ETV Bharat / state

ബജറ്റില്‍ ജനകീയ മാജിക്കിനാണ് ശ്രമമെന്ന് കെഎന്‍ ബാലഗോപാല്‍ - കേരള ബജറ്റ് 2023 ലൈവ്

ബജറ്റ് അവതരണത്തിന് മുന്നോടിയായി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് കടമെടുപ്പില്‍ കേന്ദ്രത്തിന്‍റെ നിലപാട് സംബന്ധിച്ച് ധനമന്ത്രി കെഎന്‍ ബാലഗോപാലിന്‍റെ പ്രതികരണം

KN Balagopal about Kerala budget  Kerala budget  കെഎന്‍ ബാലഗോപാല്‍
കെഎന്‍ ബാലഗോപാല്‍
author img

By

Published : Feb 3, 2023, 8:41 AM IST

Updated : Feb 3, 2023, 8:54 AM IST

ധനമന്ത്രി മാധ്യമങ്ങളോട്

തിരുവനന്തപുരം: കടമെടുപ്പില്‍ കേന്ദ്രത്തിന്‍റെ നിയന്ത്രണം വസ്‌തുതയാണെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. നിയമസഭ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ധനസ്ഥിതിയെക്കുറിച്ച് മന്ത്രിസഭയിലുള്ളവരോ മന്ത്രി എന്ന നിലയില്‍ താനോ, സര്‍ക്കാര്‍ പ്രതിനിധികളോ മാത്രം മനസിലാക്കേണ്ടതല്ല, ജനങ്ങള്‍ അത് മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ബജറ്റില്‍ മാജിക്ക് ഒന്നുമില്ല. എല്ലാവരുടെയും സഹകരണത്തോട് കൂടി ജനകീയ മാജിക്കിനാണ് ശ്രമം. കേരളം ഒരിക്കലും പിന്നാക്കം പോവില്ല ഒത്തൊരുമയിലൂടെ അതിശക്തമായി മുന്നോട്ട് വരും. അധികഭാരം ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നത് ഇടതുനയമല്ല. ജനങ്ങള്‍ക്ക് താങ്ങാനാകാത്ത ഭാരം ഉണ്ടാകില്ല. എല്ലാ വിഭാഗങ്ങളേയും ഉള്‍ക്കൊള്ളാനാണ് ബജറ്റില്‍ ശ്രമിച്ചത്. ചെലവ് ചുരുക്കാന്‍ സ്വാഭാവികമായും നിര്‍ദേശങ്ങളുണ്ടാകുമെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.

Last Updated : Feb 3, 2023, 8:54 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.