ETV Bharat / state

നേമത്ത് മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മില്‍; കോടിയേരി ബാലകൃഷ്‌ണന്‍ - cpm

നേമത്ത് ആര് മത്സരിച്ചാലും ഇടതു വിജയം ഉറപ്പെന്ന് കോടിയേരി ബാലകൃഷ്‌ണന്‍.

കോടിയേരി ബാലകൃഷ്‌ണന്‍  നേമത്ത് മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മില്‍  സിപിഎം  കേരള തെരഞ്ഞെടുപ്പ് 2021  നിയമസഭ തെരഞ്ഞെടുപ്പ് 2021  kerala election 2021  kerala assembly elction 2021  kodiyeri balakrishnan  cpm  election latest news
നേമത്ത് മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മില്‍; കോടിയേരി ബാലകൃഷ്‌ണന്‍
author img

By

Published : Mar 16, 2021, 12:11 PM IST

തിരുവനന്തപുരം: നേമത്ത് മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മിലെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്‌ണന്‍. നേമത്ത് ആര് മത്സരിച്ചാലും ഇടതു വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ സംസ്ഥാനത്ത് പൊതുവില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരമെന്നും ശക്തനായ സ്ഥാനാര്‍ഥിയെന്ന് പെരുമ്പറയടിച്ച് ബിജെപിയെ സഹായിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിലൂടെ ഇടതുമുന്നണിക്കു ലഭിക്കാവുന്ന മതനിരപേക്ഷ വോട്ടുകള്‍ തട്ടിയെടുക്കുകയാണ് തന്ത്രം.

ഇപ്പോള്‍ രണ്ടു തോണിയിലാണ് മുരളീധരന്‍ കാലുവച്ചിരിക്കുന്നത്. ആത്മവിശ്വാസം ഉണ്ടെങ്കില്‍ മുരളീധരന്‍ എംപി സ്ഥാനം രാജിവയ്ക്കണമെന്നും കോടിയേരി ബാലകൃഷ്‌ണന്‍ ആവശ്യപ്പെട്ടു. നേമത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ദുര്‍ബലനെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങള്‍ക്കിടയില്‍ ആദര്‍ശാധിഷ്‌ഠിത നിലപാട് ഉയര്‍ത്തിപ്പിടിക്കുന്ന നേതാവാണ് ശിവന്‍കുട്ടി. ശാരീരികമായി മറ്റ് സ്ഥാനാര്‍ഥികള്‍ക്കൊപ്പം വരില്ലെങ്കിലും മൂല്യാധിഷ്‌ഠിത തൂക്കമെടുത്താല്‍ മറ്റ് രണ്ടു സ്ഥാനാര്‍ഥികളെക്കാളും ശക്തനാണ് വി.ശിവന്‍കുട്ടിയെന്ന് കോടിയേരി ബാലകൃഷ്‌ണന്‍ വിശദീകരിച്ചു.

അതേസമയം മലമ്പുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ദുര്‍ബലനെന്ന ആരോപണവും അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ലതിക സുഭാഷ് തലയമുണ്ഡനം ചെയ്‌തിട്ട് കാര്യമില്ലെന്നും തലയറുത്തു വച്ചാലും കോണ്‍ഗ്രസ് നേതാക്കള്‍ കുലുങ്ങില്ലെന്നും കോടിയേരി പരിഹസിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.