ETV Bharat / state

ആരോഗ്യസ്ഥിതി വിലയിരുത്തിയാണ് അവധി നൽകിയതെന്ന് എം വി ഗോവിന്ദൻ - kodiyeri balakrishnan health condition

ബിനീഷ് കോടിയേരിക്കെതിരായി മയക്കുമരുന്ന് കേസുമായി ബന്ധപ്പെടുത്തിയുള്ള പ്രചരണങ്ങൾ നടക്കട്ടെയെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

ആരോഗ്യസ്ഥിതി വിലയിരുത്തിയാണ് അവധി നൽകിയതെന്ന് എം വി ഗോവിന്ദൻ  എം വി ഗോവിന്ദൻ  കോടിയേരി ബാലകൃഷ്ണന് അവധി  kodiyeri balakrishnan health condition  kodiyeri balakrishnan health condition is poor says M V govindan  kodiyeri balakrishnan health condition  M V govindan on kodiyeri balakrishnan
ആരോഗ്യസ്ഥിതി വിലയിരുത്തിയാണ് അവധി നൽകിയതെന്ന് എം വി ഗോവിന്ദൻ
author img

By

Published : Nov 13, 2020, 2:46 PM IST

Updated : Nov 13, 2020, 3:03 PM IST

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് കോടിയേരി ബാലകൃഷ്ണന് അവധി എത്ര നാളത്തേക്ക് എന്നത് ചികിത്സ അടിസ്ഥാനപ്പെടുത്തിയേ പറയാൻ കഴിയുവെന്ന് കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദൻ. ആരോഗ്യസ്ഥിതി വിലയിരുത്തിയാണ് അവധി അപേക്ഷക്ക് സംസ്ഥാന സെക്രട്ടറി അംഗീകാരം നൽകിയത്. കഴിഞ്ഞ യോഗങ്ങളിൽ ഇത്തരമൊരു നിർദേശം ഉണ്ടായിരുന്നില്ല. എന്നാൽ ചികിത്സ നീണ്ടു പോകുമെന്ന് വിലയിരുത്തലാണ് ഇപ്പോഴുള്ളത്. അതുകൊണ്ടാണ് കോടിയേരി ബാലകൃഷ്‌ണന് അവധി നൽകിയതും എ വിജയരാഘവന് പകരം ചുമതല നൽകിയതുമെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.

എം വി ഗോവിന്ദൻ

ബിനീഷ് കോടിയേരിക്കെതിരായി മയക്കുമരുന്ന് കേസ് ഉയർന്നതുകൊണ്ടാണ് സ്ഥാനത്ത് നിന്ന് മാറി നിൽക്കുന്നത് എന്ന് പറഞ്ഞുള്ള പ്രചാരണം നടക്കട്ടെ. ഇത്തരത്തിലുള്ള പ്രചരണങ്ങൾ നേരത്തെ നടന്നിട്ടുണ്ട്. ഇതൊന്നും ഒരു തരത്തിലും പാർട്ടിയെ ബാധിക്കില്ല. ഈ വിഷയത്തിൽ അടക്കമുള്ള പാർട്ടി നിലപാട് വ്യക്തമാക്കിയതാണ്. ശക്തമായ സംഘടനാ സംവിധാനമുണ്ട് സിപിഎമ്മിന്. അതുകൊണ്ടുതന്നെ തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോടിയേരി ബാലകൃഷ്ണൻ മാറിനിൽക്കുന്നത് പാർട്ടിയുടെ പ്രവർത്തനത്തെ പ്രകടനത്തെയും ബാധിക്കില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

Last Updated : Nov 13, 2020, 3:03 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.