ETV Bharat / state

സ്വര്‍ണക്കടത്ത് കേസില്‍ എല്ലാ വിവരങ്ങളും പുറത്ത് വരണം: കോടിയേരി ബാലകൃഷ്ണന്‍ - Kodiyeri Balakrishanan

ഭീകരവാദ പ്രവർത്തനം നടത്തുന്ന ചില സംഘടനകളുമായി കൂട്ടുകൂട്ടുന്ന കോൺഗ്രസും മുസ്ലീം ലീഗും കേസ് വഴി തിരിച്ചു വിടുന്നതിനായി പുകമറ സൃഷ്ടിക്കുകയാണെന്നും കോടിയേരി.

കോടിയോരി ബാലകൃഷ്ണന്‍  സ്വർണക്കടത്ത് കേസ്  കോണ്‍ഗ്രസ്  മുസ്ലീം ലീഗ്  സി.പി.എം  സി.പി.എം സംസ്ഥാന സെക്രട്ടറി  കേരള സര്‍ക്കാര്‍  എം ശിവശങ്കര്‍  BJP  Kodiyeri Balakrishanan  Muslim League
കേരളത്തിൽ എത്തിയപ്പോൾ സ്വർണത്തിന്‍റെ നിറം കാവിയും ചുവപ്പുമായി: കോടിയോരി
author img

By

Published : Jul 17, 2020, 6:04 PM IST

Updated : Jul 17, 2020, 7:57 PM IST

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സർക്കാറിനും മുഖ്യമന്ത്രിക്കും പൂർണ പിന്തണയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഒരു സർക്കാർ ഇത്തരം പ്രശ്നങ്ങളെ നേരിടാമെന്നതിന്‍റെ മാതൃകയാണ് ഇടതു സർക്കാർ സ്വീകരിച്ചത്. എൻ.ഐ.എ അന്വേഷണത്തിൽ സ്വർണം കടത്തിയത് സംബന്ധിച്ച എല്ലാ വിവരങ്ങളും പുറത്തു വരണമെന്നാണ് സർക്കാറിനേയും സി.പി.എമ്മിന്‍റെയും നിലപാട്. രാജ്യസുരക്ഷക്കെതിരായ തീവ്രവാദ പ്രവർത്തനത്തിന് വേണ്ടിയാണ് ഈ സ്വർണ കടത്ത് എന്നാണ് എൻ.ഐ.എ കോടതിയിൽ വ്യക്തമാക്കിയത്.

സ്വര്‍ണക്കടത്ത് കേസില്‍ എല്ലാ വിവരങ്ങളും പുറത്ത് വരണം: കോടിയേരി ബാലകൃഷ്ണന്‍

അക്കാര്യത്തിൽ എല്ലാം പുറത്തു വരേണ്ടതുണ്ട്. ഭീകരവാദ പ്രവർത്തനം നടത്തുന്ന ചില സംഘടനകളുമായി കൂട്ടുകൂട്ടുന്ന കോൺഗ്രസും മുസ്ലീം ലീഗും കേസ് വഴി തിരിച്ചു വിടുന്നതിനായി പുകമറ സൃഷ്ടിക്കുകയാണ്. കേരളത്തിൽ എത്തിയപ്പോൾ സ്വർണത്തിന്‍റെ നിറം കാവിയും പച്ചയുമായി. ആരോപണം ഉന്നയിക്കുന്നവർ എൻ.എ.എയ്ക്ക് ഇക്കാര്യം തെളിവ് സഹിതം നൽകണം. ഇടതു സർക്കാറിനെ അട്ടിമറിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം.

നിയമസഭയിൽ ഒന്നും ചെയ്യാനാകാത്ത ബി.ജെ.പി സമരത്തിന്‍റെ പേരിൽ കലാപം സൃഷ്ടിക്കുന്നു. അക്രമത്തിന്‍റെ പേരിൽ സംസ്ഥാന സർക്കാറിനെ കേന്ദ്രത്തെ കൊണ്ട് പിരിച്ചുവിടാനാണ് നീക്കം. ഇതിന് യു.ഡി.എഫ് കൂട്ടുനിൽക്കുകയാണെന്നും കോടിയേരി ആരോപിച്ചു. ശിവശങ്കർ മികച്ച നിലയിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥനായതിനാലാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിയമിച്ചത്. മുൻ കാലങ്ങളിലൊന്നും ഇത്തരത്തിൽ ഒരു വിവാദത്തിൽ പെട്ടിട്ടില്ല. എന്നാൽ വിവാദമുയർന്നപ്പോൾ തന്നെ പുറത്താക്കി. ഇതുപോലുള്ള പ്രശ്നത്തിൽ പെട്ടാൽ സംരക്ഷിക്കില്ലെന്ന സന്ദേശമാണ് സർക്കാർ നൽകിയതെന്നും കോടിയേരി പറഞ്ഞു.

ഇപ്പോൾ വന്ന വീഴ്ച പാഠമാക്കി ഇനിയുള്ള നിയമനങ്ങളിൽ ജാഗ്രത വരുത്തും. എല്ലാ നിയമനങ്ങളും സർക്കാർ അന്വേഷിക്കുന്നുണ്ട്. ഗവൺമെന്‍റിന്‍റെ മുകളിൽ പറക്കാൻ ഒരു ഉദ്യോഗസ്ഥനെയും അനുവദിക്കില്ല. സർക്കാറിൽ പാർട്ടിക്ക് നിയന്ത്രണം നഷ്ടമായിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി. ഈ കേസിനെ സോളാർ കേസ് പോലെയാക്കാൻ പ്രചാരവേല നടത്തുകയാണ്. സോളാർ കേസിൽ ആരോപണ വിധേയായത് മുഖ്യമന്ത്രിയാണ്. ഇപ്പോഴത്തെ കേസ് അത്തരത്തിലുള്ളതല്ല. മുഖ്യമന്ത്രിയുടെ കൈയും ഓഫീസും ശുദ്ധമാണെന്ന് തെളിയിച്ചിട്ടും സമരം നടത്തുകയാണ്.

സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ഇത്തരം രാഷ്ട്രീയ പ്രചരണങ്ങൾക്കെതിരെ സി.പി.എം പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും. ഈ വിവാദം കൊണ്ട് എൽ.ഡി.എഫ് സർക്കാറിന്‍റെ തുടർ ഭരണം ഇല്ലാതാക്കാനാവില്ല. ഈ വിവാദം കെട്ടടങ്ങും. ജനങ്ങൾ എല്ലാം തള്ളികളയുമെന്നും കോടിയേരി പറഞ്ഞു. സർക്കാറിനെതിരായ അവിശ്വാസ പ്രമേയം സ്വാഗതം ചെയ്യുന്നു. ഇതിലൂടെ സർക്കാറിന്‍റെ ജനപിന്തുണ പ്രതിപക്ഷത്തിന് മനസിലാകുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

Last Updated : Jul 17, 2020, 7:57 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.