ETV Bharat / state

അഴിമതി യുഡിഎഫിന്‍റെ സ്വഭാവമെന്ന് കോടിയേരി

യുഡിഎഫ് കാലത്തെ അഴിമതി സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. സോളാർ കേസിലടക്കം അന്വേഷണം നടക്കുകയാണെന്നും കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു.

author img

By

Published : Sep 4, 2020, 8:07 PM IST

അഴിമതി
അഴിമതി

തിരുവനന്തപുരം: സർക്കാർ പദ്ധതികളിൽ അഴിമതിയെന്ന പ്രതിപക്ഷ ആരോപണം അവരുടെ സ്വഭാവം വച്ച് പറയുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ഭരണകാലത്ത് അഴിമതിയുടെ കുംഭമേള നടത്തിയവരാണ് യുഡിഎഫുകാർ. പാലാരിവട്ടം പാലം നോക്കിയാൽ മതി ഇക്കാര്യം മനസിലാക്കാൻ. എന്നിട്ടാണ് ചെന്നിത്തല അഴിമതിയെ കുറിച്ച് പറയുന്നതെന്നും കോടിയേരി പരിഹസിച്ചു.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ

യുഡിഎഫ് കാലത്തെ അഴിമതി സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. സോളാർ കേസിലടക്കം അന്വേഷണം നടക്കുന്നുണ്ട്. കേസിൽ നിന്ന് രക്ഷപ്പെട്ടന്ന് കോൺഗ്രസുകാർ കരുതേണ്ട. കേസിൽ ഉൾപ്പെട്ടവർ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യുമെന്നും കോടിയേരി പറഞ്ഞു.

വെഞ്ഞാറമൂട്ടിൽ ഇരട്ട കൊലപാതകം നടത്തിയവരെ കോൺഗ്രസ് മഹത്വവത്കരിക്കുകയാണ്. കൊലപാതക പരമ്പര സൃഷ്‌ടിച്ച് സംസ്ഥാനത്ത് കോൺഗ്രസ് അരക്ഷിതാവസ്ഥയുണ്ടാക്കുകയാണെന്നും കോടിയേരി ആരോപിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.