ETV Bharat / state

കോവളത്തിന്‍റെ മുഖം മാറ്റാന്‍ ടൂറിസം വകുപ്പ് ; പദ്ധതി കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് - കോവളത്തിന്‍റെ വികസനത്തില്‍ പി എ മുഹമ്മദ് റിയാസ്

കോവളം ബീച്ച്, വാക് വേ, ലൈറ്റ് ഹൗസ്, അടിമലത്തുറ ബീച്ച് എന്നിവയുടെ നവീകരണം, കൂടുതല്‍ അടിസ്ഥാന സൗകര്യം ഒരുക്കല്‍ തുടങ്ങിയവ പദ്ധതിയിൽ ഉൾപ്പെടും

കോവളത്തിന്‍റെ വികസനം  കോളവം ടൂറിസം  കോവളം ടൂറിസത്തിന്‍റെ വികസനം  കോവളം ടൂറിസത്തിനായുള്ള വികസന പദ്ധതി  കോവളത്തിന്‍റെ വികസനത്തില്‍ പി എ മുഹമ്മദ് റിയാസ്  Kovalam Tourism Project plan prepared PA Muhammad Riyas
കോവളത്തിന്‍റെ മുഖം മാറ്റാന്‍ പദ്ധതി തയ്യാറാക്കി ടൂറിസം വകുപ്പ്; കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് പദ്ധതി നടപ്പാക്കും
author img

By

Published : May 22, 2022, 8:25 PM IST

തിരുവനന്തപുരം : കോവളത്തിന്‍റെ ടൂറിസം പ്രൗഢി തിരിച്ചെത്തിക്കാൻ സമഗ്രപദ്ധതി തയാറാക്കാൻ മന്ത്രി പി.എ മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിൽ തീരുമാനം. കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് പദ്ധതി നടപ്പാക്കും.

കോവളം ബീച്ച്, വാക് വേ, ലൈറ്റ് ഹൗസ്, അടിമലത്തുറ ബീച്ച് എന്നിവയുടെ നവീകരണം, കൂടുതല്‍ അടിസ്ഥാന സൗകര്യം ഒരുക്കല്‍ തുടങ്ങിയവ പദ്ധതിയിൽ ഉൾപ്പെടും. കോവളം ബീച്ചില്‍ എല്ലാ മേഖലകളിലും വിനോദ സഞ്ചാരികള്‍ക്ക് എത്താനാകുന്ന തരത്തിലുള്ള വികസനം നടപ്പാക്കാനുമാണ് തീരുമാനം.

വിശദമായ പദ്ധതി രേഖ കിഫ്ബി നേതൃത്വത്തില്‍ തയ്യാറാക്കും. തിരുവനന്തപുരം കോര്‍പറേഷന്‍ അധികൃതരുമായി ചര്‍ച്ച നടത്തി പദ്ധതിക്കായി കൂടുതല്‍ ഭൂമി ലഭ്യമാക്കും. അടിമലത്തുറ ബീച്ചിന്‍റെ വികസനവും ഇതിന്‍റെ ഭാഗമായി നടത്തും. ജൂലൈ മാസത്തോടെ പദ്ധതി രൂപരേഖ തയ്യാറാക്കുമെന്നും മന്ത്രി യോഗത്തിൽ അറിയിച്ചു.

Also Read: വേനല്‍ക്കുളിയും തീരസൗന്ദര്യവും: കോവളം സഞ്ചാരികളുടെ സ്വപ്നതീരം

വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ കൂടുതല്‍ സ്ഥല സൗകര്യങ്ങള്‍ കണ്ടെത്താന്‍ ജില്ല കലക്ടറെ ചുമതലപ്പെടുത്തി. കോവളത്തെ അടയാളപ്പെടുത്തുന്ന രീതിയിലുള്ള പദ്ധതികള്‍ നടപ്പാക്കണമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് യോഗത്തില്‍ പറഞ്ഞു. കൂടുതല്‍ കാലം നിലനില്‍ക്കുന്ന തരത്തില്‍ പദ്ധതികള്‍ നടപ്പാക്കണം. അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രമെന്ന നിലയില്‍ നിലവാരം ഉയര്‍ത്താന്‍ കഴിയുന്ന തരത്തിലുള്ള ഡിസൈന്‍ വേ​ണം.

പദ്ധതിക്ക് രൂപം നല്‍കുമ്പോള്‍ സംസ്ഥാനത്തിന്‍റെ പൈതൃകം ഉള്‍ക്കൊള്ളുന്ന തരത്തില്‍ തയ്യാറാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. കലക്ടര്‍ നവജ്യോത് ഖോസയെ പദ്ധതി നോഡല്‍ ഓഫിസറായി നിശ്ചയിച്ചു. കിഫ്ബി സിഇഒ ഡോ കെ.എം എബ്രഹാം, കിഫ്ബി അഡീഷണല്‍ സിഇഒ സത്യജിത് രാജന്‍, മിര്‍ മുഹമ്മദലി ഐഎഎസ്, ജില്ല കലക്ടര്‍ നവജ്യോത് ഖോസ ഐഎഎസ്, സബ് കലക്ടര്‍ എംഎസ് മാധവിക്കുട്ടി ഐഎഎസ്, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.