ETV Bharat / state

കെപിസിസി നേതൃയോഗം ഇന്ന് ; രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനത്തിന്‍റെ ഒരുക്കങ്ങളടക്കം ചര്‍ച്ച

ഈ മാസം 11 ന് രാഹുൽ ഗാന്ധി വയനാട് സന്ദർശിക്കും. കെപിസിസിയുടെ 138 രൂപ ചാലഞ്ചും എഐസിസിയുടെ പ്രക്ഷോഭങ്ങളും ഇന്ന് ചേരുന്ന നേതൃയോഗത്തിന്‍റെ പ്രധാന അജണ്ടകളാണ്

author img

By

Published : Apr 4, 2023, 9:39 AM IST

kpcc executive meeting today  കെപിസിസി നേതൃയോഗം ഇന്ന്  രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനം  കെപിസിസി 138 ചാലഞ്ച്  കെപിസിസി  kerala congress  rahul gandhi  wayand MP  rahul gandhi KPCC  എഐസിസി പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെ  വൈക്കം സത്യഗ്രഹ ശതാബ്‌ദി  മുരളീധരൻ
kpcc executive meeting

തിരുവനന്തപുരം : കെപിസിസി നേതൃയോഗം ഇന്ന് ചേരും. സംസ്ഥാനത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ നേതൃയോഗത്തിൽ പങ്കെടുക്കും. ഈ മാസം 11 നുള്ള രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനത്തിന്‍റെ ഒരുക്കങ്ങൾ ചർച്ച ചെയ്യുകയാണ് യോഗത്തിന്‍റെ പ്രധാന അജണ്ട.

വൈക്കം സത്യഗ്രഹ ശതാബ്‌ദി ആഘോഷ പരിപാടിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് കെ മുരളീധരൻ കെപിസിസി നേതൃത്വത്തിനെതിരെ ഉന്നയിച്ച ഗുരുതര ആരോപണങ്ങളും യോഗത്തിൽ ചർച്ചയാകും. കെപിസിസിയുടെ 138 രൂപ ചാലഞ്ചും എഐസിസിയുടെ പ്രക്ഷോഭങ്ങളും ഇന്ന് ചേരുന്ന നേതൃയോഗത്തിന്‍റെ പ്രധാന അജണ്ടകളാണ്. അതേസമയം ബ്ലോക്ക്, ഡിസിസി പുനഃസംഘടന വൈകുന്നത് സംബന്ധിച്ച വിമർശനങ്ങളും യോഗത്തിൽ ഉയരാൻ സാധ്യതയുണ്ട്. മുരളീധരൻ ഉൾപ്പടെയുള്ള എംപിമാർ ഇടഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ പുനഃസംഘടന അനിശ്ചിതമായി നീളുകയാണ്.

രാഷ്ട്രീയകാര്യ സമിതി വിളിക്കണമെന്ന നേതാക്കളുടെ ആവശ്യം കെപിസിസി ഇതുവരെ അംഗീകരിച്ചിട്ടുമില്ല. അതേസമയം ഇന്ന് നടക്കുന്ന യോഗത്തിൽ ഭൂരിഭാഗം എംപിമാരും പങ്കെടുക്കാൻ സാധ്യതയില്ല. പാർലമെന്‍റ് സമ്മേളനം തുടരുന്നതിനാലാണ് എംപിമാർ യോഗത്തിൽ പങ്കെടുക്കാത്തത്.

ലോക്‌സഭ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയ നടപടിക്ക് പിന്നാലെ രാഹുൽ ഗാന്ധി ആദ്യമായാണ് കേരളത്തിലെത്തുന്നത്. ഏപ്രിൽ 11 നാണ് രാഹുൽ ഗാന്ധി വയനാട്ടിലെത്തുന്നത്. അദ്ദേഹത്തിന് വമ്പിച്ച സ്വീകരണം നൽകാനുള്ള തയ്യാറെടുപ്പിലാണ് കെപിസിസി നേതൃത്വം.

രൂക്ഷ വിമർശനവുമായി കെ മുരളീധരൻ: അതേസമയം വൈക്കം സത്യഗ്രഹ ശതാബ്‌ദി പരിപാടിയിൽ പ്രസംഗിക്കാൻ അവസരം നൽകാത്തതില്‍ രൂക്ഷ വിമർശനമാണ് മുൻ കെപിസിസി അധ്യക്ഷൻ കെ മുരളീധരൻ ഉന്നയിച്ചത്. പരിപാടിയിൽ തന്നെ മനപ്പൂർവം അവഗണിച്ചതാണെന്ന് മുരളീധരൻ ആരോപിച്ചു.

'ഒരാൾ ഒഴിവായാൽ അത്രയും നന്നായി എന്നാണ് നേതൃത്വത്തിന്‍റെ ഭാവം. സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിർത്തുന്നതാണ് നല്ലത്. പാർട്ടി പത്രത്തിലെ സപ്ലിമെന്‍റിലും തന്‍റെ പേരുണ്ടായിരുന്നില്ല. ഇത് ബോധപൂർവം മാറ്റിയതാണ്' - മുരളീധരൻ ആരോപിച്ചു. പാർട്ടിക്ക് തന്‍റെ സേവനം ആവശ്യമില്ല എന്ന് തോന്നിയാൽ അറിയിച്ചാൽ മതിയെന്നും താൻ ഒന്നിലേക്കും ഇല്ലെന്നും ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും മുരളീധരൻ പറഞ്ഞു.

എഐസിസി പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെയുടെ സാന്നിധ്യത്തിലായിരുന്നു മുരളീധരൻ അതൃപ്‌തി അറിയിച്ചത്. വിളിച്ചുവരുത്തി അപമാനിച്ചു എന്നാണ് അദ്ദേഹത്തിന്‍റെ പരാതി. വേദിയിൽ കെ മുരളീധരനും ശശി തരൂരിനും പ്രസംഗിക്കാൻ അവസരം നൽകാതിരുന്നത് വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്. അതേസമയം മുരളീധരന് പിന്തുണയുമായി ശശി തരൂർ എംപിയും രംഗത്തെത്തി. മുരളീധരന്‍റെ കാര്യത്തിൽ പാർട്ടി കൈക്കൊണ്ടത് തെറ്റായ തീരുമാനമാണ്. അദ്ദേഹത്തിന് പ്രസംഗിക്കാൻ അവസരം നൽകണമായിരുന്നുവെന്നും തരൂർ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

'മുൻ കെപിസിസി അധ്യക്ഷന്മാരെ ഒരേപോലെ കാണണമായിരുന്നു. മുൻ കെപിസിസി അധ്യക്ഷൻമാരായ എംഎം ഹസനും രമേശ്‌ ചെന്നിത്തലയ്ക്കും പ്രസംഗിക്കാൻ അവസരം നൽകി. പാർട്ടിയെ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോവണമെങ്കിൽ ഇങ്ങനെ ചെയ്യരുത്. മുരളീധരന് പ്രസംഗിക്കാൻ അവസരം കൊടുക്കാത്തത് ബോധപൂർവമായ ശ്രമമാണോ എന്ന് അറിയില്ല. സീനിയറായ ആളെ അപമാനിക്കുന്നത് ശരിയല്ല. മുരളീധരനെ ഒതുക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടോ എന്ന് നിങ്ങൾ അന്വേഷിക്കണം' - തരൂർ മാധ്യമങ്ങളോട് പറഞ്ഞു. വൈക്കം സത്യഗ്രഹ ശതാബ്‌ദി പരിപാടിയിൽ തനിക്ക് പ്രസംഗിക്കാൻ അവസരം കിട്ടാത്തതിൽ പരാതിയില്ലെന്നും തരൂർ വ്യക്തമാക്കിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.