ETV Bharat / state

യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ സമഗ്ര മാറ്റം ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ രംഗത്ത് - state commitee

സംഘടനാ സംവിധാനം തകർക്കുന്ന നടപടികളുമായി മുന്നോട്ടു പോകുന്ന എഐസിസി സെക്രട്ടറി ശ്രീകൃഷ്ണ അല്ല വരുവിനെ ചുമതലയിൽനിന്ന് നീക്കണമെന്ന ആവശ്യവും ശക്തമാണ്.

യൂത്ത് കോണ്‍ഗ്രസ്
author img

By

Published : May 31, 2019, 2:37 PM IST

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീൻ കുര്യാക്കോസ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ നേതൃത്വത്തില്‍ സമഗ്ര അഴിച്ചുപണി വേണമെന്ന ആവശ്യം ശക്തമായി. പ്രവർത്തകരെ തമ്മിലടിപ്പിക്കുന്ന നിലവിലുള്ള തെരഞ്ഞെടുപ്പ് രീതി പൂർണമായും ഒഴിവാക്കണമെന്ന് കഴിഞ്ഞ ദിവസം ചേർന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹി യോഗത്തിൽ അഭിപ്രായം ഉയർന്നു. സംസ്ഥാനങ്ങളിൽ യൂത്ത് കോൺഗ്രസ് സംഘടനാ സംവിധാനം തകർക്കുന്ന നടപടികളുമായി മുന്നോട്ടു പോകുന്ന എഐസിസി സെക്രട്ടറി ശ്രീകൃഷ്ണ അല്ല വരുവിനെ ചുമതലയിൽനിന്ന് നീക്കണമെന്ന ആവശ്യവും ശക്തമാണ്.

തെരഞ്ഞെടുപ്പ് കാലത്ത് മറ്റ് യുവജന സംഘടന പ്രവർത്തകർ വോട്ടർപട്ടികയിൽ പേര് ചേർക്കുന്ന തിരക്കിലായിരുന്നെങ്കിൽ കേരളത്തിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഘടനയിൽ ആളെ ചേർക്കുന്ന തിരക്കിലായിരുന്നുവെന്ന് നേതാക്കൾ പരിഹസിച്ചു. രാഹുൽഗാന്ധിയുടെ പ്രത്യേക സംഘത്തിലെ അംഗം കൂടിയായ ശ്രീകൃഷ്ണ അല്ല വരുവാണ് ഈ തലതിരിഞ്ഞ നയത്തിന് പിന്നിലെന്നും യോഗത്തിൽ വിമർശനമുയർന്നു. സംഘടനാ പ്രവർത്തനത്തിൽ യാതൊരു മുൻപരിചയവുമില്ലാത്ത അല്ല വരുവിന്‍റെ പ്രവർത്തനം ഐടി കമ്പനികളുടെ മുതലാളിമാരുടേതിന് സമാനമെന്നും ആരോപണം ഉയര്‍ന്നു. അഭിപ്രായങ്ങൾ ഉന്നയിച്ചാൽ പിരിച്ചുവിടുമെന്ന ഭീഷണിയാണ് മറുപടിയെന്നും യൂത്ത് കോൺഗ്രസ് നേതാക്കള്‍ പറഞ്ഞു. ഇതൊരു 'ഫ്രോഡ് 'രീതി എന്നായിരുന്നു സംസ്ഥാന വൈസ് പ്രസിഡന്‍റ് സി ആർ മഹേഷ് അഭിപ്രായപ്പെട്ടത്.

സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട് പുതിയ അധ്യക്ഷനെയും ഭാരവാഹികളെയും ഉടൻ നിയമിക്കണമെന്ന് കോൺഗ്രസ് ദേശീയ നേതൃത്വത്തോട് ആവശ്യപ്പെടാൻ ഡീൻ കുര്യാക്കോസിനെയും രമ്യ ഹരിദാസിനെയും യോഗം ചുമതലപ്പെടുത്തി. അതേസമയം എംഎൽഎമാരായ ഷാഫി പറമ്പിൽ, കെ എസ് ശബരിനാഥൻ എന്നിവർക്ക് അധ്യക്ഷ പദത്തിൽ താല്‍പ്പര്യമുണ്ട്. എന്നാൽ എംഎൽഎമാരെ ഈ സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന പൊതുവികാരമാണ് യോഗത്തില്‍ ഉയര്‍ന്നത്. അധ്യക്ഷ സ്ഥാനം എ ഗ്രൂപ്പിനാണെങ്കില്‍ മലപ്പുറത്തു നിന്നുള്ള റിയാസ് മുക്കോളിക്കും ഐ ഗ്രൂപ്പിനെങ്കില്‍ റെജിൽ മാക്കുറ്റിക്കും നറുക്കു വീണേക്കും. നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾക്ക് മുമ്പ് ശക്തമായ ജില്ലാ-സംസ്ഥാന നേതൃത്വങ്ങള്‍ ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്.

Intro: ഡീൻ കുര്യാക്കോസ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ സംസ്ഥാന യൂത്ത് കോൺഗ്രസിൽ സമഗ്ര അഴിച്ചുപണി വേണമെന്ന ആവശ്യം ശക്തമായി. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തമ്മിലടിപ്പിക്കുന്ന നിലവിലുള്ള തെരഞ്ഞെടുപ്പു രീതി പൂർണമായി ഒഴിവാക്കണമെന്ന് കഴിഞ്ഞ ദിവസം ചേർന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹിയോഗത്തിൽ ഗ്രൂപ്പ് വ്യത്യാസമില്ലാതെ അഭിപ്രായമുയർന്നു. സംസ്ഥാനങ്ങളിൽ യൂത്ത് കോൺഗ്രസ് സംഘടനാ സംവിധാനം തകർക്കുന്ന നടപടികളുമായി മുന്നോട്ടു പോകുന്ന എഐസിസി സെക്രട്ടറി ശ്രീകൃഷ്ണ അല്ല വരുവിനെ യൂത്ത് കോൺഗ്രസ് ചുമതലയിൽനിന്ന് നീക്കണമെന്ന അഭിപ്രായവും ശക്തമാണ്.

Body:ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് മറ്റ് യുവജന സംഘടന പ്രവർത്തകർ വോട്ടർപട്ടികയിൽ പേര് ചേർക്കുന്ന തിരക്കിലായിരുന്നെങ്കിൽ കേരളത്തിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഘടനയിൽ മെമ്പർഷിപ്പ് ചേർക്കുന്ന തിരക്കിലായിരുന്നുവെന്ന് സംസ്ഥാന ഭാരവാഹിയോഗത്തിൽ നേതാക്കൾ പരിഹസിച്ചു. രാഹുൽഗാന്ധിയുടെ പ്രത്യേക സംഘത്തിലെ അംഗവും യൂത്ത് കോൺഗ്രസിൻറെ ചുമതലയുള്ള എഐസി സി സെക്രട്ടറിയുമായ ശ്രീകൃഷ്ണ അല്ല വരു ആണ് ഈ തലതിരിഞ്ഞ നയത്തിനു പിന്നിലെന്ന് യോഗത്തിൽ വിമർശനമുയർന്നു. സംഘടനാ പ്രവർത്തനത്തിൽ യാതൊരു മുൻപരിചയവുമില്ലാത്ത ശ്രീകൃഷ്ണ അല്ലവരുവിൻറെ പ്രവർത്തനം ഐടി കമ്പനികളുടെ സിഇഓ യുടെതിന് സമാനമെന്നും അഭിപ്രായങ്ങൾ ഉന്നയിച്ചാൽ പിരിച്ചുവിടുമെന്ന ഭീഷണിയാണ് അല്ലവരുവിൻ്റ സമീപനം എന്നും യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് വിമർശനം ഉന്നയിച്ചു. പ്രവർത്തകരെ തമ്മിൽ അകറ്റുകയും അടിപ്പിക്കുകയും ചെയ്യുന്ന നിലവിലെ സംഘടനാ തിരഞ്ഞെടുപ്പ് രീതി പാടെ ഉപേക്ഷിക്കണമെന്ന് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കൾ ആവശ്യപ്പെട്ടു. ഇതൊരു 'ഫ്രോഡ് 'രീതി എന്നായിരുന്നു സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ആർ. മഹേഷ് യോഗത്തിൽ അഭിപ്രായപ്പെട്ടത്. എംപി ആയി തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ പ്രസിഡണ്ട് പദം ഒഴിയുകയാണെന്ന് സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസ് പറഞ്ഞു. സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു പുതിയ അധ്യക്ഷനെയും ഭാരവാഹികളെയും ഉടൻ നിയമിക്കണമെന്ന് കോൺഗ്രസ് ദേശീയ നേതൃത്വത്തോട് ആവശ്യപ്പെടാൻ ഡീൻ കുര്യാക്കോസിനെയും രമ്യ ഹരിദാസിനെയും യോഗം ചുമതലപ്പെടുത്തി.
അതേസമയം എംഎൽഎമാരായ ഷാഫി പറമ്പിൽ, കെ എസ് ശബരിനാഥൻ എന്നിവർക്ക് യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് പദത്തിൽ കണ്ണുണ്ട്. എന്നാൽ എംഎൽഎമാരെ ഈ സ്ഥാനത്തേക്ക് പരിഗണിക്കരുതെന്നാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയിൽ പൊതുവിൽ ഉയർന്ന വികാരം. എ ഗ്രൂപ്പിനാണ് പ്രസിഡണ്ട് പദമെങ്കിൽ മലപ്പുറത്തു നിന്നുള്ള റിയാസ് മുക്കോളിക്കാണ് സാധ്യത. ഐ ഗ്രൂപ്പിൽ നിന്നാണ് പ്രസിഡൻ്റ് എങ്കിൽ കണ്ണൂരിൽ നിന്നുള്ള റെജിൽ മാക്കുറ്റിക്ക് നറുക്കു വീണേക്കും. നിയമസഭാ ഉപതെരഞ്ഞെടുപ്പ് കൾക്ക് മുൻപ് ശക്തമായ ജില്ലാ കമ്മിറ്റികളും സംസ്ഥാനനേതൃത്വവും ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.