തിരുവനന്തപുരം: കരമനയിൽ അനന്തുവെന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിലുംശ്രീ വരാഹത്ത് ശ്യാമെന്ന മണിക്കുട്ടനെ കൊലപ്പെടുത്തിയ സംഭവത്തിലും മയക്കുമരുന്ന് മാഫിയയുടെ സ്വാധീനം ഉണ്ടെന്നകണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം സിറ്റി പൊലീസ് ശക്തമായ നടപടിയിലേക്ക് നീങ്ങുന്നത്.ഓപ്പറേഷൻ ബോൾട്ട് എന്ന്പേരിട്ട പദ്ധതിയുടെ ഭാഗമായി210 കുപ്രസിദ്ധ സാമൂഹ്യവിരുദ്ധരുടെയും ഗുണ്ടകളുടെയും പട്ടിക തയ്യാറാക്കി കഴിഞ്ഞു. പുതുതായി ചുമതലയേറ്റ സിറ്റി പോലീസ് കമ്മീഷണർ കോറി സഞ്ജയ് ഗുർദിനിൻ്റെ നിർദ്ദേശപ്രകാരമാണ് നടപടി.
നഗരത്തിൽ പരിശോധനകൾ ശക്തമാക്കി പ്രശ്നക്കാരെ കസ്റ്റഡിയിലെടുക്കും. സാമൂഹ്യവിരുദ്ധരുടെ പ്രവർത്തനം നിരീക്ഷിക്കും. രാത്രികാല പട്രോളിംഗ് കൂടുതൽ ശക്തമാക്കും. ജില്ലയിലേക്ക് മയക്കുമരുന്ന് കടത്തുന്ന വഴികളിൽ പരിശോധനകൾ ഊർജ്ജിതപ്പെടുത്തും. ഏറ്റവും വലിയ10 മയക്കുമരുന്ന് കച്ചവടക്കാരെ നിരീക്ഷിക്കും. അന്തർസംസ്ഥാന ബസ്സുകളിലും ട്രെയിനുകളിലും പരിശോധന ശക്തമാക്കാനും തീരുമാനിച്ചു. ഇത്സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് 9497975000 എന്ന് വാട്സ്ആപ്പ് നമ്പറിൽപൊലീസിനെ അറിയിക്കാം.