തിരുവനന്തപുരം: കോട്ടൂർ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിൽ വൈറസ് ബാധയെത്തുടർന്ന് ഒരാന കൂടി ചെരിഞ്ഞു. അർജുൻ എന്ന ആനയാണ് ചെരിഞ്ഞത്. വൈറസ് ബാധയെത്തുടർന്ന് ഒരാഴ്ച മുമ്പ് ശ്രീക്കുട്ടി എന്ന ആന ചെരിഞ്ഞിരുന്നു.
read more:കോട്ടൂരില്‍ കുട്ടിയാന ചെരിഞ്ഞ നിലയില്‍
ഇനി ഒൻപത് കുട്ടിയാനകൾ ആണ് ഇവിടെ ഉള്ളത്. ആനകൾക്കിടയിൽ രോഗം വ്യാപിക്കുന്നത് ആശങ്കയ്ക്ക് ഇടവരുത്തിയിട്ടുണ്ട്. പത്ത് വയസ്സിനു താഴെയുള്ള ആനകൾക്കാണ് രോഗം കൂടുതലായും ബാധിക്കുന്നത്. ഇതേതുടർന്ന് കുട്ടി ആനകൾക്ക് പ്രത്യേക നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്. മൂന്ന് ആനകൾക്ക് രോഗബാധ ഏറ്റിരുന്നു. ഈ ആനകൾ സുഖം പ്രാപിച്ചു വരുന്നതിനിടയിലാണ് അർജുന്‍റെ വിയോഗം.