തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീറിനെ വാഹനം ഇടിച്ചുകൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതി വഫ ഫിറോസിന്‍റെ വിടുതൽ ഹർജിയിൽ വിധി ഇന്ന്. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ല സെഷന്‍സ് കോടതിയാണ് വിധി പറയുക. താൻ തികച്ചും നിരപരാധിയാണെന്നാണ് വഫയുടെ വാദം.
കുറ്റപത്രത്തില്‍ ഒരു സാക്ഷി പോലും തനിക്കെതിരെ മൊഴി പറഞ്ഞിട്ടില്ല. സംഭവം ഒരു മോട്ടോർ വാഹന നിയമത്തിൻ്റെ കീഴിൽ വരുന്നതാണെന്നും വഫ ഉന്നയിച്ചു. അതേസമയം, ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ സമർപ്പിച്ച വിടുതൽ ഹർജിയിൽ സർക്കാർ ഇന്ന് എതിര്‍പ്പ് ഫയൽ ചെയ്യും. 2019 ഓഗസ്റ്റ് മൂന്ന് പുലര്‍ച്ച ഒരു മണിക്കാണ് 2013 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫയും സഞ്ചരിച്ചിരുന്ന കാറിടിച്ച് മാധ്യമപ്രവര്‍ത്തകനായ ബഷീർ മരിച്ചത്.