‍ശത്തിലാണ് കെപിസിസി നേതൃത്വം നിയമ നടപടി ആരംഭിച്ചിരിക്കുന്നത്. കെപിസിസി ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്‌ണന്‍ ഡിജിപി അനില്‍ കാന്തിന് പരാതി നല്‍കി

KPCC lodged complaint against MV Govindan  KPCC  MV Govindan  MV Govindan statement about K Sudhakaran  K Sudhakaran  കെ സുധാകരനെതിരായ വിവാദ പരാമര്‍ശം  കെപിസിസി  മോന്‍സണ്‍ മാവുങ്കല്‍  സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍  ടി യു രാധാകൃഷ്‌ണന്‍  വി ഡി സതീശന്‍  കെ സുധാകരന്‍
KPCC lodged complaint against MV Govindan
author img

By

Published : Jun 21, 2023, 4:27 PM IST

ടി യു രാധാകൃഷ്‌ണന്‍ മാധ്യമങ്ങളോട്

തിരുവനന്തപുരം : കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരായ വിവാദ ആരോപണത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി കെപിസിസി നേതൃത്വം. കെപിസിസി ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്‌ണന്‍ ആണ് ഡിജിപി അനിൽ കാന്തിന് നേരിട്ട് എത്തി പരാതി നൽകിയത്. എം വി ഗോവിന്ദന്‍റെ ആരോപണം കേരളത്തിലെ കോൺഗ്രസിനെ അപമാനിക്കുന്നതും തങ്ങളുടെ നേതാവിനെ ജനമധ്യത്തിൽ അപകീർത്തിപ്പെടുത്തുന്നതും ആണെന്ന് പരാതി നൽകിയശേഷം ടി യു രാധാകൃഷ്‌ണൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

പരാതി ഡിജിപിക്ക് നൽകിയതായും ഉചിതമായ ചർച്ച ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. പരാതി നൽകാനായി ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് രാധാകൃഷ്‌ണനും പ്രവർത്തകരും വഴുതക്കാടുള്ള പൊലീസ് ഹെഡ്ക്വാർട്ടേഴ്‌സിൽ എത്തിയത്. 40 മിനിട്ടോളം ഇവർ ഡിജിപിയുമായി സംസാരിച്ചു.

KPCC lodged complaint against MV Govindan  KPCC  MV Govindan  MV Govindan statement about K Sudhakaran  K Sudhakaran  കെ സുധാകരനെതിരായ വിവാദ പരാമര്‍ശം  കെപിസിസി  മോന്‍സണ്‍ മാവുങ്കല്‍  സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍  ടി യു രാധാകൃഷ്‌ണന്‍  വി ഡി സതീശന്‍  കെ സുധാകരന്‍
പരാതിയുടെ പകര്‍പ്പ്

കെ സുധാകരനെയും കെപിസിസിയെയും മനപ്പൂർവം ഇകഴ്ത്തി കാണിക്കണമെന്നും മാനനഷ്‌ടം വരുത്തണമെന്നും കെപിസിസിക്കെതിരെ കലാപം നടത്തി നാട്ടിലെ സമാധാന അന്തരീക്ഷം നശിപ്പിക്കണമെന്നുള്ള ഉദ്ദേശത്തോടുകൂടിയാണ് എം വി ഗോവിന്ദൻ പ്രസ്‌താവന നടത്തിയിട്ടുള്ളത് എന്ന് പരാതിയിൽ പറയുന്നു. കെപിസിസിയ്‌ക്കും കോൺഗ്രസിനും എതിരെ കലാപത്തിന് ആഹ്വാനം ചെയ്യുന്ന തരത്തിലുള്ളതാണ് പ്രസ്‌താവനയെന്നും കത്തിൽ ചൂണ്ടിക്കാട്ടി.

മോന്‍സൺ മാവുങ്കൽ വീട്ടുജോലിക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെടുത്തിയാണ് എം വി ഗോവിന്ദൻ കെ സുധാകരനെതിരെ ആരോപണം ഉന്നയിച്ചത്. മോൻസൺ മാവുങ്കൽ കൃത്യം നടത്തുമ്പോൾ കെ സുധാകരൻ സ്ഥലത്തുണ്ടായിരുന്നു എന്ന് അതിജീവിത ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരുന്നു എന്നാണ് ഗോവിന്ദൻ വാർത്താസമ്മേളനത്തിനിടെ പറഞ്ഞത്. ഇത് സംബന്ധിച്ച് ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് ഉടനെ സുധാകരനെ വിളിപ്പിക്കുമെന്നും പത്രവാർത്തയിൽ കണ്ടതും ക്രൈം ബ്രാഞ്ച് പറഞ്ഞ വിവരവുമാണ് താൻ പങ്കുവയ്ക്കുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞിരുന്നു.

ഇത് വലിയ വിവാദങ്ങൾക്കാണ് വഴിവച്ചത്. എം വി ഗോവിന്ദന്‍റെ ആരോപണം ക്രൈംബ്രാഞ്ചും തള്ളിയിരുന്നു. പോക്സോ കേസിൽ അല്ല, തട്ടിപ്പ് കേസിലാണ് ചോദ്യം ചെയ്യാൻ സുധാകരന് നോട്ടിസ് അയച്ചതെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് എം വി ഗോവിന്ദനെതിരെ കെപിസിസി നിയമ നടപടിയുമായി മുന്നോട്ടുപോകുന്നത്.

പ്രതിപക്ഷ നേതാവ് വി ഡി സതീശനും എം വി ഗോവിന്ദനെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. പാർട്ടി സെക്രട്ടറി ആഭ്യന്തര മന്ത്രിയും സൂപ്പർ ഡിജിപിയും ചമയുകയാണെന്ന് സതീശൻ കുറ്റപ്പെടുത്തി. ഗോവിന്ദനും ദേശാഭിമാനിയും പച്ചക്കള്ളമാണ് ആവർത്തിച്ചത്. ഇരുവർക്കും എതിരെ കേസ് എടുക്കണം. എതിരാളികളെ ഇല്ലാതാക്കാൻ എന്തുമാർഗവും സ്വീകരിക്കും എന്നുള്ളതിന്‍റെ തെളിവാണ് ഇതെന്നും കേരള രാഷ്‌ട്രീയത്തിലെ ഏറ്റവും കറുത്ത അധ്യായങ്ങളിൽ ഒന്നാണ് ഇതെന്നും സതീശൻ പറഞ്ഞു.

സിപിഎം സൈബർ ഗുണ്ടകൾ നടത്തുന്ന ആക്രമണത്തിന് സമാനമായ അതേ നിലവാരമുള്ള പ്രവർത്തിയാണ് പാർട്ടി സെക്രട്ടറി നടത്തിയിരിക്കുന്നത് എന്നും പ്രതിപക്ഷ നേതാക്കളെ അപകീർത്തിപ്പെടുത്താൻ മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് നടത്തുന്ന ഗൂഢാലോചനയാണ് ഇതെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.