ETV Bharat / state

സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികള്‍ അമ്പതിനായിരം കടന്നേക്കും

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നതും ജില്ലാ ശരാശരിയെക്കാള്‍ ഉയര്‍ന്ന ശരാശരിയുളളതുമായ പഞ്ചായത്തുകളിലെ വീടുകളിലാണ് പരിശോധന.

thiruvananthapuram  mega covid test  pandemic  കേരളത്തിൽ മെഗാ കൊവിഡ് പരിശോധന  തിരുവനന്തപുരം  മെഗാ കൊവിഡ് പരിശോധന
കേരളത്തിൽ മെഗാ കൊവിഡ് പരിശോധന നടത്തും
author img

By

Published : Apr 21, 2021, 10:12 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗ ബാധിത കണക്ക് അമ്പതിനായിരം കടന്നേക്കുമെന്ന് വിലയിരുത്തല്‍. ഇന്നും നാളെയുമായി നടക്കുന്ന മെഗാ കൊവിഡ് പരിശോധനയുടെ ഫലങ്ങള്‍ കൂടി വരുന്നതോടെ രോഗികളുടെ എണ്ണം വർധിക്കുമെന്നാണ് ആരോഗ്യവകുപ്പിന്‍റെ നിഗമനം.

രോഗവ്യാപനം രൂക്ഷമായ കോഴിക്കോട്, എറണാകുളം, മലപ്പുറം, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതല്‍ പരിശോധന. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നതും ജില്ലാ ശരാശരിയെക്കാള്‍ ഉയര്‍ന്ന ശരാശരിയുളളതുമായ പഞ്ചായത്തുകളിലെ വീടുകളിലാണ് പരിശോധന നടത്താന്‍ നിർദേശം. ആശുപത്രികളിൽ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പരമാവധി കിടക്കകള്‍ സജ്ജമാക്കാനാണ് നിര്‍ദേശം. ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന അവലോകന യോഗത്തില്‍ കൂടുതല്‍ നിര്‍ണായക തീരുമാനങ്ങളുണ്ടാകും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.