തിരുവനന്തപുരം : രാജ്‌ഭവൻ കേന്ദ്രീകരിച്ച് സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ ഗൂഢാലോചന നടക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ആർഎസ്എസ് ആണ് ഇത്തരം ആസൂത്രണത്തിന് പിന്നിലെന്ന് കോടിയേരി അരോപിച്ചു.
ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മൂന്ന് വർഷത്തെ അജണ്ട വച്ചാണ് ഗവർണറും സംഘവും സംസ്ഥാന സർക്കാറിനെതിരെ പ്രവർത്തിക്കുന്നത്. ഗൂഢാലോചനയുടെ ആസ്ഥാനം ആർഎസ്എസ് കേന്ദ്ര നേതൃത്വമാണ്. ഇതിൻ്റെ ആസ്ഥാനമായാണ് രാജ്‌ഭവൻ പ്രവർത്തിക്കുന്നത്. പുതിയ രാഷ്ട്രീയ വെല്ലുവിളികളെയാണ് സംസ്ഥാനം നേരിടുന്നത്. ഇതിനെ ജനങ്ങളെ ഉപയോഗിച്ച് നേരിടുമെന്നും കോടിയേരി പറഞ്ഞു.
നേരത്തെ ഗവര്‍ണറെ ഉപയോഗിച്ച് കേരളത്തിലെ ഭരണത്തെ അട്ടിമറിക്കാന്‍ നോക്കുകയാണ് കേന്ദ്രമെന്നും ഗവര്‍ണര്‍ മോദി ഭരണത്തിന്‍റെയും ബിജെപിയുടെയും ചട്ടുകമായി മാറിയെന്നും കോടിയേരി കുറ്റപ്പെടുത്തിയിരുന്നു.
Also Read: ഗവര്‍ണര്‍ മോദി ഭരണത്തിന്‍റെ ചട്ടുകമായി മാറി, രൂക്ഷവിമര്‍ശനവുമായി കോടിയേരി
കേന്ദ്ര ഏജന്‍സികളെ വിട്ടിരിക്കുന്നത് സര്‍ക്കാരിനെതിരെ പ്രശ്‌നങ്ങളുണ്ടാക്കാന്‍ വേണ്ടിയാണ്. ജനകീയ സര്‍ക്കാരിനെ വളഞ്ഞ വഴിയിലൂടെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ് മോദി സര്‍ക്കാര്‍. കേരളത്തിലെ കോൺഗ്രസ് നേതാക്കളും കേന്ദ്രത്തെ അനുകൂലിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. പാര്‍ട്ടിമുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലായിരുന്നു കോടിയേരിയുടെ വിമര്‍ശനം.