തിരുവനന്തപുരം: കോവളത്ത് കുറ്റിക്കാട്ടില്‍ വിദേശ വനിതയെ കൊലപ്പെടുത്തിയ കേസിൻ്റെ അന്തിമ വാദം ആരംഭിച്ചു. തിരുവനന്തപുരം ഒന്നാം ക്ലാസ് അഡീഷണല്‍ സെഷൻസ് കോടതിയാണ് വിചാരണ പരിഗണിക്കുന്നത്. കോടതി നടപടികൾ തത്സമയം കാണാൻ വിദേശ വനിതയുടെ സഹോദരിക്ക് കോടതി അനുവാദം നൽകി.
ആദ്യമായിട്ടാണ് കോടതി നടപടികൾ തത്സമയം കാണുന്നതിനുള്ള അനുമതി നൽകുന്നത്. അന്തിമവാദം നടപടികൾ തത്സമയം കാണാൻ അവസരം നൽകണം എന്നാവശ്യപ്പെട്ട് വിദേശ വനിതയുടെ സഹോദരിയും എംബസിയും ഹൈക്കോടതിയേയും വിചാരണ കോടതിയേയും സമീപിച്ചിരുന്നു. ഇത് അനുസരിച്ചാണ് അനുവാദം ലഭിച്ചത്. 2018 മാർച്ച് 14ന് കോവളത്ത് നിന്ന് യുവതിയെ സമീപത്തുള്ള കുറ്റിക്കാട്ടിൽ കൂട്ടികൊണ്ടുപോയി ലഹരിവസ്‌തു നൽകി പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. ഉദയൻ, ഉമേഷ് എന്നിവരാണ് കേസിലെ രണ്ട് പ്രതികൾ.