ETV Bharat / state

മദ്യപിച്ചതിന് തെളിവില്ല! ഒഴിവാക്കണമെന്ന അപേക്ഷയുമായി ശ്രീറാം വെങ്കിട്ടരാമൻ കോടതിയില്‍ - തിരുവനന്തപുരം ഇന്നത്തെ വാര്‍ത്ത

തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കെഎം ബഷീര്‍ കേസ് പരിഗണിക്കുന്നത്

കെഎം ബഷീര്‍ കേസ്: ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമൻ ഇന്ന് വിടുതൽ ഹർജി നല്‍കും

author img

By

Published : Sep 19, 2022, 10:24 AM IST

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീറിനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമൻ ഇന്ന് (സെപ്‌റ്റംബര്‍ 19) കോടതിയിൽ വിടുതൽ ഹർജി സമർപ്പിക്കും. ഈ ഹർജി നല്‍കുന്നത് സംബന്ധിച്ച് ശ്രീറാം കോടതിയെ വാക്കാൽ അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്.

മദ്യപിച്ച് വാഹനമോടിച്ചതിന് തെളിവില്ലെന്നാണ് ശ്രീറാമിന്‍റെ വാദം. അതുകൊണ്ട് തന്നെ സാധാരണ അപകട കേസായി മാത്രമേ ഇത് പരിഗണിക്കാവൂവെന്നും വിടുതൽ ഹർജിയിൽ ശ്രീറാം അവശ്യപ്പെടും. അതേസമയം കേസിൽ രണ്ടാം പ്രതി വഫ ഫിറോസ് സമർപ്പിച്ച വിടുതൽ ഹർജിയിൽ വിധി ഇന്നുണ്ടാകും. കേസിൽ താൻ നിരപരാധിയാണ്. കേസുമായി തനിക്ക് ഒരു ബന്ധവും ഇല്ലെന്നാണ് കോടതിൽ നൽകിയ അപേക്ഷയിൽ വഫ ഫിറോസ് പറയുന്നത്.

ALSO READ| കെഎം ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസ്: വഫ ഫിറോസിന്‍റെ വിടുതൽ ഹർജിയിൽ വിധി ഇന്ന്

മോട്ടോർ വാഹന നിയമ പ്രകാരം ചുമത്തിയിട്ടുള്ള കുറ്റം നിലനിൽക്കില്ലെന്നും വഫ വാദിക്കുന്നു. എന്നാൽ കേസിൽ ഗൂഢാലോചനയിൽ പങ്കുള്ള വഫയുടെ വിടുതൽ ഹർജി അനുവദിക്കരുത് എന്നാണ് സർക്കാർ നിലപാട്. 2019 ഓഗസ്റ്റ് മൂന്ന് വെളുപ്പിന് ഒരു മണിക്കാണ് 2013 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫയും സഞ്ചരിച്ചിരുന്ന കാർ ഇടിച്ച് ബഷീറിന്‍റെ മരണം സംഭവിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.