ETV Bharat / state

കേരളത്തിൽ മയക്കുമരുന്ന് മാഫിയ പ്രവർത്തിക്കുന്നില്ല: ഋഷിരാജ് സിംഗ് - rishiraj singh

അന്യസംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവ് ഉൾപ്പെടെയുളള ലഹരി വസ്തുക്കൾ കേരളത്തിലേക്ക് കടത്തുന്നുണ്ട്. എന്നാല്‍ ഇവ പിടികൂടാന്‍ മാത്രമുള്ള അംഗബലം എക്സൈസിനില്ലെന്ന് ഋഷിരാജ് സിംഗ്.

ഋഷിരാജ് സിംഗ്
author img

By

Published : Mar 24, 2019, 10:39 AM IST

Updated : Mar 24, 2019, 12:18 PM IST

കേരളത്തിൽ മയക്കുമരുന്ന് മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന ആരോപണം നിഷേധിച്ച് എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ്. തിരുവനന്തപുരം നഗരത്തിൽ അടുത്തിടെ നടന്ന കൊലപാതകങ്ങൾക്ക് പിന്നിൽ മയക്കുമരുന്ന് മാഫിയയുടെ സ്വാധീനമുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. സംസ്ഥാനത്തേക്ക് അതിർത്തി കടന്ന് കഞ്ചാവും ലഹരി മരുന്നുകളും യഥേഷ്ടം കടന്നു വരുന്നുണ്ടെങ്കിലും ഇത് പിടികൂടാൻ ആവശ്യമായ അംഗബലം എക്സൈസിനില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ മയക്കുമരുന്ന് മാഫിയ പ്രവർത്തിക്കുന്നില്ലെന്ന് ഋഷിരാജ് സിംഗ്

കൊച്ചി ഉൾപ്പെടെ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കപ്പലുകളിലും വിനോദസഞ്ചാര ബോട്ടുകളിലും വന്നിറങ്ങുന്നവരെ പരിശോധിക്കാൻ കസ്റ്റംസിനോഎക്സൈസിനോഅധികാരമില്ലെന്ന് ഋഷിരാജ് സിംഗ് ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിൽ എത്തുന്നവർഏഴും എട്ടും മണിക്കൂറുകൾ യഥേഷ്ടം പുറത്ത് സഞ്ചരിക്കുന്നുണ്ട്. ഈ സമയത്ത് ഇവർ മയക്കുമരുന്ന് കൈമാറ്റം ചെയ്താൽ ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല. കൂടാതെ
കേരളത്തിന്‍റെഅതിർത്തികളിലൂടെ കഞ്ചാവ് കടത്തുന്നുണ്ടെന്നത് യാഥാർത്ഥ്യമാണ്. അതിർത്തികളിലെ ഊടുവഴികളിലൂടെ കാൽനടയായി ഇവ കേരളത്തിലെത്തിക്കാൻ ആളുകളുമുണ്ട്. പക്ഷേ, പരിശോധിക്കാനും പിടികൂടാനും എക്സൈസിന് അംഗബലമില്ല. 50 പേരുള്ള എക്സൈസ് ക്രൈംബ്രാഞ്ചും 50 അംഗ എക്സൈസ് ഇൻ്റലിജൻസും വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ട്വർഷങ്ങളായെങ്കിലും ഇതുവരെ നടപടി ആയിട്ടില്ലെന്നുംഋഷിരാജ് സിംഗ് പറയുന്നു.

ആന്ധ്ര-തെലങ്കാന സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് ഏറ്റവും കൂടുതൽ കഞ്ചാവ് എത്തുന്നത്. വിശാഖപട്ടണത്ത് ഗ്രാമപ്രദേശങ്ങളിൽ ഹെക്ടർ കണക്കിന് സ്ഥലത്ത് കഞ്ചാവ്കൃഷിയുണ്ട്. ഇതിൽ കൂടുതലും എത്തുന്നത് കേരളത്തിലേക്കാണ്. കേരളത്തിലെത്തുന്ന കഞ്ചാവിന്‍റെ30 ശതമാനം മാത്രമാണ് പിടികൂടാൻ കഴിയുന്നതെന്നും ബാക്കി ഇവിടെ വിറ്റഴിക്കപ്പെടുന്നുണ്ടാകാമെന്നും എക്സൈസ് കമ്മീഷണർ ചൂണ്ടിക്കാട്ടുന്നു. മുൻകാലങ്ങളിൽ തെരുവുകളിൽ അലഞ്ഞു നടക്കുന്നവരായിരുന്നു കഞ്ചാവ് വിൽപ്പനക്കാരെങ്കിൽ ഇന്ന് ഡോക്ടർമാർ ഉൾപ്പെടെയുള്ള പ്രൊഫഷണലുകൾ ഈ കണ്ണികളിൽ പങ്കാളികളാണെന്നും എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് പറയുന്നു.

Intro:കേരളത്തിൽ മയക്കുമരുന്ന് മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന ആരോപണം നിഷേധിച്ച് എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ്. തിരുവനന്തപുരം നഗരത്തിൽ അടുത്തിടെ നടന്ന കൊലപാതകങ്ങൾക്കു പിന്നിൽ മയക്കുമരുന്ന് മാഫിയയുടെ സ്വാധീനമുണ്ടെന്ന ആരോപണവും അടിസ്ഥാനരഹിതമാണ്. സംസ്ഥാനത്തേക്ക് അതിർത്തികളിലൂടെ കഞ്ചാവും ലഹരിമരുന്നു യഥേഷ്ടം കടന്നു വരുന്നുണ്ടെങ്കിലും ഇത് പിടികൂടാൻ ആവശ്യമായ അംഗബലം എക്സൈസി നില്ലെന്നും ഋഷിരാജ് സിംഗ് ഇടിവി ഭാരതി നോട് പറഞ്ഞു.

Body:വോയിസ്

കൊച്ചി ഉൾപ്പെടെ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ എത്തുന്ന കപ്പലുകളിലും വിനോദസഞ്ചാര ബോട്ടുകളിലും വന്നിറങ്ങുന്ന വരെ പരിശോധിക്കാൻ കസ്റ്റംസിനു എക്സൈസിനു അധികാരമില്ലെന്ന് എക്സൈസ് കമ്മീഷണറും ഡി ജി പിയുമായ ഋഷിരാജ് സിംഗ് ചൂണ്ടിക്കാട്ടുന്നു. ഏഴും എട്ടും മണിക്കൂറുകൾ ഇത്തരത്തിൽ എത്തുന്നവർ യഥേഷ്ടം പുറത്തു ചുറ്റിക്കറങ്ങാറുണ്ട്. ഈ സമയത്ത് ഇവർ മയക്കുമരുന്ന് കൈമാറ്റം ചെയ്താൽ എന്തു ചെയ്യുമെന്ന് എക്സൈസ് കമ്മീഷണർ ചോദിക്കുന്നു.

ബൈറ്റ് ഋഷിരാജ്

കേരളത്തിൻറെ അതിർത്തികളിലൂടെ നിർബാധം കഞ്ചാവ് കടന്നുവരുന്നുണ്ട് എന്നത് യാഥാർത്ഥ്യമാണ്. അതിർത്തികളിലെ ഊടുവഴികളിലൂടെ കാൽനടയായി ഇവ കേരളത്തിലെത്തിക്കാൻ ആളുകളുമുണ്ട്. പക്ഷേ പരിശോധിക്കാനും പിടികൂടാനും എക്സൈസിന് അംഗബലമില്ല. അൻപത് പേരുള്ള എക്സൈസ് ക്രൈംബ്രാഞ്ചും 50 അംഗ എക്സൈസ് ഇൻ്റ ലിജൻസും വേണമെന്ന് സർക്കാറിനോട് ആവശ്യപ്പെട്ടു വർഷങ്ങളായെങ്കിലും നടപടിയില്ല.

ബൈറ്റ് ഋഷിരാജ്

ആന്ധ്ര തെലങ്കാന സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് ഏറ്റവും കൂടുതൽ കഞ്ചാവ് എത്തുന്നത്. വിശാഖപട്ടണത്തിലെ ഗ്രാമപ്രദേശങ്ങളിൽ ഹെക്ടർ കണക്കിന് സ്ഥലത്ത് കഞ്ചാവു കൃഷിയുണ്ട്. ഇതിൽ കൂടുതലും എത്തുന്നത് കേരളത്തിലേക്കാണ്. കേരളത്തിലെത്തുന്ന കഞ്ചാവിന് 30 ശതമാനം മാത്രമാണ് പിടികൂടാൻ കഴിയുന്നതെന്നും ബാക്കി ഇവിടെ വിറ്റഴിക്കപ്പെടുകയാകാമെന്നും എക്സൈസ് കമ്മീഷണർ ചൂണ്ടിക്കാട്ടുന്നു.

ബൈറ്റ് ഋഷിരാജ്

കേരളത്തിൽ മയക്കുമരുന്ന് മാഫിയ എന്നൊന്നില്ല. തലസ്ഥാന നഗരത്തിൽ ഉൾപ്പെടെ അടുത്തിടെ നടന്ന കൊലപാതകങ്ങൾക്കു പിന്നിൽ മയക്കുമരുന്ന് മാഫിയയുടെ സ്വാധീനമുണ്ടെന്ന് ആരോപണം അടിസ്ഥാനരഹിതമാണ്. കൊലപാതക സമയത്ത് പ്രതികളാരും മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് പരിശോധന റിപ്പോർട്ട് പുറത്തു വന്നിട്ടുണ്ട്. മുൻകാലങ്ങളിൽ തെരുവുകളിൽ അലഞ്ഞു നടക്കുന്ന വരായിരുന്നു കഞ്ചാവ് വിൽപ്പനക്കാരെങ്കിൽ ഇന്ന് ഡോക്ടർമാർ ഉൾപ്പെടെയുള്ള പ്രൊഫഷണലുകൾ ഈ കണ്ണുകളിൽ പങ്കാളികളാണെന്നും എക്സൈസ് കമ്മീഷണർ പറഞ്ഞു.

Conclusion:ബിജു ഗോപിനാഥ്
ഇടിവി ഭാരത് തിരുവനന്തപുരം
Last Updated : Mar 24, 2019, 12:18 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.