തിരുവനന്തപുരം: ഓര്‍ഡിനന്‍സുകള്‍ ഒപ്പിടാതെ സര്‍ക്കാറിനെ സമ്മര്‍ദത്തിലാക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടി ജനാധിപത്യ വിരുദ്ധമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. പബ്ലിക് ഹെല്‍ത്ത് ബില്‍ അടക്കം തടഞ്ഞു വച്ചിരിക്കുകയാണ്. ഓര്‍ഡിനന്‍സുകളില്‍ ചിലത് വായിക്കാന്‍ കഴിഞ്ഞില്ലെന്നാണ് ഗവര്‍ണര്‍ പറയുന്നത്. ഇവയെല്ലാം നേരത്തെ പാസാക്കിയതാണ്.
ഇത് സാധാരണ നിലയില്‍ ഉണ്ടാകാത്ത നടപടിയാണ്. ഇത്തരം സംഭവങ്ങള്‍ ജനാധിപത്യ വ്യവസ്ഥയെ ദുര്‍ബലപ്പെടുത്തും. ഇക്കാര്യത്തില്‍ ദുരൂഹമായ നിലപാടാണ് സര്‍ക്കാര്‍ തീരുമാനിക്കുന്നതെന്നും കോടിയേരി വിമര്‍ശിച്ചു. ഭരണഘടനയ്‌ക്ക് അടിസ്ഥാനമായ തീരുമാനങ്ങളെടുക്കാന്‍ സര്‍ക്കാര്‍ നടപടികളെടുക്കും.
ഗവര്‍ണ്ണര്‍ കടുത്ത നിലപാട് പറഞ്ഞത് കൊണ്ടാണ് പതിവ് രീതി വിട്ട് സി.പി.എം വിമര്‍ശനം കടുപ്പിച്ചതെന്നും കോടിയേരി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലെന്ന പോലെ ഗവര്‍ണറെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാറിനെതിരെ നീക്കം നടത്തുകയാണ്. ഇടപെടാന്‍ പാടില്ലാത്ത ഇടപെടലാണ് നടക്കുന്നത്.
കിഫ്‌ബിയെ തകര്‍ത്ത് കേരളത്തിന്‍റെ വികസനത്തെ തടസപ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമമെന്നും കോടിയേരി ആരോപിച്ചു. ആരെയും എന്തും ചെയ്യാമെന്ന നിലയിലാണ് ഇ.ഡിയുടെ പ്രവര്‍ത്തനം. ഇതിന്‍റെ ഭാഗമായാണ് തോമസ് ഐസക്കിന് ഇ.ഡി നോട്ടിസ് നല്‍കിയത്. ഇതിനെതിരെ നിയമപരമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
also read:ഗവര്‍ണര്‍ ഒപ്പിടാത്ത ഓര്‍ഡിനന്‍സുകളില്‍ ബില്‍ പാസാക്കും: പ്രത്യേക നിയമസഭ സമ്മേളനം ചേരാന്‍ തീരുമാനം