ETV Bharat / state

കോവളം ബീച്ച് സന്ദർശകർക്കായി തുറന്നു - Months-long Closure Due to COVID-19

സന്ദർശന അനുമതി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച്, മതിയായ ജീവനക്കാരോ സൗകര്യങ്ങളോ ഇതുവരെ ഒരുക്കിയിട്ടില്ലെന്ന ആക്ഷേപവും നിലവിലുണ്ട്.

കോവളം ബീച്ച്  കോവളം ബീച്ച് തുറന്നു  തിരുവനന്തപുരം  കൊവിഡ് മാനദണ്ഡങ്ങൾ  Kerala Beaches to Reopen  Kerala Beaches to Reopen For Public  Months-long Closure Due to COVID-19  COVID-19
കോവളം ബീച്ച് സന്ദർശകർക്കായി തുറന്ന് നൽകി
author img

By

Published : Nov 1, 2020, 4:25 PM IST

Updated : Nov 1, 2020, 5:51 PM IST

തിരുവനന്തപുരം: അടച്ചുപൂട്ടലിൻ്റെ അരക്ഷിതാവസ്ഥയിൽ നിന്ന് കോവളത്തിന് മോചനം. കോവളം തീരം സഞ്ചാരികൾക്കായി തുറന്നു. അൺലോക്ക് പ്രഖ്യാപനങ്ങൾ വന്നതോടെ സംസ്ഥാനത്തെ ടൂറിസ്റ്റ് മേഖലകൾ സജീവമാകുന്ന പശ്ചാത്തലത്തിലാണ് അന്തർദേശീയ ടൂറിസം കേന്ദ്രമായ കോവളം തീരം
സഞ്ചാരികൾക്കായി തുറന്നു നൽകിയത്.

കോവളം ബീച്ച് സന്ദർശകർക്കായി തുറന്നു

ആളുകൾ തമ്മിൽ രണ്ട് മീറ്റർ സാമൂഹിക അകലം പാലിക്കുക, പ്രവേശനകവാടത്തിൽ സന്ദർശകരുടെ പേര്, വിലാസം, ഫോൺ നമ്പർ, സന്ദർശിച്ച സമയം, തുടങ്ങിയവ രേഖപ്പെടുത്താനായി രജിസ്റ്റർ സൂക്ഷിക്കുക, സാനിറ്റൈസർ , ഹാൻഡ് വാഷ് ,മാസ്ക് എന്നിവ ഉപയോഗിക്കുക തുടങ്ങിയ മാനദണ്ഡങ്ങൾ പ്രകാരമാവും സന്ദർശകർക്ക് പ്രവേശന അനുമതി നൽകു.

അതേസമയം ആഭ്യന്തര സഞ്ചാരികൾക്കുള്ള ടൂറിസം വകുപ്പിന്‍റെ മാർഗനിർദേശം ഇറങ്ങിയിട്ടുണ്ടെങ്കിലും കോവളത്ത് ഇത് എങ്ങനെ നടപ്പിലാക്കുമെന്നും അതിനുള്ള തയ്യാറെടുപ്പുകളെ കുറിച്ചും ടൂറിസം പോലീസിനും ടൂറിസം ഉദ്യോഗസ്ഥർക്കും നിർദേശങ്ങൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല.

കോവളത്ത് നാല് ബീച്ചുകളാണ് ഉള്ളത്. ഈ നാലിടത്തും കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് സന്ദർശകരെ സ്വീകരിക്കാനും നിരീക്ഷിക്കാനും ഉള്ള ജീവനക്കാരോ സൗകര്യങ്ങളോ ഇതുവരെ ഒരുക്കിയിട്ടില്ലെന്ന ആക്ഷേപവും നിലവിലുണ്ട്. കൂടാതെ ശക്തമായ കടലാക്രമണത്തിൽ നടപ്പാതകൾ അടക്കം പൊട്ടിപ്പൊളിഞ്ഞ നിലയിലുമാണ്.

കൊവിഡിനെ തുടർന്ന് കഴിഞ്ഞ മാർച്ച് മുതലാണ് കോവളം അടച്ചിട്ടത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള സന്ദർശകർ എത്താൻ ആഴ്ചകൾ എടുത്തേക്കുമെങ്കിലും വിദേശികൾ കോവളത്ത് എത്താൻ
ഇനിയും മാസങ്ങൾ കാത്തിരിക്കേണ്ടിവരും.

Last Updated : Nov 1, 2020, 5:51 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.